Asianet News MalayalamAsianet News Malayalam

വിവാഹവും അപ്രതീക്ഷിത ട്വിസ്റ്റുകളും : 'അൻപോടു കൺമണി' ടീസര്‍ പുറത്തിറങ്ങി

അർജുൻ അശോകനും അനഘ നാരായണനും പ്രധാന വേഷങ്ങളിൽ എത്തുന്ന 'അൻപോടു കൺമണി' എന്ന ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി. 

Anpodu Kanmani Official Teaser Liju Thomaz movie Arjun Ashokan Anagha Narayanan Johny Antony staring
Author
First Published Oct 14, 2024, 7:34 PM IST | Last Updated Oct 14, 2024, 7:34 PM IST

കൊച്ചി: ലിജു തോമസ് സംവിധാനം ചെയ്യുന്ന മലയാള ചിത്രം 'അൻപോടു കൺമണി'യുടെ ടീസര്‍ പുറത്തിറങ്ങി. അർജുൻ അശോകൻ, അനഘ നാരായണൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ പ്രണയത്തിന്‍റെ മനോഹരലോകത്തു നിന്നും വിവാഹത്തിലേക്കെത്തുന്ന രണ്ടുപേർ അഭിമുഖീകരിക്കേണ്ടിവരുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് പറയുന്നത്.

 ക്രിയേറ്റീവ് ഫിഷിന്‍റെ ബാനറിൽ വിപിൻ പവിത്രൻ നിർമ്മിക്കുന്ന 'അൻപോടു കണ്മണി'യുടെ രചന നിർവഹിച്ചിരിക്കുന്നത് അനീഷ് കൊടുവള്ളിയാണ്.  ചിത്രത്തിൽ അൽത്താഫ് സലിം, മാലാ പാർവതി, ഉണ്ണി രാജ, നവാസ് വള്ളിക്കുന്ന്, മൃദുൽ നായർ, ഭഗത് മാനുവൽ, ജോണി ആന്‍റണി എന്നിവരും അഭിനയിക്കുന്നു. 

ഛായാഗ്രഹണം സരിൻ രവീന്ദ്രനും എഡിറ്റിംഗ് സുനിൽ എസ്. പിള്ളയുമാണ്. മനു മഞ്ജിത്തിന്‍റെ വരികൾക്ക് സാമുവൽ എബിയാണ് സംഗീതം പകർന്നിട്ടുള്ളത്. പ്രദീപ് പ്രഭാകർ ചീഫ് അസോസിയേറ്റ് ഡയറക്ടറും ജിതേഷ് അഞ്ചുമന പ്രൊഡക്ഷൻ കൺട്രോളറുമാണ്. മേക്കപ്പ് നരസിംഹ സ്വാമിയും വസ്ത്രാലങ്കാരം ലിജി പ്രേമനും നിർവഹിക്കുന്നു. ചിൻ്റു കാർത്തികേയൻ ക്രിയേറ്റീവ് പ്രൊഡ്യൂസറും ബാബു പിള്ള കലാസംവിധാനവും നിർവ്വഹിക്കുന്നു. 

ലിജു പ്രഭാകർ കളറിസ്റ്റും ശബ്ദ രൂപകല്പന കിഷൻ മോഹനും ഫൈനൽ മിക്സ് ഹരിനാരായണനമാണ് നിർവഹിച്ചിരിക്കുന്നത്. സ്റ്റുഡിയോ: സപ്താ റെക്കോർഡ്സ്. സനൂപ് ദിനേശ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും റനീഷ് കടവത്ത് ലൈൻ പ്രൊഡ്യൂസറുമാണ്. പബ്ലിസിറ്റി ഡിസൈൻ യെല്ലോടൂത്ത്സ്. മാർക്കറ്റിംഗും കമ്യൂണിക്കേഷനും കൈകാര്യം ചെയ്യുന്നത് ഡോ.സംഗീത ജനചന്ദ്രനാണ് (സ്റ്റോറീസ് സോഷ്യൽ).

മലയാള സിനിമ ചരിത്രത്തിൽ തന്നെ വേറിട്ടൊരു അനുഭവമായി താമസയോഗ്യമായ ഒരു വീട് നിർമിച്ച് അർഹതപ്പെട്ടവർക്ക് കൈമാറി അണിയറപ്രവർത്തകർ മാധ്യമശ്രദ്ധ നേടിയിരുന്നു. ചിത്രം 2024 നവംബറിൽ തിയേറ്ററുകളിൽ റിലീസ് ചെയ്യും.

'കേരളപൊലീസിന് പറ്റിയ തെറ്റ് ആ പൊലീസുകാരന്‍ തിരുത്തുമോ?': 'ആനന്ദ് ശ്രീബാല'യുടെ ത്രില്ലിംഗ് ടീസർ

'ഏറ്റവും വലിയ തന്ത്രങ്ങളുമായി വന്നയാള്‍ തന്നെ പുറത്തേക്ക്': തമിഴ് ബിഗ് ബോസ് വാരാന്ത്യ എവിക്ഷനില്‍ ട്വിസ്റ്റ് !

Latest Videos
Follow Us:
Download App:
  • android
  • ios