'മുംബൈ പൊലീസ്' തെലുങ്കില്‍; 'ഹണ്ട്' ടീസര്‍

മലയാളത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച നായക കഥാപാത്രത്തെ തെലുങ്കില്‍ അവതരിപ്പിക്കുന്നത് സുധീര്‍ ബാബുവാണ്

hunt movie telugu teaser sudheer babu mumbai police remake

റോഷന്‍ ആന്‍ഡ്രൂസ് എന്ന സംവിധായകന്‍റെ ഫിലിമോഗ്രഫിയില്‍ വേറിട്ടു നില്‍ക്കുന്ന ചിത്രമാണ് മുംബൈ പൊലീസ്. ബോബി- സഞ്ജയ്‍യുടെ രചനയില്‍ 2013ല്‍ പുറത്തെത്തിയ ചിത്രം നിയോ നോയര്‍ സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ തെലുങ്ക് റീമേക്ക് എത്തുകയാണ്. ഹണ്ട് എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തെത്തി.

മലയാളത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച നായക കഥാപാത്രത്തെ തെലുങ്കില്‍ അവതരിപ്പിക്കുന്നത് സുധീര്‍ ബാബുവാണ്. ശ്രീകാന്ത് മേക, ഭരത് നിവാസ് എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മഹേഷ് ശൂരപാണിനിയാണ് സംവിധാനം. ഭവ്യ ക്രിയേഷന്‍സിന്‍റെ ബാനറില്‍ വി ആനന്ദ പ്രസാദ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സംഗീതം ജിബ്രാന്‍, ഛായാഗ്രഹണം അരുള്‍ വിന്‍സെന്‍റ്, എഡിറ്റിംഗ് പ്രവീണ്‍ പുഡി, കലാസംവിധാനം വിവേക് അണ്ണാമലൈ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അണ്ണെ രവി, ആക്ഷന്‍ കൊറിയോഗ്രഫി റെനൌഡ് ഫാവെറോ, ആക്ഷന്‍ ഡയറക്ടര്‍ ബ്രയാന്‍ വിഗിയര്‍, സ്റ്റണ്ട്സ് വിങ് ചുങ് അന്‍ജി, കളറിസ്റ്റ് ഷണ്‍മുഖ പാണ്ഡ്യന്‍ എം,  പി ആര്‍ ഒ പുളകം ചിന്നരായണ, ഡിജിറ്റര്‍ പ്രൊമോഷന്‍സ് ഫസ്റ്റ് ഷോ, വാക്ക്ഡ് ഔട്ട് മീഡിയ.

ALSO READ : 'ഓം, റൂമിലേക്ക് വാ'; 'ആദിപുരുഷ്' ടീസറിന് പിന്നാലെ കട്ടകലിപ്പില്‍ സംവിധായകനോട് പ്രഭാസ്, വീഡിയോ

ഒരു എ സി പി കഥാപാത്രമായാണ് പൃഥ്വിരാജ് മുംബൈ പൊലീസില്‍ എത്തിയത്. ആന്‍റണി മോസസ് ഐപിഎസ് എന്നായിരുന്നു ഈ കഥാപാത്രത്തിന്‍റെ പേര്. റഹ്‍മാന്‍, ജയസൂര്യ, അപര്‍ണ നായര്‍, ഹിമ ഡേവിസ്, ദീപ രാഹുല്‍ ഈശ്വര്‍, കുഞ്ചന്‍, രോഹിത് വിജയന്‍, ചാലി പാല, സന്തോഷ് കൃഷ്ണ, ക്യാപ്റ്റന്‍ രാജു, മുകുന്ദന്‍, റിയാസ് ഖാന്‍, ഹരീഷ് ഉത്തമന്‍, ശ്വേത മേനോന്‍, മരിയ റോയ്, ശ്രീദേവി ഉണ്ണി, നിഹാല്‍ പിള്ള എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മികച്ച അഭിപ്രായം നേടിയതിനൊപ്പം ബോക്സ് ഓഫീസിലും വിജയമായിരുന്നു ചിത്രം.

Latest Videos
Follow Us:
Download App:
  • android
  • ios