ബാഹുബലി: ക്രൗൺ ഓഫ് ബ്ലഡ് ട്രെയിലര്‍: ബാഹുബലി വീണ്ടും എത്തുന്നു, പുതിയ കഥ

പുതിയ ആനിമേറ്റഡ് സീരിസിലെ കഥ സിനിമയിലെ കഥ നടക്കുന്നതിന് മുന്‍പ് മഹിഷ്മതില്‍ നടന്ന കാര്യങ്ങളാണ് ആവിഷ്കരിക്കുന്നത്. 

Baahubali Crown of Blood trailer Bhallaladeva Baahubali in SS Rajamouli animated series vvk

ഹൈദരാബാദ്: വൻ വിജയമായ ബാഹുബലി ഫിലിം ഫ്രാഞ്ചൈസിയെ അടിസ്ഥാനമാക്കിയുള്ള ബാഹുബലി: ക്രൗൺ ഓഫ് ബ്ലഡ് എന്ന ആനിമേറ്റഡ് സീരീസിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി.  സംവിധായകൻ എസ്എസ് രാജമൗലിയാണ് ഈ ആനിമേറ്റ‍‍ഡ് ഷോ ഒരുക്കിയിരിക്കുന്നത്. 

മഹിഷ്മതി എന്ന സാങ്കല്‍പ്പിക സാമ്രജ്യത്തിലെ അധികാരത്തിന് വേണ്ടിയുള്ള യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ ഒരുക്കിയ ബാഹുബലി സിനിമകള്‍ ആഗോള ബോക്‌സ് ഓഫീസില്‍ വന്‍ വിജയം നേടിയിരുന്നു. പ്രഭാസ്, റാണ ദഗ്ഗുബതി, അനുഷ്‌ക ഷെട്ടി, തമന്ന ഭാട്ടിയ, സത്യരാജ്, രമ്യകൃഷ്ണന്‍ എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചത്.

പുതിയ ആനിമേറ്റഡ് സീരിസിലെ കഥ സിനിമയിലെ കഥ നടക്കുന്നതിന് മുന്‍പ് മഹിഷ്മതില്‍ നടന്ന കാര്യങ്ങളാണ് ആവിഷ്കരിക്കുന്നത്. ബാഹുബലി:  ക്രൗൺ ഓഫ് ബ്ലഡ് എന്ന സീരിസിന്‍റെ ട്രെയിലര്‍ പ്രകാരം മഹിഷ്മതി  സിംഹാസനത്തെ പുതിയ ഭീഷണിയിൽ നിന്ന് സംരക്ഷിക്കാൻ ബാഹുബലിയും ഭല്ലാലദേവയും കൈകോർക്കുന്നതായി കാണിക്കുന്നു. രക്തദേവൻ എന്നറിയപ്പെടുന്ന പുതിയ വില്ലനും സീരിസിലുണ്ട്.

ഒപ്പം തന്നെ രാജമാത ശിവകാമി, കട്ടപ്പ എന്നിവരും ഈ സീരിസില്‍ ഉണ്ട്. ഈ സീരിസിന്‍റെ നിര്‍മ്മാതാവും ക്രിയേറ്ററുമാണ് രാജമൗലി. മെയ് 17 മുതല്‍ ഡിസ്നിപ്ലസ് ഹോട്ട് സ്റ്റാറിലാണ് ഈ ആനിമേഷന്‍ സീരിസ് സ്ട്രീം ചെയ്ത് തുടങ്ങുന്നത്. 

ബാഹുബലിയുടെ ലോകം വളരെ വിശാലമാണ്. അതില്‍ നൂറു കണക്കിന് കഥകളുണ്ട്. അതില്‍ ഒന്നാണ് ചലച്ചിത്രത്തിലൂടെ പുറത്തുവന്നത്. ഇതുപോലുള്ള ശ്രമങ്ങള്‍ ബാഹുബലിയുടെ ആരാധകര്‍ക്ക് കൂടുതല്‍ ആവേശം നല്‍കാനാണ് എന്നാണ് എസ്എസ് രാജമൗലി പുതിയ പ്രൊജക്ടിനെ വിശേഷിപ്പിച്ചത്. 

രാഷ്ട്രീയ തിരക്ക് വിനയായോ? പവന്‍ കല്ല്യാണ്‍ ചിത്രത്തില്‍ നിന്നും സംവിധായകന്‍ പിന്‍മാറി, കാരണം ഇതാണ്

അമിതാഭിന്‍റെ കാരവാനില്‍ കയറി മൂത്രമൊഴിക്കണം: അന്നത്തെ ആ വലിയ ആഗ്രഹം നടപ്പിലാക്കിയത് വെളിപ്പെടുത്തി സംവിധായകന്‍

Latest Videos
Follow Us:
Download App:
  • android
  • ios