Padma Trailer : 'ദേവാസുരത്തിലെ മോഹൻലാലിന്റേത് പോലൊരു വലിയ പേരായിരുന്നു ആഗ്രഹം'; 'പദ്മ' ട്രെയിലര്‍
അനൂപ് മേനോന്‍ സ്റ്റോറീസ് എന്ന ബാനറിലാണ് നിര്‍മ്മാണം. അനൂപ് മേനോൻ തന്നെയാണ് ചിത്രത്തിലെ നായകൻ.
അനൂപ് മേനോന്‍ രചനയും സംവിധാനവും നിര്‍മ്മാണവും നിര്‍വ്വഹിക്കുന്ന ചിത്രം 'പദ്‍മ'യുടെ(Padma) പുതിയ ട്രെയിലർ പുറത്തെത്തി. കോമഡിക്കും ചിന്തയ്ക്കും പ്രാധാന്യമുള്ള സിനിമയാകും പദ്മയെന്നാണ് ട്രെയിലർ നൽകുന്ന സൂചന. സുരഭി ലക്ഷ്‍മിയാണ്(Surabhi Lakshmi) ചിത്രത്തില്‍ നായികയായി എത്തുന്നത്. അനൂപ് മേനോന്‍ സ്റ്റോറീസ് എന്ന ബാനറിലാണ് നിര്‍മ്മാണം. അനൂപ് മേനോൻ തന്നെയാണ് ചിത്രത്തിലെ നായകൻ.
'നാളെ പദ്മ റിലീസ് ആകുന്നു.. കൂടുതൽ തള്ളുന്നില്ല.. ഒരു കുഞ്ഞുപടം.. ട്രെയിലർ നിങ്ങൾക്കായി ' എന്നാണ് ട്രെയിലർ പങ്കുവച്ച് അനൂപ് മേനോൻ കുറിച്ചത്. മഹാദേവന്‍ തമ്പിയാണ് പദ്മയുടെ ഛായാഗ്രാഹകന്‍. എഡിറ്റിംഗ് സിയാന്‍ ശ്രാകാന്ത്. സംഗീതം നിനോയ് വര്‍ഗാസ്. ചീഫ് അസോസിയേറ്റ് ഡയറക്റ്റര്‍ വരുണ്‍ ജി പണിക്കര്‍. മുമ്പ് ചിത്രത്തിന്‍റേതായി പുറത്തിറങ്ങിയ വീഡിയോകൾക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്.
അനൂപ് മേനോന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്. അനൂപിന്‍റെ തന്നെ തിരക്കഥയില്‍ ഒരുക്കിയ കിംഗ് ഫിഷ് ആണ് ആദ്യ ചിത്രം. ടെക്സാസ് ഫിലിം ഫാക്റ്ററിയുടെ ബാനറില്‍ അംജിത്ത് എസ് കോയ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ രഞ്ജിത്ത് ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രം ഇനിയും പ്രദര്‍ശനത്തിനെത്തിയിട്ടില്ല.
'ഞങ്ങളുടെ അനുഗ്രഹമായിരുന്നു, എന്നെന്നേയ്ക്കുമായി അകന്നുപോയി'; ഭർത്താവിന്റെ ഓർമയിൽ മീന
തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയ നടി മീനയുടെ ഭർത്താവിന്റെ(Meena) അപ്രീക്ഷിത വിയോഗം ഏവരെയും ദുഃഖത്തിലാഴ്ത്തിയിരുന്നു. 2009 ജൂലൈ 12നായിരുന്നു മീനയും വിദ്യാസാഗറും വിവാഹിതരായത്. ഇക്കഴിഞ്ഞ ജൂലൈ 12ന് ഇരുവരും ഒന്നായിട്ട് പതിമൂന്ന് വർഷം തികയാനിരിക്കെ ആയിരുന്നു ഏവരെയും ദുഃഖത്തിലാഴ്ത്തി വിദ്യാസാഗർ യാത്ര പറഞ്ഞത്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം മീന പങ്കുവച്ച ഹൃദ്യമായ കുറിപ്പാണ് ശ്രദ്ധനേടുന്നത്. കുടുംബത്തിന്റെ അനുഗ്രമായിരുന്നു വിദ്യാസാഗറെന്നും വളരെ പെട്ടെന്നാണ് തങ്ങളിൽ നിന്നും അദ്ദേഹത്തെ വേർപെടുത്തിയതെന്നും മീന കുറിച്ചു.
Paappan Movie : തിയറ്ററുകളിൽ ഇനി തീപാറും; സുരേഷ് ഗോപിയുടെ 'പാപ്പൻ' റിലീസ് പ്രഖ്യാപിച്ചു
മീനയുടെ വാക്കുകൾ ഇങ്ങനെ
നിങ്ങള്‍ ഞങ്ങളുടെ മനോഹരമായ അനുഗ്രഹമായിരുന്നു. എന്നാല്‍ വളരെ പെട്ടെന്ന് എന്നെന്നേയ്ക്കുമായി ഞങ്ങളില്‍ നിന്ന് അകന്നുപോയി. നിങ്ങള്‍ എന്നും ഞങ്ങളുടെയെല്ലാം(എന്റെ) മനസ്സിലുണ്ടാകും. സ്‌നേഹവും പ്രാർത്ഥനയു അറിയിച്ചതിന് ലോകമെമ്പാടുമുള്ള നല്ല മനസ്സുകൾക്ക് ഞാനും എന്റെ കുടുംബവും നന്ദി പറയുകയാണ്. ഞങ്ങള്‍ക്ക് തീര്‍ച്ചയായും ആ പിന്തുണ ആവശ്യമാണ്. സ്‌നേഹവും കരുതലും പിന്തുണയും ഞങ്ങളില്‍ ചൊരിയുന്ന സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഉള്ളതിനാല്‍ ഞങ്ങള്‍ വളരെ കൃതാർഥരാണ്. ആ സ്‌നേഹം അനുഭവിക്കാന്‍ ഞങ്ങള്‍ക്ക് കഴിയുന്നു.