'ബാർബി' ടീസര്‍ ട്രെയിലര്‍ എത്തി; സ്‌പേസ് ഒഡീസിക്ക് ആദരം
1968-ല്‍ ഇറങ്ങിയ എ സ്‌പേസ് ഒഡീസിയിലെ "ഡോൺ ഓഫ് മാൻ" സീക്വൻസിൽ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്.
ഹോളിവുഡ്: മാർഗോട്ട് റോബി പ്രധാന വേഷത്തില്‍ എത്തുന്ന 'ബാർബി'യുടെ ഔദ്യോഗിക ടീസര്‍ ട്രെയിലർ വാർണർ ബ്രദേഴ്‌സ് പുറത്തിറക്കി. ഗ്രെറ്റ ഗെർവിഗ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
സ്റ്റാൻലി കുബ്രിക്കിന്റെ എ സ്‌പേസ് ഒഡീസിയിലെ ഐതിഹാസികമായ രംഗങ്ങളോടുള്ള ആദരവായാണ് ട്രെയിലര്‍ ഇറങ്ങിയിരിക്കുന്നത്. 1968-ല്‍ ഇറങ്ങിയ എ സ്‌പേസ് ഒഡീസിയിലെ "ഡോൺ ഓഫ് മാൻ" സീക്വൻസിൽ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്.
ഹെലൻ മിറന്റെ വോയ്‌സ്‌ഓവറിനൊപ്പം പെൺകുട്ടികൾ അവരുടെ കുഞ്ഞു പാവകളുമായി കളിക്കുന്നതാണ് ആദ്യം കാണിക്കുന്നത്. "കാലത്തിന്റെ ആരംഭം മുതൽ, ആദ്യത്തെ ചെറിയ പെൺകുട്ടി നിലനിന്നത് മുതൽ, പാവകൾ ഉണ്ടായിട്ടുണ്ട്, പക്ഷേ പാവകൾ എപ്പോഴും കുഞ്ഞു പാവകളായിരുന്നു..." തുടര്‍ന്ന് അവര്‍ക്ക് മുന്നില്‍ ബാർബിയായി മാർഗോട്ട് റോബി പ്രവേശിക്കുക. കുബ്രിക്കിന്റെ സിനിമയില്‍ ഒരുകൂട്ടം ആള്‍കുരങ്ങുകള്‍ക്കിടയില്‍ ഏകശിലാകൃതി പ്രത്യേക്ഷപ്പെടുന്നതിന് പകരം ഇവിടെ കുട്ടികള്‍ക്കിടയില്‍ ബാർബിയായി ഇത് മാർഗോട്ട് റോബി എത്തുന്നു.
എന്തായാലും ഈ ചിത്രത്തിന്‍റെ പ്ലോട്ട് എന്താണ് എന്ന് ഇതുവരെ വ്യക്തമല്ല. എന്നാൽ ബാർബിയും കെനും യഥാർത്ഥ ലോകത്ത് കുടുങ്ങി പോകുന്നതാണ് ചിത്രത്തിന്‍റെ തന്തുവെന്നാണ് അഭ്യൂഹം. ബാർബിയുടെ ദീർഘകാല ബോയ്-കളിപ്പാട്ടം കെന്നിന്റെ വേഷം റയാൻ ഗോസ്ലിംഗ് ആണ് ചെയ്യുന്നത്.
വിൽ ഫെറൽ, എമ്മ മക്കി, കോണർ സ്വിൻഡെൽസ്, നിക്കോള കോഗ്ലൻ, എമറാൾഡ് ഫെന്നൽ, കേറ്റ് മക്കിന്നൺ, മൈക്കൽ സെറ, സിമു ലിയു, അമേരിക്ക ഫെറേറ, എൻകുറ്റി ഗത്വ, ഇസ റേ, കിംഗ്‌സ്‌ലി ബെൻ-ആദ് എന്നിവരും ഉൾപ്പെടുന്നു. റിയ പെർൽമാൻ, ഷാരോൺ റൂണി, സ്കോട്ട് ഇവാൻസ്, അന ക്രൂസ് കെയ്ൻ, റിതു ആര്യ, ജാമി ഡിമെട്രിയോ എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍.
ആദ്യദിനത്തില്‍ "അവതാർ: ദി വേ ഓഫ് വാട്ടർ" നേടിയത്; കണക്കുകള്‍ പുറത്ത്
വണ്ടർ വുമൺ 3 ഉപേക്ഷിച്ചു; കാര്യം അറിയാതെ ആവേശ ട്വീറ്റ് ഇട്ട് നായിക ഗാൽ ഗാഡോട്ട്