Jack N' Jill Trailer : വിസ്‍മയിപ്പിക്കാന്‍ മഞ്ജു വാര്യര്‍; സന്തോഷ് ശിവന്‍റെ ജാക്ക് ആന്‍ഡ് ജില്‍ ട്രെയ്‍ലര്‍

സയന്‍സ് ഫിക്ഷന്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്.

jack n jill trailer manju warrier santosh sivan soubin shahir kalidas jayaram

മഞ്ജു വാര്യരെ (Manju Warrier) പ്രധാന കഥാപാത്രമാക്കി സന്തോഷ് ശിവന്‍ (Santosh Sivan) സംവിധാനം ചെയ്‍ത ജാക്ക് ആന്‍ഡ് ജില്ലിന്‍റെ (Jack N Jill) ട്രെയ്‍ലര്‍ പുറത്തെത്തി. ഏറെ കൌതുകമുണര്‍ത്തുന്ന ട്രെയ്‍ലര്‍ 1.42 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒന്നാണ്. പ്രമുഖ ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍ ആണ് ട്വിറ്ററിലൂടെ ട്രെയ്‍ലര്‍ പുറത്തിറക്കിയത്. സയന്‍സ് ഫിക്ഷന്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്.

ചിത്രത്തിന്‍റെ മുന്‍പ് പുറത്തെത്തിയ പ്രൊമോഷണല്‍ മെറ്റീരിയലുകളും വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഒരു ദേവിയുടെ ഗെറ്റപ്പിൽ സ്‌കൂട്ടർ ഓടിക്കുന്ന മഞ്ജു വാര്യരെയാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്ററിൽ കണ്ടത്. ചിത്രത്തിലെ കിം കിം എന്ന ഗാനവും ഏറെ വൈറലായിരുന്നു. ഗോകുലം ഗോപാലൻ, സന്തോഷ് ശിവൻ, എം പ്രശാന്ത് ദാസ് എന്നിവർ ചേർന്നാണ് നിര്‍മ്മാണം. മഞ്ജു വാര്യർ നായികയാകുന്ന ചിത്രത്തിൽ സൗബിൻ ഷാഹിർ, നെടുമുടി വേണു, ഇന്ദ്രൻസ്, ബേസിൽ ജോസഫ്, കാളിദാസ് ജയറാം, അജു വർഗീസ്, സേതുലക്ഷ്‌മി, ഷായ്‌ലി കിഷൻ, എസ്‍തേര്‍ അനിൽ തുടങ്ങി മികച്ചൊരു താരനിര അണിനിരക്കുന്നുമുണ്ട്. മെയ് 20ന് ചിത്രം തീയറ്ററുകളിൽ പ്രദർശനത്തിന് എത്തും. ജോയ് മൂവി പ്രോഡക്ഷൻസാണ് ചിത്രം തീയറ്ററുകളിൽ വിതരണത്തിന് എത്തിക്കുന്നത്.

ബി കെ ഹരിനാരായണനും റാം സുരേന്ദറും വരികൾ എഴുതിയ ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് റാം സുരേന്ദറും ഗോപി സുന്ദറും ജേക്സ് ബിജോയിയും ചേർന്നാണ്. കൃഷ്ണമൂർത്തിയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. തിരക്കഥ സന്തോഷ് ശിവൻ, അജിൽ എസ് എം, സുരേഷ് രവീന്ദ്രൻ, സംഭാഷണം വിജീഷ് തോട്ടിങ്ങൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് രാജേഷ് മേനോൻ, വിനോദ് കാലടി, നോബിൾ ഏറ്റുമാനൂർ, അസിസ്റ്റന്റ് ഡയറക്ടേർസ് ജയറാം രാമചന്ദ്രൻ, സിദ്ധാർഥ് എസ് രാജീവ്‌, മഹേഷ്‌ അയ്യർ, അമിത് മോഹൻ രാജേശ്വരി, അജിൽ എസ് എം, അസോസിയേറ്റ് ഡയറക്ടർ കുക്കു സുരേന്ദ്രൻ, പ്രൊഡക്ഷൻ കൺട്രോളർ അലക്സ്‌ ഇ കുര്യൻ, ആർട്ട്‌ ഡയറക്ടർ അജയൻ ചാലിശ്ശേരി, എഡിറ്റർ രഞ്ജിത് ടച്ച്‌ റിവർ, VFX ഡയറക്ടർ & ക്രീയേറ്റീവ് ഹെഡ് ഫൈസൽ, സൗണ്ട് ഡിസൈൻ വിഷ്ണു പിസി, അരുൺ എസ് മണി, (ഒലി സൗണ്ട് ലാബ്), സ്റ്റിൽസ് ബിജിത്ത് ധർമടം, ഡിസൈൻസ് ആന്റണി സ്റ്റീഫൻ, കോസ്റ്റ്യൂം സമീറ സനീഷ്, മേക്കപ്പ് റോണി വെള്ളത്തൂവൽ, ഡിസ്ട്രിബൂഷൻ ഹെഡ് പ്രദീപ് മേനോൻ, ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ, പിആര്‍ഒ വാഴൂർ ജോസ്, എ എസ് ദിനേഷ്, ആതിര ദിൽജിത്ത്.

Latest Videos
Follow Us:
Download App:
  • android
  • ios