പൃഥ്വിരാജിന്‍റെ വില്ലന്‍ വേഷം 'പ്രളയ്': അക്ഷയ് ടൈഗര്‍ ചിത്രം 'ബഡേ മിയാൻ ചോട്ടെ മിയാൻ' ട്രെയിലര്‍ പുറത്ത്

ചിത്രത്തിൽ പൃഥ്വിരാജാണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എന്നാല്‍ താരത്തിന്‍റെ മുഖം ട്രെയിലറില്‍ ഇല്ല. 

Bade Miyan Chote Miyan Trailer Akshay Kumar And Tiger Shroff action flick with Masked Villain Prithviraj Sukumaran vvk

മുംബൈ: അക്ഷയ് കുമാർ, ടൈ​ഗർ ഷ്രോഫ് എന്നിവർ മുഖ്യവേഷത്തിലെത്തുന്ന ബഡേ മിയാൻ ഛോട്ടേ മിയാൻ എന്ന ബോളിവുഡ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലായി പാൻ ഇന്ത്യൻ തലത്തിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. 

ചിത്രത്തിൽ പൃഥ്വിരാജാണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എന്നാല്‍ താരത്തിന്‍റെ മുഖം ട്രെയിലറില്‍ ഇല്ല. നേരത്തെ പൃഥ്വിയുടെ മലയാളം ആമുഖത്തോടെയാണ്  ടീസർ ആരംഭിച്ചതെങ്കില്‍ പൃഥ്വിയുടെ വില്ലന്‍ വേഷത്തെ കാണിച്ചാണ് ട്രെയിലര്‍ തുടങ്ങുന്നത്. 

ഇത് ആദ്യമായാണ് അക്ഷയും ടൈഗറും ഇന്ത്യയിലെ ഏറ്റവും വലിയ ആക്ഷൻ സിനിമയിൽ ഒരുമിച്ച് അഭിനയിക്കുന്നത്. ഷാഹിദ് കപൂർ നായകനായ ബ്ലഡി ഡാഡി എന്ന ചിത്രത്തിന് ശേഷം അലി അബ്ബാസ് സഫർ ഒരുക്കുന്ന ചിത്രമാണിത്. ചിത്രം ഒരു കംപ്ലീറ്റ് ആക്ഷന്‍ ചിത്രമാണ് എന്ന സൂചനയാണ് നല്‍കുന്നത്. 

ആക്ഷൻ ചിത്രങ്ങളുടെ ആരാധകര്‍ക്ക് വിരുന്നാവുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ചിത്രത്തില്‍ ബഡേ മിയാൻ എന്ന കഥാപാത്രമായി അക്ഷയ് കുമാറും ഛോട്ടേ മിയാൻ ആയി ടൈഗർ ഷ്റോഫും വേഷമിടുന്നു, ഒപ്പം മാനുഷി ചില്ലറും അലയ എഫും അണിനിരക്കുന്നു. ഏപ്രിൽ 10 നാണ് ചിത്രത്തിന്‍റെ റിലീസ്. 

രോണിത്ത് റോയ് മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. വഷു ഭഗ്നാനിയും പൂജ എന്റർടൈൻമെന്റും ചേർന്ന് അലി അബ്ബാസ് സഫർ ഫിലിംസുമായി സഹകരിച്ചാണ് ചിത്രത്തിന്‍റെ നിർമ്മാണം. 

വഷു ഭഗ്നാനി, ദീപ്ഷിഖ ദേശ്മുഖ്, ജാക്കി ഭഗ്നാനി, ഹിമാൻഷു കിഷൻ മെഹ്റ, അലി അബ്ബാസ് സഫർ എന്നിവരാണ് നിർമ്മാതാക്കൾ. അലി അബ്ബാസ് സഫറും ആദിത്യ ബസുവും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 

ഹരിഹരൻ ചിത്രം: വമ്പൻ പ്രഖ്യാപനവുമായി കാവ്യാ ഫിലിം കമ്പനി; കാസ്റ്റിംഗ് കാൾ

ധ്യാൻ ശ്രീനിവാസൻ ചിത്രം, 'സ്വർഗ്ഗത്തിലെ കട്ടുറുമ്പ്'; മെയ് റിലീസിന് തയ്യാറെടുക്കുന്നു

Latest Videos
Follow Us:
Download App:
  • android
  • ios