ഡ്രീം ഗേള്‍ 2 ടീസര്‍ പുറത്ത്; 'പഠാനോട് ശൃംഗരിച്ച് ആയുഷ്മാന്‍റെ പൂജ'.!
ടീസറിൽ മനോഹരമായ ആഭരണങ്ങളും മേക്കപ്പുമായി ബാക്ക്‌ലെസ് പിങ്ക് ലെഹങ്ക ധരിച്ച ആയുഷ്മാൻ ഖുറാനയെ കാണിക്കുന്നു. എന്നാല്‍ മുഖം കാണിക്കുന്നില്ല.
മുംബൈ: 2019 ല്‍ ഇറങ്ങി വലിയ വിജയമായ ഡ്രീം ഗേള്‍ സിനിമയുടെ രണ്ടാം ഭാഗം വരുന്നു. ഇതിന്‍റെ ടീസര്‍ കഴിഞ്ഞ ദിവസം ആയുഷ്മാൻ ഖുറാന പുറത്തുവിട്ടു. പൂജ എന്ന പേരില്‍ ഒരു കോള്‍ സെന്‍ററില്‍ ജോലി ചെയ്യുന്ന യുവാവിന്‍റെ ഫോണ്‍ വിളികള്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങളാണ് 2019 ല്‍ ഇറങ്ങിയ കോമഡി റൊമാന്‍റിക് പടമായ ഡ്രീം ഗേളിന്‍റെ കഥ.
ഇതിന് സമാനമായ ടീസറാണ് ഇപ്പോഴും പുറത്തുവിട്ടിരിക്കുന്നത്. അനന്യ പാണ്ഡേയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. വരുന്ന ജൂണ്‍ ഏഴിനാണ് ചിത്രം റിലീസ് ചെയ്യുക. ഡ്രീം ഗേളില്‍ ആയുഷ്മാൻ ഖുറാന അവതരിപ്പിച്ച പൂജ എന്ന പെണ്‍കുട്ടിയുടെ അവതാര്‍ ഏറെ ട്രോളുകള്‍ക്ക് മീം ആയിട്ടുണ്ട്. ഇപ്പോള്‍ പുറത്തുവന്ന ടീസറില്‍ ആയുഷ്മാൻ ഖുറാനയുടെ പൂജ എന്ന റോള്‍ പഠാന്‍ സിനിമയിലെ ഷാരൂഖിന്‍റെ റോളുമായി ഫോണ്‍ സംഭാഷണത്തില്‍ ഏര്‍പ്പെടുന്നതാണ് കാണിക്കുന്നത്.
ടീസറിൽ മനോഹരമായ ആഭരണങ്ങളും മേക്കപ്പുമായി ബാക്ക്‌ലെസ് പിങ്ക് ലെഹങ്ക ധരിച്ച ആയുഷ്മാൻ ഖുറാനയെ കാണിക്കുന്നു. എന്നാല്‍ മുഖം കാണിക്കുന്നില്ല. ഷാരൂഖ് ഖാന്റെ പഠാനിലെ കഥാപാത്രവുമായി 'പൂജ' എന്ന റോള്‍ ഫോണിൽ ശൃംഗരിക്കുന്നത് കാണിക്കുന്നു. ഡ്രീം ഗേൾ 2വിൽ കരം എന്ന കഥാപാത്രമായും പൂജ എന്ന പെൺകുട്ടിയായും ആയുഷ്മാൻ ഖുറാന പ്രത്യക്ഷപ്പെടുന്നു.
ബാലാജി മോഷൻ പിക്‌ചേഴ്‌സിന്റെ ബാനറിൽ ഏകതാ ആർ കപൂറും ശോഭ കപൂറും ചേർന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. രാജ് ശാതില്യയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആയുഷ്മാനെയും, അനന്യ പാണ്ഡെയെയും കൂടാതെ പരേഷ് റാവൽ, രാജ്പാൽ യാദവ്, അസ്രാനി, വിജയ് റാസ്, അന്നു കപൂർ, സീമ പഹ്വ, മനോജ് ജോഷി, അഭിഷേക് ബാനർജി, മൻജോത് സിംഗ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.
വന്നത് ഒറ്റ ഫ്രെയ്‍മില്‍, പക്ഷേ; 'സ്‍ഫടികം 4 കെ' കാണാനെത്തി 'ഓന്ത് ഗോപാലന്‍'
മലയാളം പറയാന്‍ ബാലയ്യ; 'വീര സിംഹ റെഡ്ഡി' ഒടിടി റിലീസ് പ്രഖ്യാപിച്ചു