Appan Trailer : ഡാര്‍ക് കോമഡിയുമായി സണ്ണി വെയ്‍ന്‍; 'അപ്പന്‍' ട്രെയ്‍ലര്‍

തൊടുപുഴ ആയിരുന്നു ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍

Appan Official Trailer Sunny Wayne Ananya Alencier Grace Antony Pauly Valsan Maju KB

സണ്ണി വെയ്‍നിനെ (Sunny Wayne) നായകനാക്കി മജു സംവിധാനം ചെയ്യുന്ന 'അപ്പന്‍' (Appan) എന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ (Trailer) പുറത്തെത്തി. സണ്ണി വെയ്‍ന്‍ പ്രൊഡക്ഷന്‍സിന് നിര്‍മ്മാണ പങ്കാളിത്തമുള്ള ചിത്രത്തില്‍ 'അപ്പന്‍' ആവുന്നത് അലന്‍സിയര്‍ (Alencier) ആണ്. ഡാര്‍ക് കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. 'വെള്ളം' എന്ന സിനിമയുടെ നിര്‍മ്മാതാക്കളായ ജോസ്‍കുട്ടി മഠത്തിൽ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവർ ചേർന്ന് ടൈനി ഹാൻഡ്‍സ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ സണ്ണി വെയ്ൻ പ്രൊഡക്ഷൻസുമായി ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

അനന്യ, ഗ്രേസ് ആന്‍റണി, പോളി വത്സൻ, രാധിക രാധാകൃഷ്ണൻ, അനിൽ കെ ശിവറാം, വിജിലേഷ്, ഉണ്ണി രാജ, ദ്രുപദ് കൃഷ്‍ണ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധായകനൊപ്പം ആര്‍ ജയകുമാറും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം പപ്പു, എഡിറ്റിംഗ് കിരൺ ദാസ്, സംഗീതം  ഡോൺ വിൻസെന്‍റ്, ഗാനരചന അൻവർ അലി, സിങ്ക് സൗണ്ട് ലെനിൻ വലപ്പാട്, സൗണ്ട് ഡിസൈൻ വിക്കി, കിഷൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ദീപു ജി പണിക്കർ, മേക്കപ്പ് റോണെക്സ് സേവ്യർ, കലാസംവിധാനം കൃപേഷ് അയ്യപ്പൻകുട്ടി, വസ്ത്രാലങ്കാരം സുജിത്ത് മട്ടന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് പ്രസാദ്, ലൊക്കേഷൻ മാനേജർ സുരേഷ്, സ്റ്റിൽസ് റിച്ചാർഡ്, ഡിസൈൻസ് ഓൾഡ് മങ്ക്സ് , പിആർഒ മഞ്ജു ഗോപിനാഥ്. തൊടുപുഴ ആയിരുന്നു ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍. 

Latest Videos
Follow Us:
Download App:
  • android
  • ios