വെസ്റ്റേണ്‍ ശൈലിയിലെ ത്രില്ലറുമായി ഉല്ലാസ് ചെമ്പന്‍; 'അഞ്ചക്കള്ളകോക്കാൻ' ടീസര്‍

കേരള- കർണാടക അതിർത്തി ഗ്രാമത്തില്‍ എണ്‍പതുകളില്‍ നടക്കുന്ന കഥ

Anchakkallakokkan Teaser chemban vinod Lukman Avaran ullas chemban nsn

ചെമ്പോസ്‌കി മോഷൻ പിക്ചേഴ്സിന്‍റെ ബാനറിൽ ചെമ്പൻ വിനോദ് നിർമ്മിച്ച് സഹോദരൻ ഉല്ലാസ് ചെമ്പൻ സംവിധാനം ചെയുന്ന  അഞ്ചക്കള്ളകോക്കാൻ എന്ന ത്രില്ലർ സിനിമയുടെ ടീസർ പുറത്തിറങ്ങി. ചിത്രത്തിന്‍റെ ട്രെയ്‌ലറും ഗാനവും നേരത്തേതന്നെ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ട്രെയ്ലറിലും ഗാനത്തിലും പരീക്ഷിച്ചിരുന്ന ഒരു വ്യത്യസ്ത പാറ്റേൺ ടീസറിലും കാണാനാവും. അതുകൊണ്ട് തന്നെ മുഴുനീള ചിത്രത്തിലും അങ്ങനെയൊരു പരീക്ഷണ സ്വഭാവം പ്രതീക്ഷിക്കാം. ഒരു കൾട്ട് വെസ്റ്റേൺ രീതിയിലാണ് അഞ്ചക്കള്ളകോക്കാൻ  ചിത്രീകരിച്ചിരിക്കുന്നത് എന്നാണ് ട്രെയ്‌ലറിലും ഗാനത്തിലും നിന്നും മനസിലാക്കാൻ സാധിക്കുന്നത്.

1980 കളുടെ അവസാനം പശ്ചാത്തലമാക്കി കേരള- കർണാടക അതിർത്തിയിലെ കാളഹസ്തി എന്ന ഒരു സാങ്കല്പിക ഗ്രാമത്തിൽ നടക്കുന്ന കഥയാണ് അഞ്ചക്കള്ളകോക്കാൻ. പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മുഖ്യ കഥാപാത്രമായ ചെമ്പൻ വിനോദും ലുക്മാൻ അവറാനും എത്തുന്നത്. കൂടാതെ ഒട്ടനവധി പുതുമുഖ താരങ്ങളും ചിത്രത്തിൽ ഉണ്ട്. മണികണ്ഠൻ ആചാരി, മെറിൻ ഫിലിപ്പ്, മേഘ തോമസ്, ശ്രീജിത്ത്‌ രവി, സെന്തിൽ കൃഷ്ണ, പ്രവീൺ ടി ജെ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

സംവിധായകൻ ഉല്ലാസ് ചെമ്പനും വികിൽ വേണുവും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ആർമോ ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. മണികണ്ഠൻ അയ്യപ്പയാണ് സംഗീത സംവിധാനം. എഡിറ്റിങ്ങ് നിർവഹിച്ചത് രോഹിത് വി എസ് വാര്യത്ത്. ഗാനങ്ങൾ തിങ്ക് മ്യൂസിക് ഇന്ത്യയാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചിരിക്കുന്നത്.‌‌‌

ALSO READ : 'ആടുജീവിതം' മൂന്നര മണിക്കൂര്‍ കട്ടിന് പ്രത്യേക റിലീസ്? ബ്ലെസി പറയുന്നു

Latest Videos
Follow Us:
Download App:
  • android
  • ios