ടൊവിനോ ഇനി പാന്‍ ഇന്ത്യന്‍ നായകന്‍; 'അജയന്‍റെ രണ്ടാം മോഷണം' 3ഡി ടീസര്‍ എത്തി

ടൊവിനോ ആദ്യമായി മൂന്ന് വേഷങ്ങളിൽ എത്തുന്ന ചിത്രം

Ajayante Randam Moshanam teaser arm tovino thomas Jithin Laal nsn

ടൊവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ജിതിന്‍ ലാല്‍ സംവിധാനം ചെയ്യുന്ന അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിന്‍റെ 3ഡി ടീസർ പുറത്തെത്തി. അഞ്ച് ഭാഷകളിൽ ഒരുങ്ങുന്ന ചിത്രം പാൻ ഇന്ത്യൻ ചിത്രമായാണ് എത്തുന്നത്. യുജിഎം പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിൽ ഡോ. സക്കറിയ തോമസ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. തമിഴിൽ സംവിധായകൻ ലോകേഷ് കനകരാജും ആര്യയും, മലയാളത്തിൽ പൃഥ്വിരാജ്, ഹിന്ദിയിൽ ഹൃത്വിക് റോഷന്‍, തെലുങ്കിൽ നാനി, കന്നഡയിൽ രക്ഷിത് ഷെട്ടി എന്നിവര്‍ ചേർന്നാണ് ടീസറുകൾ പുറത്തിറക്കിയത്. ചിത്രം പകർന്നു തരുന്ന ചോതിക്കാവിലെ മായകാഴ്ചകളുടെ രൂപമാണ് ടീസറിലൂടെ പ്രേക്ഷകനിലേക്ക് എത്തിക്കുന്നത്. 

പ്രഖ്യാപന വേളയിൽ തന്നെ ഏറെ ശ്രദ്ധ നേടിയ ബിഗ് ബജറ്റ് ചിത്രത്തിൽ ടൊവിനോ ആദ്യമായി മൂന്ന് വേഷങ്ങളിൽ എത്തുന്നു. മൂന്ന് കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു പീരിയോഡിക്കൽ എന്റർടെയ്നറായ ചിത്രത്തിൻ്റെ കഥ തിരക്കഥ സംഭാഷണം സുജിത് നമ്പ്യാര്‍ എഴുതുന്നു. തെന്നിന്ത്യൻ താരം കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ നായികമാർ. കൃതി ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പൂർണമായും 3ഡിയിൽ ഒരുക്കുന്ന ചിത്രത്തിന് ആക്ഷനും അഡ്വഞ്ചറിനും ഏറെ സാധ്യതകൾ ഉണ്ട്. 

ടൊവിനോയെ കൂടാതെ ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. കളരിക്ക് ഏറെ പ്രാധാന്യം നൽകുന്ന ചിത്രത്തിൽ മണിയൻ, അജയൻ, കുഞ്ഞിക്കേളു എന്നീ മൂന്ന് തലമുറയിൽപ്പെട്ട കഥാപാത്രങ്ങളെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. തമിഴിൽ കന തുടങ്ങിയ ശ്രദ്ധേയമായ ഹിറ്റ്‌ ചിത്രങ്ങൾക്ക് ഗാനങ്ങളൊരുക്കിയ ദിബു നൈനാൻ തോമസാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. അഡിഷനൽ സ്ക്രീൻപ്ലേ ദീപു പ്രദീപ്, ജോമോൻ ടി ജോൺ ആണ് ഛായാഗ്രാഹണം. ഇന്ത്യയിൽ ആദ്യമായി ആരി അലക്സ സൂപ്പർ35 ക്യാമറയിൽ ഷൂട്ട് ചെയ്യുന്ന സിനിമയാണിത്. എഡിറ്റര്‍ ഷമീർ മുഹമ്മദ്, പ്രോജക്ട് ഡിസൈൻ എൻ എം ബാദുഷ.

ജിജോ കാവനാൽ, ശ്രീജിത്ത് രാമചന്ദ്രൻ, പ്രിൻസ് പോൾ എന്നിവരാണ് സഹനിർമാതാക്കൾ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഡോ. വിനീത് എം ബി, പ്രൊഡക്ഷൻ ഡിസൈൻ ഗോകുൽ ദാസ്, മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈൻ: പ്രവീൺ വർമ്മ, പ്രൊഡക്ഷൻ കൺട്രോളർ: പ്രിൻസ് റാഫേൽ, ഫിനാൻസ് കൺട്രോളർ: ഷിജോ ഡൊമനിക്, ക്രിയേറ്റീവ് ഡയറക്ടർ: ദിപിൽ ദേവ്, കാസ്റ്റിങ് ഡയറക്ടർ: ഷനീം സയീദ്, കോൺസപ്റ്റ് ആർട്ട് & സ്റ്റോറിബോർഡ്: മനോഹരൻ ചിന്നസ്വാമി, സ്റ്റണ്ട്: വിക്രം മോർ, ഫീനിക്സ് പ്രഭു, കളരി കൊറിയോഗ്രാഫി: പി.വി ശിവകുമാർ ഗുരുക്കൾ, ലിറിക്സ്: മനു മൻജിത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ശ്രീലാൽ, അസോസിയേറ്റ് ഡയറക്ടർ: ശരത് കുമാർ നായർ, ശ്രീജിത്ത് ബാലഗോപാൽ, ചീഫ് അസോസിയേറ്റ് ക്യാമറ: അനീഷ് രവീന്ദ്രൻ, അസോസിയേറ്റ് ക്യാമറ: സുദേവ്, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ, ഓഡിയോഗ്രാഫി: എം.ആർ രാജാകൃഷ്ണൻ, സ്റ്റീരിയോസ്കോപിക് 3ഡി കൺവേർഷൻ: റേയ്സ് ത്രീഡി, കോറിയോഗ്രാഫി: ലളിത ഷോബി, അഡ്മിനിസ്ട്രേഷൻ & ഡിസ്ട്രിബ്യൂഷൻ ഹെഡ്: ബബിൻ ബാബു, പി.ആർ.ഒ: പി.ശിവപ്രസാദ്, സ്റ്റിൽസ്: ബിജിത്ത് ധർമ്മടം, ഡിസൈൻ: യെല്ലോടൂത്ത് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ALSO READ : ആദ്യം ഞെട്ടല്‍, പിന്നെ എന്താണ് സംഭവിച്ചതെന്ന അന്വേഷണം; റോബിന്‍റെ പുറത്താവലില്‍ രജിത്ത് കുമാറിന്‍റെ പ്രതികരണം

Latest Videos
Follow Us:
Download App:
  • android
  • ios