ബ്രഹ്മാണ്ഡം, ഈ കാഴ്ചകള്‍ മിസ് ആക്കരുത്: ഫ്യൂരിയോസ ഹോളിവുഡ് അടുത്ത കൊല്ലം കാത്തിരിക്കുന്ന പടം.!

2015-ലെ മാഡ് മാക്സ്: ഫ്യൂറി റോഡിലെ മുഖ്യകഥാപാത്രമായ ഫ്യൂരിയോസയുടെ ഒറിജിന്‍ സ്റ്റോറിയായാണ് ചിത്രം എത്തുന്നത്. 

Furiosa A Mad Max Saga trailer Chris Hemsworth Anya Taylor Joy  post apocalyptic world movie vvk

ഹോളിവുഡിലെ വന്‍ ഹിറ്റായിരുന്നു മാഡ് മാക്സ്: ഫ്യൂറി റോഡ്. ഓസ്കാറിലും സാങ്കേതിക വിഭാഗത്തില്‍ അവാര്‍ഡുകള്‍ വാരിക്കൂടിയ ചിത്രത്തിന്‍റെ  പ്രീക്വൽ വരുന്നു.  ഫ്യൂരിയോസ: എ മാഡ് മാക്സ് സാഗ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ വാർണർ ബ്രദേഴ്സ് പുറത്തുവിട്ടു . 

2015-ലെ മാഡ് മാക്സ്: ഫ്യൂറി റോഡിലെ മുഖ്യകഥാപാത്രമായ ഫ്യൂരിയോസയുടെ ഒറിജിന്‍ സ്റ്റോറിയായാണ് ചിത്രം എത്തുന്നത്. ഫ്യൂറി റോഡില്‍ ചാർലിസ് തെറോൺ ആണ് ഫ്യൂരിയോസയെ അവതരിപ്പിച്ചത്. പുതിയ ചിത്രത്തില്‍ ഫ്യൂരിയോസയുടെ ചെറുപ്പം അവതരിപ്പിക്കുന്നത്  അനിയ ടെയ്‌ലർ ജോയ് ആണ്.

അപ്പോക്കലിപ്‌റ്റിക്ക് ആക്ഷന്‍ ത്രില്ലര്‍ ഒരുക്കുന്നത് മാഡ്മാക്സ് പരമ്പരയുടെ സൃഷ്ടാവ്  ജോർജ്ജ് മില്ലർ തന്നെയാണ്. മാര്‍വല്‍ ചിത്രങ്ങളിലെ തോറായി പ്രേക്ഷക ഹൃദയം കീഴടക്കിയ ക്രിസ് ഹെംസ്വർത്ത് വാർലോർഡ് ഡിമെന്റസ് എന്ന വില്ലന്‍ കഥാപാത്രമായാണ് ഇതില്‍ എത്തുന്നത്.  

ഒപ്പം ഫ്യൂറി റോഡ് വില്ലൻ ഇമ്മോർട്ടൻ ജോയും ട്രെയിലറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. വലിയൊരു ദൃശ്യ വിരുന്ന് തന്നെയാണ് ജോര്‍ജ് മില്ലര്‍ ഒരുക്കിയിരിക്കുന്നത് എന്ന് ട്രെയിലറില്‍ നിന്നും വ്യക്തമാണ്. 

മാഡ് മാക്‌സ് സിനിമകളുടെ ഹൈലൈറ്റായ ആക്ഷന്‍ തന്നെയാണ് ചിത്രത്തിന്‍റെ ട്രെയിലറിലും ആകര്‍ഷിക്കപ്പെടുന്ന ഘടകം. പ്രശസ്തമായ നെറ്റ്ഫ്ലിക്സ് സീരീസ് ക്വീന്‍ ഗാംബിറ്റ് പ്രശസ്തയായ ടെയ്‌ലർ ജോയിയുടെ വ്യത്യസ്തമായ പ്രകടനമായിരിക്കും ഫ്യൂരിയോസ: എ മാഡ് മാക്സ് സാഗയില്‍ . മെൽ ഗിബ്‌സൺ നായകനായി തുടക്കമിട്ട മാഡ് മാക്സ് ചലച്ചിത്ര പരമ്പരയിലെ നാലാമത്തെ ചിത്രമാണ് ഫ്യൂരിയോസ. ഫ്യൂറി റോഡിന് മുമ്പ് തന്നെ ജോര്‍ജ് മില്ലര്‍ ഫ്യൂരിയോസയുടെ തിരക്കഥ പൂര്‍ത്തിയാക്കിയിരുന്നു. 

പ്രേമിക്കാന്‍ നസ്ലിനും മമിതയും: 'പ്രേമലു' പുതിയ അപ്ഡേറ്റ്.!

'മധുര ഗ്യാംങ് ഇറങ്ങി' :അമീര്‍ സുല്‍ത്താനോട് മാപ്പ് പറഞ്ഞ് തടിതപ്പി ജ്ഞാനവേല്‍ രാജ.!
 

Latest Videos
Follow Us:
Download App:
  • android
  • ios