മുകേഷ്, ഉര്‍വ്വശി, ധ്യാന്‍; 'അയ്യര്‍ ഇന്‍ അറേബ്യ' ടീസര്‍ എത്തി

എം എ നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം

Iyer In Arabia malayalam movie teaser mukesh urvashi dhyan sreenivasan nsn

മുകേഷ്, ഉർവ്വശി, ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ, ദുർഗ കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം എ നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന അയ്യർ ഇൻ അറേബ്യയുടെ ടീസർ പുറത്തിറങ്ങി. ഫെബ്രുവരി 2 ന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിൽ നാൽപത്തിയഞ്ചോളം താരങ്ങൾ അണിനിരക്കുന്നു. ജാഫർ ഇടുക്കി, അലൻസിയർ, മണിയൻ പിള്ള രാജു, കൈലാഷ്, സുധീർ കരമന, സോഹൻ സീനുലാൽ, ഉല്ലാസ് പന്തളം, ജയകൃഷ്ണൻ, സിനോജ് സിദ്ദിഖ്, ജയകുമാർ, ഉമ നായർ, ശ്രീലത നമ്പൂതിരി, രശ്മി അനിൽ, വീണ നായർ, നാൻസി, ദിവ്യ എം നായർ, ബിന്ദു പ്രദീപ്, സൗമ്യ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ. മികച്ച പ്രതികരണമാണ് ഇപ്പോൾ പുറത്തുവന്ന ടീസറിന് ലഭിക്കുന്നത്.

വെൽത്ത് ഐ പ്രൊഡക്ഷൻസിന്റെ ബാനറിൽ വിഘ്‌നേഷ് വിജയകുമാറാണ് ചിത്രം നിർമ്മിക്കുന്നത്. കുടുംബ ബന്ധങ്ങളിലൂടെ മുന്നേറുന്ന ഒരു സറ്റയർ ചിത്രമാണ് അയ്യർ ഇൻ അറേബ്യ. മുകേഷ്, ഉർവ്വശി എന്നിവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ മകന്റെ വേഷത്തിൽ ധ്യാൻ ശ്രീനിവാസൻ എത്തുന്നു.

ഛായാഗ്രഹണം സിദ്ധാർത്ഥ് രാമസ്വാമിയും വിവേക് മേനോനും ആണ് നിർവഹിച്ചത്. സംഗീതം ആനന്ദ് മധുസൂദനൻ. എഡിറ്റർ ജോൺകുട്ടി, ശബ്ദലേഖനം ജിജുമോൻ ടി ബ്രൂസ്, കലാസംവിധാനം പ്രദീപ് എം വി, പ്രൊഡക്ഷൻ കണ്‍ട്രോളര്‍ ബിനു മുരളി, മേക്കപ്പ് സജീർ കിച്ചു. കോസ്റ്റ്യൂം അരുൺ മനോഹർ, അസോസിയേറ്റ് ഡയറക്ടർ പ്രകാശ് കെ മധു, ഗാനങ്ങൾ പ്രഭാ വർമ്മ, റഫീഖ് അഹമ്മദ്, ഹരിനാരായണൻ, മനു മഞ്ജിത്, സ്റ്റിൽസ് നിദാദ്, സൗണ്ട് ഡിസൈൻ രാജേഷ് പി എം, പിആർഒ എ എസ് ദിനേഷ്‌, ഡിസൈൻ യെല്ലോടൂത്ത്. പിആർ, മാർക്കറ്റിംഗ് തിങ്ക് സിനിമ മാർക്കറ്റിങ് സൊല്യൂഷൻസ്.

ALSO READ : 'വാലിബന്‍' വൈബിനിടെ 'നേര്' ബിഗ് അപ്ഡേറ്റ്; ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

Latest Videos
Follow Us:
Download App:
  • android
  • ios