ഇതാ, ചിരഞ്ജീവിയുടെ 'വേതാളം'; 'ഭോലാ ശങ്കര്‍' ടീസര്‍

കീര്‍ത്തി സുരേഷും തമന്നയും അഭിനയിക്കുന്നു

Bholaa Shankar Teaser chiranjeevi keerthy suresh Tamannaah Meher Ramesh nsn

ചിരഞ്ജീവിയുടെ കഴിഞ്ഞ ചിത്രം ബോക്സ് ഓഫീസില്‍ വിജയമായിരുന്നു. ബോബി കൊല്ലിയുടെ സംവിധാനത്തിലെത്തിയ ആക്ഷന്‍ ഡ്രാമ വാള്‍ട്ടര്‍ വീരയ്യയില്‍ ടൈറ്റില്‍ കഥാപാത്രമായിരുന്നു ചിരഞ്ജീവി. അടുത്ത് വരാനിരിക്കുന്ന ചിത്രത്തിലും ടൈറ്റില്‍ റോളിലാണ് അദ്ദേഹം എത്തുന്നത്. ഭോലാ ശങ്കര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം തിയറ്ററുകളിലെത്തുക ഓഗസ്റ്റ് 11 ന് ആണ്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.

ഒരു ചിരഞ്ജീവി ചിത്രത്തില്‍ നിന്ന് പ്രതീക്ഷിക്കുന്ന ആക്ഷന്‍ രംഗങ്ങളും പഞ്ച് ഡയലോഗുകളുമൊക്കെ ചേര്‍ന്ന മാസ് ചിത്രമായിരിക്കും ഭോലാ ശങ്കര്‍ എന്ന തോന്നലുളവാക്കുന്നതാണ് ടീസര്‍. 1.13 മിനിറ്റ് ദൈര്‍ഘ്യമാണ് ടീസറിന്. ഗോഡ്‍ഫാദറിനു ശേഷം ചിരഞ്ജീവി നായകനാവുന്ന റീമേക്ക് ചിത്രമാണിത്. ശിവയുടെ സംവിധാനത്തില്‍ 2015 ല്‍ പുറത്തെത്തിയ, അജിത്ത് നായകനായ തമിഴ് ചിത്രം വേതാളത്തിന്‍റെ റീമേക്ക് ആണിത്. തിയറ്ററുകളില്‍ മികച്ച വിജയം നേടിയ ചിത്രമായിരുന്നു വേതാളം. 

എ കെ എന്‍റര്‍ടെയ്ന്‍‍മെന്‍റ്സിന്‍റെ ബാനറില്‍ രാമബ്രഹ്‍മം സുങ്കര നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മെഹര്‍ രമേശ് ആണ്. സഹനിര്‍മ്മാണം അജയ് സുങ്കര, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കിഷോര്‍ ഗരികിപട്ടി, എഡിറ്റിംഗ് മാര്‍ത്താണ്ഡ് കെ വെങ്കടേഷ്, സംഘട്ടനം റാം ലക്ഷ്മണ്‍, ദിലീപ് സുബ്ബരായന്‍, നൃത്തം ശേഖര്‍ മാസ്റ്റര്‍. തമന്ന, കീര്‍ത്തി സുരേഷ്, രഘു ബാബു, മുരളി ശര്‍മ്മ, രവി ശങ്കര്‍, വെണ്ണെല കിഷോര്‍, തുളസി, ശ്രീ മുഖി, ബിത്തിരി സതി, സത്യ ഗെറ്റപ്പ് ശ്രീനു, രശ്മി ഗൌതം, ഉത്തേജ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിരഞ്ജീവിയുടേതായി ഈ വര്‍ഷം പുറത്തെത്തുന്ന രണ്ടാമത്തെ ചിത്രമാണിത്. ചിരഞ്ജീവി ആരാധകര്‍ ഏറെ ആവേശത്തോടെയാണ് ടീസര്‍ ഏറ്റെടുത്തിരിക്കുന്നത്. 

ALSO READ : 'നിങ്ങള്‍ ആകാംക്ഷയോടെ കാത്തിരുന്ന വിവരം'; സഹമത്സരാര്‍ഥികളുമായി സംവദിച്ച് റിനോഷ്

Latest Videos
Follow Us:
Download App:
  • android
  • ios