ഡാ.. ഇത് സിംഹക്കൂടാണ്.. അല്ലാതെ കിളിക്കൂടല്ല..! 'ഗര്‍ര്‍ര്‍...'ന്‍റെ രസകരമായ ടീസർ

തിരുവനന്തപുരം മൃഗശാലയിൽ ദർശൻ എന്ന സിംഹത്തിൻ്റെ കൂട്ടിലേക്ക് എടുത്ത് ചാടിയ ഒരു യുവാവിന്‍റെ റോളിലാണ് ചാക്കോച്ചന്‍

GRRR Official Teaser out Kunchacko Boban Suraj Venjaramoodu staring Jay K movie vvk

കൊച്ചി: സൂപ്പര്‍ഹിറ്റ്‌ ചിത്രമായ 'എസ്ര'യ്ക്കു ശേഷം ജയ്‌ കെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ഗര്‍ര്‍ര്‍...'-ന്റെ രസകരമായ ടീസർ പുറത്തിറങ്ങി. ഷാജി നടേശന്‍, തമിഴ് നടന്‍ ആര്യ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സഹനിര്‍മ്മാണം സിനിഹോളിക്സ് ആണ്. എസ്രയ്ക്കു ശേഷമുള്ള സംവിധായകന്റെ ചിത്രം എന്നതിനാല്‍ ചിത്രത്തില്‍ പ്രേക്ഷകര്‍ക്കുള്ള പ്രതീക്ഷ വലുതാണ്‌. 

ചാക്കോച്ചനും സുരാജ് വെഞ്ഞാറമൂടുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തിരുവനന്തപുരം മൃഗശാലയിൽ ദർശൻ എന്ന സിംഹത്തിൻ്റെ കൂട്ടിലേക്ക് എടുത്ത് ചാടിയ ഒരു യുവാവിന്‍റെ റോളിലാണ് ചാക്കോച്ചനെ ടീസറിൽ കാണുവാൻ സാധിക്കുന്നത്. പ്രേക്ഷകരെ ഏറെ രസിപ്പിക്കുന്ന ഒരു ചിത്രമായിരിക്കും ഗർർർ... എന്ന് ടീസർ ഉറപ്പ് നൽകുന്നുണ്ട്. 

സംവിധായകന്‍ ജയ്‌ കെയും പ്രവീണ്‍ എസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രശസ്ത സംവിധായകനായ രതീഷ്‌ ബാലകൃഷ്ണൻ പൊതുവാളാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ എന്നതും 'ഗര്‍ര്‍ര്‍...'-ന്റെ പ്രത്യേകതയാണ്.

ഛായാഗ്രഹണം: ജയേഷ് നായർ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: മിഥുൻ എബ്രഹാം, എഡിറ്റർ: വിവേക് ഹർഷൻ, പശ്ചാത്തല സംഗീതം: ഡോൺ വിൻസെന്റ്, സംഗീതം: ഡോൺ വിൻസെൻ്റ്, കൈലാസ് മേനോൻ, ടോണി ടാർസ്, ഗാനരചന: മനു മഞ്ജിത്

കലാസംവിധാനം: രഖിൽ, പ്രൊഡക്ഷൻ കൺട്രോളർ: ഷബീര്‍ മലവട്ടത്ത്, സിങ്ക് സൗണ്ട് & സൗണ്ട് ഡിസൈൻ: ശ്രീജിത്ത് ശ്രീനിവാസൻ, VFX: എഗ് വൈറ്റ് വിഎഫ്എക്സ്, മേക്കപ്പ്: ഹസ്സൻ വണ്ടൂർ, വസ്ത്രാലങ്കാരം: സമീറ സനീഷ്, അഡീഷണൽ ഡയലോഗുകൾ: RJ മുരുകൻ, ക്രിയേറ്റീവ് ഡയറക്ടർ: ആൽവിൻ ഹെൻറി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: മിറാഷ് ഖാൻ,  വരികൾ: വൈശാഖ് സുഗുണൻ, ഡിസൈൻ: ഇല്യുമിനാര്‍ട്ടിസ്റ്റ്, ഡിജിറ്റൽ മാർക്കറ്റിംഗ്: അനൂപ് സുന്ദരൻ, പിആര്‍ഒ: ആതിര ദിൽജിത്ത്.

തലൈവരും ബിഗ് ബിയും ഒരു ഫ്രൈമില്‍: ചിത്രങ്ങള്‍ വൈറല്‍

ഇത്തവണ കൊല്‍ക്കത്തയുടെ എല്ലാ മത്സരത്തിനും എത്തുന്നത് എന്തു കൊണ്ട്: വെളിപ്പെടുത്തി ഷാരൂഖ് ഖാന്‍

Latest Videos
Follow Us:
Download App:
  • android
  • ios