'പവി കെയര്‍ടേക്കര്‍' മേക്കിംഗ് വീഡിയോ എത്തി

ദിലീപിനൊപ്പം അഞ്ച് പുതുമുഖ നായികമാര്‍

dileep starring pavi caretaker making video

ദിലീപിനെ നായകനാക്കി വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന പവി കെയര്‍ ടേക്കര്‍ എന്ന ചിത്രം ഈ വാരം തിയറ്ററുകളില്‍ എത്തുകയാണ്. 26 നാണ് റിലീസ്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒരു മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. 1.18 മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ചിത്രത്തിലെ താരങ്ങളും അണിയറക്കാരും ഒക്കെയുണ്ട്. ചിത്രീകരണത്തിനിടയിലെ രസകരമായ നിമിഷങ്ങളും കാണാം.

ദിലീപിനൊപ്പം അഞ്ച് പുതുമുഖ നായികമാര്‍ എത്തുകയാണ് ചിത്രത്തില്‍. ജോണി ആന്റണി,
രാധിക ശരത്കുമാർ, ധർമ്മജൻ ബോല്‍ഗാട്ടി, സ്ഫടികം ജോർജ് തുടങ്ങിയവർക്കൊപ്പം പുതുമുഖ നായികമാരായ
ജൂഹി ജയകുമാർ, ശ്രേയ രുഗ്മിണി, റോസ്മിൻ, സ്വാതി, ദിലീന രാമകൃഷ്ണൻ എന്നിവരും അഭിനയിക്കുന്നു.
ഗ്രാൻഡ് പ്രൊഡക്ഷൻസിന്റ ബാനറിൽ ദിലീപ് തന്നെയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. അരവിന്ദന്റെ അതിഥികൾക്ക് ശേഷം രാജേഷ് രാഘവൻ തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണ് പവി കെയർ ടേക്കർ. കന്നഡയിലും മലയാളത്തിലും ഹിറ്റ്കൾ സമ്മാനിച്ച മിഥുൻ മുകുന്ദനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. 

ഛായാഗ്രഹണം സനു താഹിർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് അനൂപ് പത്മനാഭൻ, കെ പി വ്യാസൻ, എഡിറ്റർ ദീപു ജോസഫ്, ഗാനരചന ഷിബു ചക്രവർത്തി, വിനായക് ശശികുമാർ, പ്രൊജക്റ്റ്‌ ഹെഡ് റോഷൻ ചിറ്റൂർ, പ്രൊഡക്ഷൻ ഡിസൈൻ നിമേഷ് എം താനൂർ, പ്രൊഡക്ഷൻ കൺട്രോളർ രഞ്ജിത് കരുണാകരൻ, അസോസിയേറ്റ് ഡയറക്ടർ രാകേഷ് കെ രാജൻ, കോസ്റ്റ്യൂംസ് സഖി എൽസ, മേക്കപ്പ് റോണക്സ് സേവ്യർ, സൗണ്ട് ഡിസൈൻ ശ്രീജിത്ത്‌ ശ്രീനിവാസൻ, സൗണ്ട് മിക്സിങ് അജിത് കെ ജോർജ്, സ്റ്റിൽസ് രാംദാസ് മാത്തൂർ, ഡിസൈൻസ് യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് സുജിത് ഗോവിന്ദൻ, കണ്ടെന്റ് ആന്റ് മാർക്കറ്റിംഗ് ഡിസൈൻ പപ്പെറ്റ് മീഡിയ, പി ആർ ഒ- എ എസ് ദിനേശ്.

ALSO READ : സിബിന്‍റെ ഒഴിവ്; ബിഗ് ബോസില്‍ ഒരാള്‍ കൂടി പവര്‍ ടീമിലേക്ക്

Latest Videos
Follow Us:
Download App:
  • android
  • ios