ഇടവേളയ്ക്ക് ശേഷം ടി എസ് സുരേഷ് ബാബു; 'ഡിഎന്‍എ'യുടെ പുത്തന്‍ ടീസറുമായി അണിയറക്കാര്‍

ഈ മാസം 14 ന് തിയറ്ററുകളിലെത്തിയ ചിത്രം

dna malayalam movie new teaser ts suresh babu raai laxmi

അഷ്കര്‍ സൗദാനെ നായകനാക്കി ടി എസ് സുരേഷ് ബാബു സംവിധാനം ചെയ്ത ഡിഎന്‍എ എന്ന ചിത്രത്തിന്‍റെ പുതിയ ടീസര്‍ അവതരിപ്പിച്ച് അണിയറക്കാര്‍. 52 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസറാണ് പുറത്തെത്തിയിരിക്കുന്നത്. ഈ മാസം 14 ന് തിയറ്ററുകളിലെത്തിയ ചിത്രമാണിത്. 

കോട്ടയം കുഞ്ഞച്ചൻ, കിഴക്കൻ പത്രോസ്, പ്രായിക്കര പാപ്പാൻ, കന്യാകുമാരി എക്സ്പ്രസ്സ്‌, ഉപ്പുകണ്ടം ബ്രദേർസ്, മാന്യന്മാർ, സ്റ്റാൻലിൻ ശിവദാസ്, പാളയം തുടങ്ങി ഒട്ടനവധി ഹിറ്റ്‌ സിനിമകൾ മലയാളത്തിന് സമ്മാനിച്ച പ്രിയ സംവിധായകൻ ടി എസ് സുരേഷ് ബാബു ഒരിടവേളയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡിഎന്‍എ. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ വി അബ്ദുൾ നാസറാണ് ഡിഎന്‍എ നിർമ്മിച്ചിരിക്കുന്നത്. എ കെ  സന്തോഷിൻ്റെ തിരക്കഥയിൽ പൂർണ്ണമായും ഇൻവെസ്റ്റിഗേറ്റീവ് ആക്ഷൻ മൂഡിലുള്ള ഈ ചിത്രത്തിൽ മലയാളത്തിലെ മികച്ച ടെക്നീഷ്യന്‍സും അണിനിരക്കുന്നുണ്ട്. ആക്ഷൻ രംഗങ്ങൾ ഈ ചിത്രത്തിൻ്റെ ഏറെ ആകർഷകമായ ഒരു ഘടകമാണ്. 

റായ് ലക്ഷ്മി, റിയാസ് ഖാന്‍, ബാബു ആൻ്റണി, അജു വർഗീസ്, രൺജി പണിക്കർ, ഇർഷാദ്, രവീന്ദ്രൻ, ഹന്ന റെജി കോശി, ഇനിയ, ഗൗരി നന്ദ, സ്വാസിക, സലീമ, സീത, ശിവാനി, സജ്ന (ബിഗ്‌ ബോസ്), അഞ്ജലി അമീർ, ഇടവേള ബാബു, സുധീർ (ഡ്രാക്കുള ഫെയിം), കോട്ടയം നസീർ, പത്മരാജ് രതീഷ്, സെന്തിൽ കൃഷ്ണ, കൈലാഷ്, കുഞ്ചൻ, രാജാ സാഹിബ്, മജീദ്, ബാദുഷ, ജോൺ കൈപ്പള്ളിൽ, രഞ്ജു ചാലക്കുടി, രാഹുൽ, രവി വെങ്കിട്ടരാമൻ, ശിവൻ ശ്രീനിവാസൻ തുടങ്ങിയ വൻ താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. 

ALSO READ : 'ആര്‍ഡിഎക്സി'ന് ശേഷം വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സും പെപ്പെയും; ടൈറ്റില്‍ പ്രഖ്യാപനം നാളെ

Latest Videos
Follow Us:
Download App:
  • android
  • ios