അക്വാമാൻ ആൻഡ് ദി ലോസ്റ്റ് കിംഗ്ഡം: സമുദ്ര രാജാവ് വീണ്ടും എഴുന്നള്ളുന്നു.!

ചിത്രത്തിന്‍റെ രണ്ടാം ഭാഗം എത്തുകയാണ്. ചിത്രത്തിന്‍റെ ട്രെയിലര്‍ വരുന്ന വ്യാഴാഴ്ച എത്തും. 

aquaman and the lost kingdom teaser jason momoa amber heard movie vvk

ഹോളിവുഡ്: ഹോളിവുഡിലെ വന്‍ ഹിറ്റായ ചിത്രമായിരുന്നു അക്വാമാന്‍. ചിത്രത്തിന്‍റെ രണ്ടാം ഭാഗം എത്തുകയാണ്. ചിത്രത്തിന്‍റെ ട്രെയിലര്‍ വരുന്ന വ്യാഴാഴ്ച എത്തും. അതിന് മുന്നോടിയായുള്ള ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ജെയിംസ് വാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

ജേസണ്‍ മൊമോവയാണ് അക്വമാനായി എത്തുന്നത്. ആദ്യ ചിത്രത്തില്‍ സമുദ്ര സാമ്രാജ്യമായ  അറ്റ്ലാന്‍റിസിന്‍റെ ഭരണം പിടിക്കുന്ന അര്‍തര്‍ എന്ന മനുഷ്യനും പകുതി അറ്റ്ലാന്‍റിയനുമായ അക്വാമാന്‍ ആയിരുന്നെങ്കില്‍. രണ്ടാം ഭാഗത്തില്‍ സമുദ്ര ചക്രവര്‍ത്തി എന്ന രീതിയില്‍ അക്വമാന്‍ നേരിടുന്ന വെല്ലുവിളികളാണ് ചിത്രം പറയുന്നത്. അക്വാമാനോട് തീര്‍ത്താല്‍ തീരാത്ത പകയുള്ള ബ്ലാക് മാന്‍റയുടെ വെല്ലുവിളിയും ഈ ഭാഗത്ത് അക്വമാന്‍ നേരിടേണ്ടിവരും എന്നാണ് ടീസര്‍ നല്‍കുന്ന സൂചന.

നടി ആംബർ ഹേർഡ് ആണ് അക്വാമാൻ ആൻഡ് ദി ലോസ്റ്റ് കിംഗ്ഡത്തിലെ നായിക. നേരത്തെ ജോണ്‍ ഡെപ്പ് കേസുമായി ബന്ധപ്പെട്ട്  ആംബർ ഹേർഡിനെ ചിത്രത്തില്‍ നിന്നും നീക്കി എന്ന് ആദ്യം വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ആംബർ ഹേർഡിന്‍റെ മാരിയ എന്ന റോളിന്‍റെ പ്രധാന്യം കുറയ്ക്കുകയാണ് ചെയ്തത് എന്നാണ് വിവരം.

ഡിസി സ്റ്റുഡിയോസ്, അറ്റോമിക് മോണ്‍സ്റ്റര്‍, വാര്‍ണര്‍ ബ്രോസ് എന്നിവയുടെ ബാനറില്‍ ജയിംസ് വാനും പീറ്റര്‍ സ്ഫ്വാനും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.പാട്രിക് വില്‍സണ്‍, ആംബര്‍ ഹേര്‍ഡ്, യഹ്യ അബ്ദുള്‍ മതീന്‍, നിക്കോള്‍ കിഡ്മാന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. 

ജവാന്‍ ഒടിടി റിലീസ് എന്ന് ഉണ്ടാകും; എവിടെ കാണാം, എല്ലാം അറിയാം

വിനായകനെ 'വിനായകന്‍ ചേട്ടാ' എന്ന് വിളിച്ച്, മലയാളത്തിലടക്കം നന്ദി പറഞ്ഞ് നെല്‍സണ്‍

Latest Videos
Follow Us:
Download App:
  • android
  • ios