ഇന്ത്യൻ പോലീസ് ഫോഴ്സ് സീസൺ 1 ; രോഹിത് ഷെട്ടിയുടെ 'കോപ് യൂണിവേഴ്സില്‍' പുതിയ ഹീറോസ് - ട്രെയിലര്‍

സിംങ്കം അടക്കം രോഹിത് ഷെട്ടിയുടെ കോപ്പ് യൂണിവേഴ്സിന്‍റെ ഭാഗമാണ് ഈ സീരിസ് എന്നാണ് സൂചന. 

Indian Police Force Trailer: Sidharth Malhotra, Shilpa Shetty And Vivek Oberoi Are new heros in cop universe vvk

മുംബൈ: രോഹിത് ഷെട്ടിയുടെ ഇന്ത്യൻ പോലീസ് ഫോഴ്സ് സീസൺ 1 ട്രെയിലര്‍ പുറത്തിറങ്ങി. സിദ്ധാർത്ഥ് മൽഹോത്ര, ശിൽപ ഷെട്ടി, വിവേക് ​​ഒബ്‌റോയ് എന്നിവർ പ്രധാന വേഷത്തില്‍ എത്തുന്ന സീരിസ് ആമസോണ്‍ പ്രൈം വീഡിയോ ഒറിജിനൽ സീരീസാണ്. ലോകമെമ്പാടുമുള്ള 240-ലധികം രാജ്യങ്ങളിൽ ജനുവരി 19-ന് ഈ സീരിസ് റിലീസ് ചെയ്യും.

സിംങ്കം അടക്കം രോഹിത് ഷെട്ടിയുടെ കോപ്പ് യൂണിവേഴ്സിന്‍റെ ഭാഗമാണ് ഈ സീരിസ് എന്നാണ് സൂചന. അതിനാല്‍ രോഹിത് ഷെട്ടിയുടെ കോപ്പ് യൂണിവേഴ്സ് ചിത്രങ്ങളിലെ താരങ്ങളുടെ ക്യാമിയോ ഈ സീരിസില്‍ പ്രതീക്ഷിക്കാം എന്നാണ് സൂചന.

ദില്ലിയുടെ വിവിധ ഭാഗങ്ങളിൽ സ്‌ഫോടനങ്ങള്‍ കാണിച്ചാണ്   ഇന്ത്യൻ പോലീസ് ഫോഴ്സ് സീസൺ 1 ടീസർ ആരംഭിക്കുന്നത്. സിദ്ധാർത്ഥ് മൽഹോത്ര, വിവേക് ​​ഒബ്‌റോയ്, ശിൽപ ഷെട്ടി എന്നിവരെ പൊലീസായി ട്രെയിലറില്‍ അവതരിപ്പിക്കുന്നുണ്ട്. 

രോഹിത് ഷെട്ടി നിർമ്മിച്ച സീരിസ് രോഹിത് ഷെട്ടിയും സുശ്വന്ത് പ്രകാശും ചേർന്നാണ് സംവിധാനം ചെയ്തിരിക്കുന്നത്. ആദ്യ സീസണിൽ ഏഴ് എപ്പിസോഡുകളാണ് ഉള്ളത് എന്നാണ് വിവരം. 

അതേ സമയം രോഹിത് ഷെട്ടിയുടെ പൊലീസ് യൂണിവേഴ്സിലെ ഏറ്റവും പുതിയ ചിത്രമാണ് ‘സിങ്കം എഗെയ്ൻ’. ചിത്രത്തിൽ ദീപിക പദുക്കോൺ അവതരിപ്പിക്കുന്ന ലേഡി സിങ്കം കൂടി ഉണ്ടാകുമെന്ന് രോഹിത് ഷെട്ടി നേരത്തെ സ്ഥിരീകരിച്ചിരുന്നു. ടൈഗർ ഷ്രോഫും പൊലീസ് വേഷത്തില്‍ എത്തുന്നുണ്ട്.

സൂര്യവംശിയായി അക്ഷയ് കുമാർ, ഇന്‍സ്പെക്ടര്‍ സിംബയായി രൺവീർ സിങ്ങും ചിത്രത്തിന്റെ ഭാഗമാകും. ചിത്രത്തിലെ പ്രതിനായകനായി അർജുൻ കപൂർ എത്തിയേക്കുമെന്നാണ് റിപ്പോർട്ട്.

ഹണിറോസിനെ പരിചയപ്പെടാന്‍ വന്ന ആറാട്ടണ്ണന്‍, സംഭവിച്ചത് - വീഡിയോ വൈറല്‍.!

ആമിര്‍ ഖാന്‍റെ മകള്‍ ഇറ ഖാന്‍റെ വിവാഹത്തിന് വരന്‍റെ വേഷം ഷോര്‍ട്സും കയ്യില്ലാത്ത ബനിയൻ; കാരണം ഇതാണ്.!

Latest Videos
Follow Us:
Download App:
  • android
  • ios