ഓണത്തിന് 'ആന്‍റപ്പനും പിള്ളേരും': 'ബാഡ് ബോയ്സി'ന്‍റെ ടീസര്‍ ഇറങ്ങി

തീർത്തും കോമഡി ഫൺ എന്റർടെയ്നറായ ഈ ചിത്രം അബാം മൂവീസിന്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് നിർമ്മിക്കുന്നത്. 

Bad Boyz Official Teaser Omar Rahman Babu Antony Dhyan Sreenivasan Bibin George  vvk

കൊച്ചി: റഹ്‍മാന്‍, ധ്യാൻ ശ്രീനിവാസൻ, ഷീലു ഏബ്രഹാം എന്നിവരെ പ്രധാന വേഷങ്ങളാക്കി ഒമർ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ബാഡ് ബോയ്സി'ന്‍റെ ടീസര്‍ ഇറങ്ങി. ഓണത്തിന് ഒരു കളര്‍ഫുള്‍ മാസ് ചിത്രമാണ് ഒമര്‍ ലുലു ഒരുക്കുന്നത് എന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. 

തീർത്തും കോമഡി ഫൺ എന്റർടെയ്നറായ ഈ ചിത്രം അബാം മൂവീസിന്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് നിർമ്മിക്കുന്നത്. അബാം മൂവിസിന്റെ പതിനഞ്ചാമത് ചിത്രമാണിത്. ചിത്രത്തിൽ സൈജു കുറുപ്പ്, ബാബു ആന്റണി, ധ്യാന്‍ ശ്രീനിവാസന്‍, ബിബിൻ ജോര്‍ജ്, അജു വർഗീസ്, ബാല, ആൻസൺ പോൾ, സെന്തിൽ കൃഷ്ണ, ടിനി ടോം, ഹരിശ്രീ അശോകൻ, രമേഷ് പിഷാരടി, ഡ്രാക്കുള സുധീർ, സോഹൻ സീനുലാൽ, മൊട്ട രാജേന്ദ്രൻ, സജിൻ ചെറുകയിൽ, അജയ് വാസുദേവ്, ആരാധ്യ ആൻ, മല്ലിക സുകുമാരൻ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

അഡാർ ലൗ എന്ന ഒമർ ചിത്രത്തിന്റെ തിരക്കഥാകൃത്ത് സാരംഗ് ജയപ്രകാശ് ആണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഒമറിന്റേതാണ് കഥ. ജോസഫ് നെല്ലിക്കൽ കലാസംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആൽബിയാണ്. ഡോൺമാക്സ് ക്രിയേറ്റീവ് ഡയറക്ടർ ആവുന്ന ചിത്രത്തിൽ അമീർ കൊച്ചിൻ ആണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ഇ ഫോർ എന്‍റര്‍ടെയ്മെന്‍റാണ് ആണ് ചിത്രം തീയേറ്ററുകളിൽ വിതരണത്തിനെത്തിക്കുന്നത്.

മ്യൂസിക് വില്യം ഫ്രാൻസിസ്, എഡിറ്റർ ദീലീപ് ഡെന്നീസ്, കാസ്റ്റിംഗ് വിശാഖ് പി വി, പ്രൊഡക്ഷൻ കൺട്രോളർ ഇക്ബാല്‍ പാൽനായിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഷെറിൻ സ്റ്റാൻലി, മേക്കപ്പ് ജിതേഷ് പൊയ്യ, സിജേഷ് കൊണ്ടോട്ടി, കോസ്റ്റ്യൂംസ് അരുൺ മനോഹർ, ലൈൻ പ്രൊഡ്യൂസർ ടി എം റഫീഖ്, ലിറിക്സ് ബി കെ ഹരിനാരായണൻ, വിനായക് ശശികുമാർ, അഖിലേഷ് രാമചന്ദ്രൻ, ചീഫ് അസോസിയേറ്റ് ഉബൈനി യൂസഫ്, സൗണ്ട് മിക്സിംഗ് അജിത്ത് എബ്രഹാം ജോർജ്, ആക്ഷൻ ഫീനിക്സ് പ്രഭു, ആഷറഫ് ഗുരുക്കൾ, റോബിൻ ടോം, കൊറിയോഗ്രാഫി  അയ്യപ്പദാസ്, സൗണ്ട് ഡിസൈൻ: എ.ബി ജുബിൻ,അസോസിയേറ്റ് ഡയറക്ടർ: സച്ചിൻ ഉണ്ണി കൃഷ്ണൻ, ആസാദ് അബാസ്, കളറിസ്റ്റ്: ബിലാൽ റഷീദ്, വിഎഫ്എക്സ് പ്ലേ കാർട്ട്, സ്റ്റിൽസ് ജസ്റ്റിൻ ജെയിംസ്, ഡിസൈൻ മനു ഡാവിഞ്ചി, പിആർഒ പി ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

എആര്‍എം വന്‍ അപ്ഡേറ്റ്: ടൊവിനോയുടെ ഓണം റിലീസ് പടത്തിന്‍റെ ട്രെയിലര്‍ ഇറങ്ങുന്നു

ഒടിടിയില്‍ ഞെട്ടിക്കാന്‍ '1000 ബേബീസ്'; ടീസര്‍ എത്തി

Latest Videos
Follow Us:
Download App:
  • android
  • ios