'ഗോള്‍ഡ്' ഒടിടിയില്‍; ആദ്യ ട്രെയ്‍ലര്‍ ഇറക്കി ആമസോണ്‍ പ്രൈം വീഡിയോ

പ്രേമം പുറത്തിറങ്ങി ഏഴ് വര്‍ഷത്തിനു ശേഷം അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം

gold malayalam movie trailer after ott release on amazon prime video

തന്‍റെ സിനിമകളുടെ പ്രീ റിലീസ് പബ്ലിസിറ്റി ഏറെ സൂക്ഷിച്ചു മാത്രം ചെയ്യുന്ന സംവിധായകനാണ് അല്‍ഫോന്‍സ് പുത്രന്‍. ട്രെയ്‍ലര്‍ ഇല്ലാതെ എത്തിയ ചിത്രമായിരുന്നു പ്രേമം. പില്‍ക്കാലത്ത് അസ്വാദകര്‍ ഏറ്റെടുത്ത ഗാനമാണ് റിലീസിന് മുന്‍പ് അദ്ദേഹം പുറത്തിറക്കിയത്. പ്രേമം പുറത്തിറങ്ങി ഏഴ് വര്‍ഷത്തിനു ശേഷം ഗോള്‍ഡ് എത്തിയപ്പോഴും അദ്ദേഹം ട്രെയ്‍ലര്‍ ഇറക്കിയില്ല. മറിച്ച് ടീസറും പാട്ടുമാണ് റിലീസിനു മുന്‍പ് എത്തിയത്. തിയറ്റര്‍ റിലീസില്‍ പ്രതീക്ഷിച്ചതുപോലെ സ്വീകരിക്കപ്പെടാതിരുന്ന ചിത്രം ഇന്ന് ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചിട്ടുണ്ട്. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം എത്തിയിരിക്കുന്നത്. ഒടിടി റിലീസിനോടനുബന്ധിച്ച് ചിത്രത്തിന്‍റെ ഒരു ട്രെയ്‍ലറും ആമസോണ്‍ പ്രൈം വീഡിയോ പുറത്തിറക്കിയിട്ടുണ്ട്. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‍ലറില്‍ ചിത്രത്തിന്‍റെ കഥാസൂചന ഉണ്ട്.

മലയാളത്തില്‍ ഈ വര്‍ഷം ഇറങ്ങിയ സിനിമകളില്‍ ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പ് ലഭിച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു ഗോള്‍ഡ്. പ്രേമം എന്ന സൂപ്പര്‍ഹിറ്റ് ചിത്രം പുറത്തിറങ്ങി ഏഴ് വര്‍ഷത്തിനു ശേഷം സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ ഒരുക്കുന്ന ചിത്രം എന്നതായിരുന്നു ഈ ഹൈപ്പിന് കാരണം. ഒപ്പം അല്‍ഫോന്‍സിന്‍റെ സംവിധാനത്തില്‍ ആദ്യമായി പൃഥ്വിരാജും നയന്‍താരയും എത്തുന്ന ചിത്രം എന്നതും. എന്നാല്‍ റിലീസിനു പിന്നാലെ ചിത്രത്തിന് നെഗറ്റീവ് മൌത്ത് പബ്ലിസിറ്റിയാണ് ലഭിച്ചത്. അതേസമയം ചിത്രം ഇഷ്ടപ്പെട്ട ഒരു വിഭാഗം ചലച്ചിത്ര പ്രേമികളും ഉണ്ടായിരുന്നു. 

ALSO READ : 'കളക്ടര്‍ക്ക് വ്യക്തിപരമായ വിശ്വാസങ്ങള്‍ പാടില്ലെന്ന് ഒരു നിയമസംഹിതയിലുമില്ല'; പ്രതികരണവുമായി ആന്‍റോ ജോസഫ്

പൃഥ്വിരാജിനും നയന്‍താരയ്ക്കും പുറമെ വലിയൊരു താരനിരയും അണിനിരന്ന ചിത്രമായിരുന്നു ഗോള്‍ഡ്. മല്ലിക സുകുമാരന്‍, ബാബുരാജ്, ലാലു അലക്സ്, ഷമ്മി തിലകന്‍, ശാന്തി കൃഷ്ണ, ജഗദീഷ്, അജ്മല്‍ അമീര്‍, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ്മ, ചെമ്പന്‍ വിനോദ് ജോസ്, ദീപ്തി സതി, വിനയ് ഫോര്‍ട്ട്, റോഷന്‍ മാത്യു, സൈജു കുറുപ്പ്, സുരേഷ് കൃഷ്ണ, അബു സലിം, അല്‍ത്താഫ് സലിം എന്നിങ്ങനെ നീളുന്നു ചിത്രത്തിന്‍റെ താരനിര.

Latest Videos
Follow Us:
Download App:
  • android
  • ios