തിയറ്ററുകളില്‍ ചിരിയുണര്‍ത്താന്‍ 'കൊറോണ ധവാന്‍'; പ്രൊമോ വീഡിയോ എത്തി

നവാഗതനായ സി.സി സംവിധാനം

Corona Dhavan movie promo video sreenath bhasi lukman avaran johny antony cc nsn

മലയാളത്തിലെ യുവ താരനിരയില്‍ ശ്രദ്ധേയരായ ലുക്മാനും ശ്രീനാഥ് ഭാസിയും ഒന്നിക്കുന്ന കോമഡി ചിത്രം കൊറോണ ധവാന്റെ പുതിയ പ്രൊമോ വീഡിയോ പുറത്തിറങ്ങി. കൊറോണക്കാലത്ത് മദ്യത്തിനായുള്ള ഒരു കൂട്ടം ആളുകളുടെ പരക്കംപാച്ചിലാണ് ചിത്രത്തിന്റെ ഇതിവൃത്തം എന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. 'കൊറോണ ജവാന്‍' എന്ന് പേരിട്ടിരുന്ന ചിത്രത്തിന്റെ പേര് 'കൊറോണ ധവാന്‍' എന്ന് മാറ്റുകയായിരുന്നു. ഇക്കാര്യത്തെക്കുറിച്ച് ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാനെ സംബോധന ചെയ്ത് സംവിധായകന്‍ സി.സി. അയച്ച കത്ത് വൈറല്‍ ആയിരുന്നു. ഓഗസ്റ്റ് 4 നാണ് കൊറോണ ധവാന്‍ തിയറ്ററുകളിലെത്തുക.

നവാഗതനായ സി.സി സംവിധാനം ചെയ്തിരിക്കുന്ന കൊറോണ ധവാന്‍ ജെയിംസ് & ജെറോം പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ജെയിംസും ജെറോമും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഒരു മുഴുനീള കോമഡി എന്‍റര്‍ടെയ്‌നറായ ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് സുജയ് മോഹന്‍രാജ് ആണ്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസാണ് ചിത്രം തിയറ്ററുകളിലേക്ക് എത്തിക്കുന്നത്. ലുക്മാന്‍, ശ്രീനാഥ് ഭാസി എന്നിവര്‍ക്കൊപ്പം ജോണി ആന്‍റണി, ശരത് സഭ, ഇര്‍ഷാദ് അലി, ബിറ്റോ, ശ്രുതി ജയന്‍, ഉണ്ണി നായര്‍, സിനോജ് അങ്കമാലി, ധര്‍മജന്‍ ബോള്‍ഗാട്ടി, വിജിലേഷ്, അനീഷ് ഗോപാല്‍, സുനില്‍ സുഗത, ശിവജി ഗുരുവായൂര്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ജെനീഷ് ജയാനന്ദനാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. അരുണ്‍ പുരയ്ക്കല്‍, വിനോദ് പ്രസന്നന്‍, റെജി മാത്യൂസ് എന്നിവരാണ് കോ പ്രൊഡ്യൂസര്‍മാര്‍. സിനിമയ്ക്ക് സംഗീതമൊരുക്കിയത് റിജോ ജോസഫും പശ്ചാത്തല സംഗീതം ബിബിന്‍ അശോകുമാണ്. ജിനു പി. കെയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. സിനിമയുടെ എഡിറ്റിംഗ് അജീഷ് ആനന്ദാണ്. കല കണ്ണന്‍ അതിരപ്പിള്ളി, കോസ്റ്റ്യൂം സുജിത് സി എസ് , ചമയം പ്രദീപ് ഗോപാലകൃഷ്ണന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ ഹരിസുദന്‍ മേപ്പുറത്ത്, അഖില്‍ സി തിലകന്‍, ചീഫ് അസോസിയേറ്റ് ക്യാമറമാന്‍ സുജില്‍ സായി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ഷൈന്‍ ഉടുമ്പന്‍ചോല, അസ്സോസിയേറ്റ് ഡയറക്ടര്‍ ലിതിന്‍ കെ. ടി, വാസുദേവന്‍ വി. യു, അസിസ്റ്റന്‍റ് ഡയറക്ടര്‍ ബേസില്‍ വര്‍ഗീസ് ജോസ്, പ്രൊഡക്ഷന്‍ മാനേജര്‍ അനസ് ഫൈസാന്‍, ശരത് പത്മനാഭന്‍, ഡിസൈന്‍സ് മാമിജോ, പബ്ലിസിറ്റി യെല്ലോ ടൂത്ത്, പിആര്‍ഒ ആതിര ദില്‍ജിത്ത്, സ്റ്റില്‍സ് വിഷ്ണു എസ് രാജൻ.

ALSO READ : ട്രെയ്‍ലര്‍ എത്തുംമുന്‍പേ കോടി ക്ലബ്ബില്‍ 'ജയിലര്‍'; യുഎസ് പ്രീമിയര്‍ ബുക്കിംഗില്‍ വിജയ് ചിത്രത്തെ മറികടന്നു

Latest Videos
Follow Us:
Download App:
  • android
  • ios