Janeman Trailer | തിയറ്ററില്‍ പൊട്ടിച്ചിരി തീര്‍ക്കാന്‍ 'ജാന്‍.എ.മന്‍'; ട്രെയ്‍ലര്‍ അവതരിപ്പിച്ച് മമ്മൂട്ടി
ഫാമിലി ഫണ്‍ എന്‍റര്‍ടെയ്‍നര്‍ ചിത്രം തിയറ്ററിലേക്ക്
അര്‍ജുന്‍ അശോകന്‍ (Arjun Ashokan), ബേസില്‍ ജോസഫ് (Basil Joseph) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ചിദംബരം (Chidambaram) രചനയും സംവിധാനവും നിര്‍വ്വഹിച്ച 'ജാന്‍.എ.മന്‍' എന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ (Janeman Trailer) പുറത്തെത്തി. ഫാമിലി ഫണ്‍ എന്‍റര്‍ടെയ്‍നര്‍ ചിത്രമെന്നാണ് അണിയറക്കാര്‍ സിനിമയെ വിശേഷിപ്പിച്ചിരിക്കുന്നത്. തന്‍റെ ഏകാന്തതയെ അതിജീവിക്കാനായി 30-ാം പിറന്നാളാഘോഷത്തിന് കാനഡയില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചെത്തുകയാണ് 'ജോയ്മോന്‍'. നാട്ടില്‍ ജോയ്മോന് നേരിടേണ്ടിവരുന്ന രസകരമായ മുഹൂര്‍ത്തങ്ങളാണ് ചിത്രത്തിന്‍റെ പശ്ചാത്തലം. ബേസില്‍ ജോസഫ് ആണ് ജോയ്‍മോനെ അവതരിപ്പിക്കുന്നത്. മമ്മൂട്ടിയാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ അവതരിപ്പിച്ചത്.
ലാല്‍, ബാലു വർഗീസ്, ഗണപതി, സിദ്ധാർഥ് മേനോൻ, അഭിറാം രാധാകൃഷ്ണൻ, റിയ സൈറ, ഗംഗ മീര, സജിൻ ഗോപു, ശരത് സഭ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പ്രേക്ഷകശ്രദ്ധ നേടിയ 'വികൃതി'ക്കുശേഷം ശേഷം ലക്ഷ്‍മി വാര്യർ, ഗണേഷ് മേനോൻ എന്നിവർ നിർമ്മിക്കുന്ന ചിത്രമാണിത്. സജിത്ത് കൂക്കൾ, ഷോൺ ആന്‍റണി എന്നിവർ നിർമ്മാണ പങ്കാളികളാണ്. സഹനിര്‍മ്മാണം സലാം കുഴിയിൽ, ജോൺ പി എബ്രഹാം. നേരത്തെ സിനിമകളുടെ നിശ്ചല ഛായാഗ്രാഹകന്‍ എന്ന നിലയില്‍ ശ്രദ്ധ നേടിയ വിഷ്‍ണു തണ്ടാശ്ശേരിയാണ് ഛായാഗ്രഹണം. വിഷ്‍ണു ആദ്യമായി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയാണിത്.
സഹ രചന സപ്നേഷ് വരച്ചൽ, ഗണപതി. സംഗീതം ബിജിബാല്‍, എഡിറ്റിംഗ് കിരണ്‍ദാസ്, വസ്ത്രാലങ്കാരം മഷര്‍ ഹംസ, കലാസംവിധാനം വിനേഷ് ബംഗ്ലാന്‍, മേക്കപ്പ് ആര്‍ജി വയനാടന്‍, സ്റ്റില്‍സ് വിവി ചാര്‍ലി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പി കെ ജിനു, സൗണ്ട് മിക്‌സ് എം ആര്‍ രാജാകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍ വിക്കി, കിഷന്‍ (സപ്താ റെക്കോര്‍ഡ്‌സ്), വിഎഫ്എക്‌സ് കോക്കനട്ട് ബഞ്ച്, ഓഫ് ലൈൻ മാർക്കറ്റിംഗ് ആതിര ദിൽജിത്ത്, ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് പിആര്‍ വൈശാഖ് സി വടക്കേവീട് എന്നിവരാണ്. ഐക്കൺ സിനിമാസ് നവംബർ 19ന് ചിത്രം തീയേറ്ററുകളിലെത്തിക്കും.