Bheeshma Parvam teaser : സ്ക്രീനില്‍ തീ പടര്‍ത്താന്‍ 'മൈക്കിള്‍'; 'ഭീഷ്‍മ പര്‍വ്വം' ടീസര്‍

14 വര്‍ഷങ്ങള്‍ക്കു ശേഷം മമ്മൂട്ടി, അമല്‍ നീരദ്

Bheeshma Parvam teaser mammootty amal neerad Anend C Chandran Sushin Shyam

14 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അമല്‍ നീരദും (Amal Neerad) മമ്മൂട്ടിയും (Mammootty) വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന നിലയില്‍ വന്‍ പ്രേക്ഷകശ്രദ്ധ നേടിയ ഭീഷ്‍മ പര്‍വ്വത്തിന്‍റെ ഒഫിഷ്യല്‍ ടീസര്‍ (Bheeshma Parvam Teaser) പുറത്തെത്തി. അമല്‍ നീരദും മമ്മൂട്ടിയും ഒന്നിക്കുന്ന ഒരു ചിത്രത്തില്‍ നിന്ന് ആരാധകര്‍ എന്താണോ പ്രതീക്ഷിക്കുന്നത്, ആ ഘടകങ്ങളൊക്കെ ചേര്‍ന്നതാവും ചിത്രമെന്നാണ് ടീസര്‍ നല്‍കുന്ന പ്രതീക്ഷ. പഞ്ച് ഡയലോഗുകളുടെയും ആക്ഷന്‍ സീക്വന്‍സുകളുടെയും സാംപിള്‍ നിറഞ്ഞതാണ് ടീസര്‍.

പിരീഡ് ക്രൈം ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫര്‍ഹാന്‍ ഫാസില്‍, ദിലീഷ് പോത്തന്‍, നെടുമുടി വേണു, ജിനു ജോസഫ്, സുദേവ് നായര്‍, കെപിഎസി ലളിത, നദിയ മൊയ്‍തു, ലെന, ശ്രിന്ദ, വീണ നന്ദകുമാര്‍ തുടങ്ങി വലിയ താരനിരയാണ് അണിനിരക്കുന്നത്. അമല്‍ നീരദിനൊപ്പം ദേവദത്ത് ഷാജിയും ചേര്‍ന്നാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ആനന്ദ് സി ചന്ദ്രന്‍ ആണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍, സംഗീതം സുഷിന്‍ ശ്യാം.

അഡീഷണല്‍ സ്ക്രിപ്റ്റ് രവിശങ്കര്‍, അഡീഷണല്‍ ഡയലോഗ്‍സ് ആര്‍ജെ മുരുകന്‍, വരികള്‍ റഫീഖ് അഹമ്മദ്, വിനായക് ശശികുമാര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ സുനില്‍ ബാബു, ജോസഫ് നെല്ലിക്കല്‍, വസ്ത്രാലങ്കാരം സമീറ സനീഷ്, സൗണ്ട് ഡിസൈന്‍ തപസ് നായക്, സ്റ്റണ്ട് ഡയറക്ടര്‍ സുപ്രീം സുന്ദര്‍, അസോസിയേറ്റ് ഡയറക്ടര്‍ ലിനു ആന്‍റണി. ഡിസൈന്‍ ഓള്‍ഡ് മങ്ക്സ്. ചിത്രം മാര്‍ച്ച് 3ന് തിയറ്ററുകളില്‍ എത്തും. 

Latest Videos
Follow Us:
Download App:
  • android
  • ios