രജനികാന്തിന്‍റെ അല്ല, ഇത് ധ്യാന്‍ ശ്രീനിവാസന്‍റെ 'ജയിലര്‍'; ട്രെയ്‍ലര്‍ എത്തി

പിരീഡ് ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം

jailer malayalam movie trailer dhyan sreenivasan Sakkir Madathil nsn

ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സക്കീര്‍ മഠത്തില്‍ സംവിധാനം ചെയ്ത ജയിലര്‍ എന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. പിരീഡ് ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം 1956-57 കാലഘട്ടത്തിൽ നടന്ന ഒരു സംഭവകഥയാണ് പറയുന്നതെന്ന് അണിയറക്കാര്‍ അറിയിച്ചിരുന്നു. പേര് സൂചിപ്പിക്കുന്നത് പോലെ ഒരു ജയിലറുടെ വേഷത്തിലാണ് നായകനായ ധ്യാന്‍ എത്തുന്നത്. അഞ്ച് കൊടും കുറ്റവാളികളുടെ കൂടെ ഒരു ബംഗ്ലാവിൽ താമസിച്ച് അവരെ വെച്ച് പുതിയൊരു പരീക്ഷണത്തിന് ശ്രമിക്കുന്ന ജയിലര്‍ ആണ് ധ്യാന്‍ അവതരിപ്പിക്കുന്ന കഥാപാത്രം.

ഗോൾഡൻ വില്ലേജിൻ്റെ ബാനറിൽ എൻ കെ മുഹമ്മദ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ദിവ്യ പിള്ള നായികയായി എത്തുന്ന ഈ ചിത്രത്തിൽ മനോജ് കെ ജയൻ, ശ്രീജിത്ത് രവി, നവാസ് വള്ളിക്കുന്ന്, ബിനു അടിമാലി, ഉണ്ണി രാജ, ജയപ്രകാശ്, ബി കെ ബൈജു, ശശാങ്കൻ, ടിജു മാത്യു, ശാന്തകുമാരി, ആൻസി വിനീഷ, ബാല താരങ്ങളായ വാസുദേവ് സജീഷ് മരാർ, സൂര്യദേവ് സജീഷ് മാരാർ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു.

ജയിലര്‍ എന്ന ടൈറ്റിലിനെച്ചൊല്ലിയുള്ള തര്‍ക്കത്തിന്‍റെ പേരിലും ഈ ചിത്രം അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ്‍കുമാര്‍ സംവിധാനം ചെയ്ത്, വരാനിരിക്കുന്ന തമിഴ് ചിത്രത്തിന്‍റെ പേരും ജയിലര്‍ എന്നാണ്. ഇത് ചൂണ്ടിക്കാട്ടിക്കൊണ്ട് തമിഴ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സിന് മലയാള ചിത്രത്തിന്‍റെ അണിയറക്കാര്‍ നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് പേര് മാറ്റാന്‍ പറ്റില്ലെന്നാണ് സണ്‍ പിക്ചേഴ്സ് അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് മലയാള ചിത്രത്തിന്‍റെ അണിയറക്കാര്‍ മദ്രാസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന വക്കാലത്ത് ഓഗസ്റ്റ് 2 ന് പരിഗണിക്കും. അതേസമയം തമിഴ് ജയിലറിന്‍റെ റിലീസ് തീയതി ഓഗസ്റ്റ് 10 ആണ്.

ALSO READ : 'അറിഞ്ഞോ വല്ലോം'? അവാര്‍ഡ് നേട്ടം അറിയാതെ സ്‍കൂള്‍ വിട്ട് വരുന്ന ബാലതാരം: വീഡിയോ

'ജയിലര്‍' ട്രെയ്‍ലര്‍ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios