ഇനി മാസ് ജോജു, തീ പടര്‍ത്താന്‍ 'ആന്‍റണി അന്ത്രപ്പേര്‍', ജോഷി ചിത്രത്തിന്‍റെ ട്രെയ്‍ലര്‍
ഡിസംബർ 1 ന് തിയറ്ററുകളില്‍
മാസ്റ്റർ ക്രാഫ്റ്റ്മാൻ ജോഷിയുടെ സംവിധാനത്തിൽ ജോജു ജോർജ്ജ് നായകനാകുന്ന ഫാമിലി-മാസ്സ്-ആക്ഷൻ മൂവി 'ആന്റണി'യുടെ ട്രെയിലർ റിലീസായി. ചിത്രം ഡിസംബർ 1 ന് തിയറ്ററുകളിലെത്തും. നെക്സ്റ്റൽ സ്റ്റുഡിയോസ്, അൾട്രാ മീഡിയ എന്റർടൈൻമെന്റ് എന്നിവയോടൊപ്പം ചേർന്ന് ഐൻസ്റ്റിൻ മീഡിയയുടെ ബാനറിൽ ഐൻസ്റ്റിൻ സാക് പോൾ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ചെമ്പൻ വിനോദ്, നൈല ഉഷ, കല്യാണി പ്രിയദർശൻ, ആശ ശരത് എന്നിവരാണ് സുപ്രധാന വേഷങ്ങളിലെത്തുന്നത്. രാജേഷ് വർമ്മയുടെതാണ് തിരക്കഥ. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് 'സരിഗമ'യും തിയേറ്റർ വിതരണാവകാശം ഡ്രീം ബിഗ് ഫിലിംസുമാണ് സ്വന്തമാക്കിയിരിക്കുന്നത്. കുടുംബപ്രേക്ഷകരെ പ്രത്യേകം പരിഗണിച്ച് ഒരുക്കിയ 'ആന്റണി'യിൽ മാസ്സ് ആക്ഷൻ രംഗങ്ങൾക്ക് പുറമെ വൈകാരിക ഘടകങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
'പൊറിഞ്ചു മറിയം ജോസി'ന്റെ വൻ വിജയത്തിന് ശേഷം ജോഷി-ജോജു കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന സിനിമയാണ് 'ആന്റണി'. 2019 ഓഗസ്റ്റ് 23നാണ് 'പൊറിഞ്ചു മറിയം ജോസ്' തിയറ്റർ റിലീസ് ചെയ്തത്. 'കാട്ടാളൻ പോറിഞ്ചു' എന്ന കഥാപാത്രമായാണ് ജോജു ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. ജോജുവിന്റെ ആഭിനയ ജീവിതത്തിലെ ഏറ്റവും പവർഫുൾ മാസ്സ് കഥാപാത്രമായി 'കാട്ടാളൻ പോറിഞ്ചു'വിനെ പ്രേക്ഷകർ അടയാളപ്പെടുത്തി. 'പൊറിഞ്ചു മറിയം ജോസ്' റിലീസ് ചെയ്ത് നാല് വർഷങ്ങൾക്ക് ശേഷം അതേ സംവിധായകന്റെ 'ആന്റണി' എന്ന ചിത്രത്തിലൂടെ 'ആന്റണി'യായി ജോജു പ്രേക്ഷകരിലേക്കെത്തുമ്പോൾ ആകാംക്ഷയും ആവേശവും ആരവവും പ്രതീക്ഷയും നിറഞ്ഞ മനസ്സോടെ സിനിമ കാണാനായി പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുകയാണ്.
ഛായാഗ്രഹണം: രണദിവെ, ചിത്രസംയോജനം: ശ്യാം ശശിധരൻ, സംഗീതം: ജേക്സ് ബിജോയ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, കലാസംവിധാനം: ദിലീപ് നാഥ്, വസ്ത്രാലങ്കാരം: പ്രവീൺ വർമ്മ, മേക്കപ്പ്: റോണക്സ് സേവ്യർ, സ്റ്റിൽസ്: അനൂപ് പി ചാക്കോ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സിബി ജോസ് ചാലിശ്ശേരി, ആക്ഷൻ ഡയറക്ടർ: രാജശേഖർ, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: ഷിജോ ജോസഫ്, സഹ നിർമാതാക്കൾ: സുശീൽ കുമാർ അഗ്രവാൾ, രജത്ത് അഗ്രവാൾ, നിതിൻ കുമാർ, ഗോകുൽ വർമ്മ & കൃഷ്ണരാജ് രാജൻ, ഡിജിറ്റൽ പ്രമോഷൻ: ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്, പിആർഒ: ശബരി.
ALSO READ : 'ധ്രുവനച്ചത്തിരം' ഈ ആഴ്ചയും ഇല്ല? പുതിയ റിലീസ് തീയതി തീരുമാനിച്ചതായി റിപ്പോര്‍ട്ട്