'ഇടിക്കാന്‍ അറിയത്തില്ലേല്‍ അഭിനയിച്ചിട്ട് എന്നാ കാര്യം'? ശ്രീനാഥ് ഭാസിയുടെ 'ചട്ടമ്പി' ടീസര്‍

22 ഫീമെയിൽ കോട്ടയം, ഡാ തടിയാ, ഗ്യാങ്സ്റ്റർ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ അഭിലാഷ് എസ് കുമാറിന്‍റെ സംവിധാന അരങ്ങേറ്റം

chattambi teaser sreenath bhasi Abhilash S Kumar Guru Somasundaram

ശ്രീനാഥ് ഭാസിയെ (Sreenath Bhasi) നായകനാക്കി അഭിലാഷ് എസ് കുമാര്‍ സംവിധാനം ചെയ്യുന്ന ചട്ടമ്പിയുടെ (Chattambi) ടീസര്‍ പുറത്തെത്തി. ഇടിപ്പടങ്ങളോടും രജനീകാന്തിനോടുമുള്ള ആരാധന വെളിപ്പെടുത്തുന്നുണ്ട് ശ്രീനാഥ് ഭാസിയുടെ നായക കഥാപാത്രം. 22 ഫീമെയിൽ കോട്ടയം, ഡാ തടിയാ, ഗ്യാങ്സ്റ്റർ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ അഭിലാഷ് എസ് കുമാറിന്‍റെ സംവിധാന അരങ്ങേറ്റമാണ് ചിത്രം.  ശ്രീനാഥ് ഭാസിക്കൊപ്പം ചെമ്പൻ വിനോദ്, ഗുരു സോമസുന്ദരം, ബിനു പപ്പു, ഗ്രേസ് ആന്റണി, മൈഥിലി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളില്‍ അംഗീകാരം ലഭിച്ചിട്ടുള്ള സംവിധായകനും തിരക്കഥാകൃത്തുമായ ഡോൺ പാലത്തറയുടേതാണ് ചിത്രത്തിന്‍റെ കഥ. തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം അലക്സ് ജോസഫ്. ആർട്ട് ബീറ്റ്സ് സ്റ്റുഡിയോസിന്റെ ബാനറിൽ ആസിഫ് യോഗിയാണ് നിര്‍മ്മാണം. നേരത്തെ പുറത്തെത്തിയ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

ALSO READ : '40 രൂപയും 20 മിനിറ്റും'; കൊച്ചി മെട്രോ അനുഭവം പറഞ്ഞ് സംവിധായകന്‍ പത്മകുമാര്‍

ഇടുക്കിയിൽ ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം 1995 കാലത്തെ കഥയാണ് പറയുന്നത്. സിറാജ്, സന്ദീപ്, ഷനിൽ, ജെഷ്ന ആഷിം എന്നിവരാണ്  ആണ് സിനിമയുടെ കോ പ്രൊഡ്യൂസഴ്സ്. സിറാജ് ആണ് സിനിമയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ. ചിത്ര സംയോജനം ജോയൽ കവി, സംഗീതം ശേഖർ മേനോൻ, കലാ സംവിധാനം സെബിൻ തോമസ്, പ്രൊഡക്ഷൻ കൺട്രോളർ ജിനു പി കെ, ചമയം റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം മസ്ഹർ ഹംസ, സംഘട്ടനം മുരുകൻ ലീ. പിആര്‍ഒ ആതിര ദിൽജിത്ത്. 

 

കുട്ടിച്ചായനും ഷൈനിയും പുരസ്‍കൃതരാണ്, പ്രേക്ഷകരുടെ നല്ല വാക്കുകളാല്‍; ഉടല്‍ സംവിധായകന്‍ പറയുന്നു

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തെത്തുടര്‍ന്ന് (Kerala State Film Awards 2022) ഉയര്‍ന്ന ചര്‍ച്ചകളില്‍ പ്രതികരണവുമായി ഉടല്‍ (Udal) സിനിമയുടെ സംവിധായകന്‍ രതീഷ് രഘുനന്ദന്‍. സമീപകാലത്ത് പ്രേക്ഷകര്‍ക്കിടയില്‍ വലിയ ചര്‍ച്ച സൃഷ്ടിച്ച ചിത്രമാണിത്. തന്‍റെ ചിത്രം പുരസ്‍കാര നിര്‍ണ്ണയത്തില്‍ പങ്കെടുത്തിരുന്നുവെന്നും അവാര്‍ഡ് ലഭിക്കാത്തതില്‍ നിരാശയുണ്ടോയെന്ന് ചോദിക്കരുതെന്നും രതീഷ് പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സംവിധായകന്റെ പ്രതികരണം. ഇന്ദ്രന്‍സ് (Indrans), ദുര്‍ഗ കൃഷ്ണ, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. രതീഷിന്‍റെ കന്നി സംവിധാന സംരംഭമാണ് ഉടല്‍.

രതീഷ് രഘുനന്ദന്‍റെ കുറിപ്പ്

ഇന്നലെയും ഇന്നുമായി ഒരുപാടു പേർ വിളിച്ച് ചോദിക്കുന്നത് കൊണ്ടു മാത്രമാണ് ഈ വിശദീകരണം. അതെ, ഉടൽ എന്ന എന്റെ ആദ്യ സിനിമയും സംസ്ഥാന ചലച്ചിത്ര പുരസ്ക്കാര നിർണ്ണയത്തിൽ പങ്കെടുത്തിരുന്നു. ഉടൽ റിലീസായ അന്നു മുതൽ ഈ നിമിഷം വരെ ലഭിക്കുന്ന പ്രേക്ഷക പ്രതികരണങ്ങൾ വലിയ പ്രതീക്ഷ ള്ളവാക്കി എന്നത് സത്യം. അവകാശവാദങ്ങൾ ഒന്നുമില്ല. നിശാശയുണ്ടോയെന്ന് ചോദിക്കരുത്. മറുപടി പരിഹസിക്കപ്പെട്ടേക്കാം. കുട്ടിച്ചായനും ഷൈനിയും പുരസ്കൃതരാണ്, ലക്ഷങ്ങളുടെ നല്ല വാക്കുകളാൽ... 

Latest Videos
Follow Us:
Download App:
  • android
  • ios