ഭര്‍ത്താക്കന്മാര്‍ക്കുവേണ്ടി സംസാരിക്കുന്ന മിഥുന്‍ രമേശ്; 'ബേബി സാം' ടീസര്‍
വിംഗ്‍സ് എന്‍റര്‍ടെയ്‍ന്‍മെന്‍റ് ആന്‍ഡ് സിനിമയുടെ ബാനറില്‍ നിര്‍മ്മാണം
മിഥുൻ രമേശ്, അഞ്ജലി നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീവൻ ബോസ് കഥയെഴുതി സംവിധാനം ചെയ്യുന്ന 'ബേബി സാം' എന്ന ചിത്രത്തിന്‍റെ ടീസർ പുറത്തെത്തി. ഭര്‍ത്താക്കന്മാര്‍ നേരിടുന്ന പ്രതിസന്ധികളെപ്പറ്റി സംസാരിക്കുന്ന മിഥുന്‍ രമേശിന്‍റെ കഥാപാത്രമാണ് ടീസറില്‍. ഭാര്യയുടെ റോളില്‍ എത്തുന്നത് അഞ്ജലി നായര്‍ ആണ്. നസീർ സംക്രാന്തി, സജീവ് കുമാർ, റിതു പി രാജൻ, ഷാജി ഏബ്രഹാം, ബിനു കെ ജോൺ, മായ, രേവതി ഷാരിയേക്കൽ, ആയുഷ് എന്നിവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
വിംഗ്‍സ് എന്‍റര്‍ടെയ്‍ന്‍മെന്‍റ് ആന്‍ഡ് സിനിമയുടെ ബാനറിൽ സനിൽ കുമാർ ആണ് നിര്‍മ്മാണം. ഛായാഗ്രഹണം വിപിൻ ദാസ്. നിഖിൽ ജിനൻ, മഹാദേവൻ എന്നിവർ ചേർന്നാണ് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. ലാലു ലാസർ എഴുതിയ വരികൾക്ക് സജീവ് സ്റ്റാൻലി സംഗീതം പകരുന്നു. എഡിറ്റിംഗ് റാഷിൻ അഹമ്മദ്. പ്രൊഡക്ഷൻ കൺട്രോളർ വിനോദ് പറവൂർ, കലാസംവിധാനം ജസ്റ്റിൻ ആന്‍റണി, മേക്കപ്പ് നാഗിൽ അഞ്ചൽ, വസ്ത്രാലങ്കാരം അസീസ് പാലക്കാട്, സ്റ്റിൽസ് വിഷ്ണു ബാലചന്ദ്രൻ, ഡിസൈൻ യെല്ലോ ടൂത്ത്, വിഎഫ്എക്സ് നിതീഷ് ഗോപൻ, കളറിസ്റ്റ് സുജിത്ത് സദാശിവൻ, പിആർഒ എ എസ് ദിനേശ്.