സംവിധാനം പ്ലസ് ടു വിദ്യാര്‍ഥിനി, നായകന്‍ വിജയ് യേശുദാസ്; 'ക്ലാസ് ബൈ എ സോള്‍ജ്യര്‍' ട്രെയ്‍ലര്‍

ആക്ഷൻ ത്രില്ലറിന്‍റെ ഘടകങ്ങള്‍ ഉള്ള ഫാമിലി എന്‍റര്‍ടെയ്‍നര്‍

Class By A Soldier Official Trailer vijay yesudas Shwetha Menon Chinmayi Nair nsn

വിജയ് യേശുദാസ്, കലാഭവൻ ഷാജോൺ, കലാഭവൻ പ്രജോദ്, മീനാക്ഷി, സുധീർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്ലസ് ടു വിദ്യാർത്ഥിനിയായ ചിന്മയി നായർ സംവിധാനം ചെയ്ത 'ക്ലാസ്സ് - ബൈ എ സോൾജ്യർ' എന്ന ചിത്രത്തിന്റെ ട്രെയ്‍ലര്‍ പുറത്തിറങ്ങി. മലയാളികളെ സ്കൂൾ ഓർമ്മകളിലേക്ക് കൊണ്ടുപോകുന്ന ഈ ചിത്രം ആക്ഷൻ ത്രില്ലർ ഫാമിലി എന്റർടെയ്നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ്. ഇരുപത്തിമൂന്ന് പ്രധാന കഥാപാത്രങ്ങളും നാനൂറിലധികം സ്കൂൾ വിദ്യാർത്ഥികളും ചിത്രത്തിന്‍റെ ഭാഗമായിട്ടുണ്ട്. അപ്പാനി ശരത്, ജെഫ് സാബു, സുധീർ സുകുമാരൻ, ഇർഫാൻ, ഹരീഷ് പേങ്ങൻ, വിഷ്ണു ദാസ്, ഹരി പത്തനാപുരം തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

സാഫ്നത്ത് ഫ്നെയാ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ സാബു കുരുവിളയും പ്രകാശ് കുരുവിളയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ളാക്കാട്ടൂർ എം ജി എം ഹയർ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വൺ ഹ്യുമാനിറ്റീസ് വിദ്യാർഥിനിയായ ചിന്മയി ഈ ചിത്രത്തിലൂടെ സംവിധായികയായി മാറിയിരിക്കുകയാണ്. സ്കൂൾ പശ്ചാത്തലത്തിൽ ഒരുക്കുന്ന സിനിമയുടെ തിരക്കഥ ഒരുക്കിയത് അനിൽരാജാണ്. ഛായാഗ്രഹണം ബെന്നി ജോസഫ് നിർവ്വഹിക്കുന്നു. സിനിമാട്ടോഗ്രാഫർ, എഡിറ്റർ - റക്സ്ൺ ജോസഫ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - സുഹാസ് അശോകൻ. കവിപ്രസാദ് ഗോപിനാഥ്, ശ്യാം എനത്ത്, ഡോക്ടർപ്രമീള ദേവി എന്നിവരുടെ വരികൾക്ക് എസ് ആർ സൂരജ് സംഗീതം പകരുന്നു. പ്രൊഡക്ഷൻ കൺട്രോളർ - മൻസൂർ അലി.കൗൺസിലിംഗ് സ്ക്രിപ്റ്റ് - ഉഷ ചന്ദ്രൻ (ദുബൈ )കല - ത്യാഗു തവന്നൂർ. മേക്കപ്പ് - പ്രദീപ് രംഗൻ. കോസ്റ്റ്യൂം - സുകേഷ് താനൂർ. അസ്സി ഡയറക്ടർ - ഷാൻ അബ്ദുൾ വഹാബ്, അലീഷ ലെസ്സ്ലി റോസ്, പി. ജിംഷാർ. ബി ജി എം - ബാലഗോപാൽ. കൊറിയോഗ്രാഫർ - പപ്പു വിഷ്ണു, വിഎഫ്എക്സ് - ജിനേഷ് ശശിധരൻ (മാവറിക്സ് സ്റ്റുഡിയോ). ആക്ഷൻ - ബ്രൂസിലി രാജേഷ്. ഫിനാൻസ് കൺട്രോളർ - അഖിൽ പരക്ക്യാടൻ, ധന്യ അനിൽ. സ്റ്റിൽസ് - പവിൻ തൃപ്രയാർ, ഡിസൈനർ - പ്രമേഷ് പ്രഭാകർ. ക്യാമറ അസോസിയേറ്റ് - രതീഷ് രവി മാർക്കറ്റിങ് & മീഡിയ പ്ലാനിങ് - ഒബ്സ്ക്യൂറ എന്റെർറ്റൈന്മെന്റ്സ്.

ALSO READ : ആ കമല്‍ ഹാസന്‍ മാജിക് വീണ്ടും കാണാം; 1000 തിയറ്ററുകളിലേക്ക് 'ആളവന്താന്‍'! റിലീസ് തീയതി പ്രഖ്യാപിച്ചു

Latest Videos
Follow Us:
Download App:
  • android
  • ios