'വരവ് അറിയിച്ച് കാങ്' : ആന്‍റ് മാന്‍ ആന്‍റ് വാസ്‌പ്: ക്വാണ്ടമാനിയ പുതിയ ട്രെയിലര്‍ ഇറങ്ങി
നേരത്തെ ലോക്കി സീരിസില്‍ കാങ് ദി കോൺക്വററിനെ കാണിച്ചിരുന്നു. പോൾ റൂഡും, ഇവാഞ്ചലിൻ ലില്ലിയും ആന്‍റ്മാനും വാസ്പുമായി വീണ്ടും സ്ക്രീനില്‍ എത്തുന്നു ചിത്രത്തില്‍
ഹോളിവുഡ്: മാർവൽ സ്റ്റുഡിയോയുടെ ആന്‍റ് മാന്‍ ആന്‍റ് വാസ്‌പ്: ക്വാണ്ടമാനിയ എന്ന ചിത്രത്തിന്‍റെ ഏറ്റവും പുതിയ ട്രെയിലര്‍ പുറത്തുവന്നു. മാർവൽ സിനിമാറ്റിക് യൂണിവേഴ്സിന്റെ അഞ്ചാം ഘട്ടം ആരംഭിക്കുന്നത് ഈ ചിത്രത്തോടെയാണ് എന്നാണ് നേരത്തെ തന്നെ മാര്‍വല്‍ വ്യക്തമാക്കിയത്. മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്സലിലെ ഏറ്റവും ശക്തനായ വില്ലന്‍ എന്ന് അവകാശപ്പെടുന്ന കാങ് ദി കോൺക്വററിനെ പരിചയപ്പെടുത്തുന്ന ആദ്യ എംസിയു ചിത്രം ആണ് ആന്‍റ് മാന്‍ ആന്‍റ് വാസ്‌പ്: ക്വാണ്ടമാനിയ എന്ന് ഉറപ്പിക്കുന്നതാണ് ചിത്രത്തിന്‍റെ ട്രെയിലര്‍. ജോനാഥൻ മേജേഴ്സാണ് ഈ റോള്‍ ചെയ്യുന്നത്.
നേരത്തെ ലോക്കി സീരിസില്‍ കാങ് ദി കോൺക്വററിനെ കാണിച്ചിരുന്നു. പോൾ റൂഡും, ഇവാഞ്ചലിൻ ലില്ലിയും ആന്‍റ്മാനും വാസ്പുമായി വീണ്ടും സ്ക്രീനില്‍ എത്തുന്ന ചിത്രത്തില്‍ മിഷേൽ ഫൈഫർ, മൈക്കൽ ഡഗ്ലസ്,കാത്രിൻ ന്യൂട്ടൺ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു. അബന്ധവശാല്‍ നടത്തുന്ന പരീക്ഷണത്തിലൂടെ ഇവര്‍ ക്വാണ്ടം റെലത്തില്‍ എത്തുന്നതും തുടര്‍ന്ന് സംഭവിക്കുന്ന കാര്യങ്ങളുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.
പെയ്റ്റൺ റീഡ് സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി 17-ന് തിയേറ്ററുകളിൽ എത്തും. ട്രെയിലര്‍ നല്‍കുന്ന സൂചന അനുസരിച്ച് 2025-ൽ റിലീസ് നിശ്ചയിച്ചിരിക്കുന്ന 'അവഞ്ചേഴ്‌സ്: ദി കാങ് ഡൈനാസ്റ്റി' ലേക്ക് നയിക്കുന്ന സംഭവങ്ങള്‍ ഈ ചിത്രത്തില്‍ മാര്‍വല്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നുണ്ട്.
'അസുഖം വന്നതോടെ സാമന്തയുടെ ഭംഗിയും തിളക്കവുമെല്ലാം പോയി'; മറുപടിയുമായി സാമന്ത