Freedom Fight trailer : അഞ്ച് കഥകള്‍, അഞ്ച് സംവിധായകര്‍; 'ഫ്രീഡം ഫൈറ്റ്' ട്രെയ്‍ലര്‍

റിലീസ് തീയതി വൈകാതെ പ്രഖ്യാപിക്കും

freedom fight trailer sony liv malayalam anthology movie jeo baby

മലയാളത്തില്‍ നിന്ന് മറ്റൊരു ആന്തോളജി ചിത്രം കൂടി എത്തുന്നു. 'ഫ്രീഡം ഫൈറ്റ്' (Freedom Fight) എന്നു പേരിട്ടിരിക്കുന്ന ചിത്രം അഞ്ച് സംവിധായകര്‍ ഒരുക്കുന്ന അഞ്ച് ചെറു ചിത്രങ്ങള്‍ ചേര്‍ന്നതാണ്. ജിയോ ബേബി, കുഞ്ഞില മാസിലാമണി, അഖില്‍ അനില്‍കുമാര്‍, ജിതിന്‍ ഐസക് തോമസ്, ഫ്രാന്‍സിസ് ലൂയിസ് എന്നിവരാണ് സംവിധായകര്‍. ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ നിര്‍മ്മാതാക്കളായിരുന്ന മാന്‍കൈന്‍ഡ് സിനിമാസ്, സിമ്മെട്രി സിനിമാസ് എന്നീ ബാനറുകളില്‍ ജോമോന്‍ ജേക്കബ്, ഡിജോ അഗസ്റ്റിന്‍, സജിന്‍ എസ് രാജ്, വിഷ്‍ണു രാജന്‍ എന്നിവരാണ് ഈ ചിത്രവും നിര്‍മ്മിക്കുന്നത്.

രജിഷ വിജയന്‍, ശ്രിന്ദ, കബനി, ജിയോ ബേബി, രോഹിണി, ജോജു ജോര്‍ജ്, ഉണ്ണി ലാലു, സിദ്ധാര്‍ഥ ശിവ തുടങ്ങിയവരാണ് അഭിനയിക്കുന്നത്. സാലു കെ തോമസ്, നിഖില്‍ എസ് പ്രവീണ്‍, ഹിമല്‍ മോഹന്‍ എന്നിവരാണ് ഛായാഗ്രാഹകര്‍. എഡിറ്റിംഗ് ഫ്രാന്‍സിസ് ലൂയിസ്, കുഞ്ഞില മാസിലാമണി, മുഹ്‍സിന്‍ പി എം, രോഹിത്ത് വി എസ് വാര്യത്ത്, അപ്പു താരെക് എന്നിവര്‍. രാഹുല്‍ രാജ്, മാത്യൂസ് പുളിക്കന്‍, ബേസില്‍ സി ജെ, മാത്തന്‍, അരുണ്‍ വിജയ് എന്നിവരാണ് സംഗീതം പകരുന്നത്. ലൈന്‍ പ്രൊഡ്യൂസര്‍ നിധിന്‍ പണിക്കര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആരോമല്‍ രാജന്‍, പബ്ലിസിറ്റി ഡിസൈന്‍സ് ഏസ്തെറ്റിക് കുഞ്ഞമ്മ. 

Latest Videos
Follow Us:
Download App:
  • android
  • ios