Adithattu Trailer : ആഴക്കടലിലെ ആക്ഷന്‍; സണ്ണി വെയ്ന്‍, ഷൈന്‍ ടോം ഒന്നിക്കുന്ന അടിത്തട്ട്: ട്രെയ്‍ലര്‍
മത്സ്യത്തൊഴിലാളികളുടെ ജീവിത പ്രതിസന്ധികളെക്കുറിച്ച് സംസാരിക്കുന്ന ചിത്രം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നുമാണ്
സണ്ണി വെയ്ന്‍ (Sunny Wayne), ഷൈന്‍ ടോം ചാക്കോ (Shine Tom Chacko) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിജോ ആന്‍റണി സംവിധാനം ചെയ്യുന്ന അടിത്തട്ട് (Adithattu) എന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. 90 ശതമാനം ചിത്രീകരണവും കടലില്‍ പൂര്‍ത്തിയാക്കിയ ചിത്രത്തിന്‍റെ ട്രെയ്‍ലറിലും മുഴുവനായും കടല്‍ രംഗങ്ങളാണ്. അതും രാത്രിയിലത്തേത്. ചിത്രത്തിന്‍റെ മൂഡ് കൃത്യമായി വിനിമയം ചെയ്യുന്നതാണ് പുറത്തെത്തിയിരിക്കുന്ന ട്രെയ്‍ലര്‍.
മത്സ്യത്തൊഴിലാളികളുടെ ജീവിത പ്രതിസന്ധികളെക്കുറിച്ച് സംസാരിക്കുന്ന ചിത്രം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നുമാണ്. ചിത്രീകരണം ആരംഭിക്കുന്നതിനു മുന്‍പ് മത്സ്യത്തൊഴിലാളി ജീവിതം കണ്ടുപഠിക്കാനായി അഭിനേതാക്കള്‍ കൊല്ലത്ത് എത്തിയിരുന്നു. കടലിലെ മത്സ്യബന്ധന രംഗങ്ങളൊക്കെ ഡ്യൂപ്പ് ഇല്ലാതെയാണ് അഭിനേതാക്കള്‍ ചെയ്തിരിക്കുന്നത്.
ജയപാലന്‍, അലക്സാണ്ടര്‍ പ്രശാന്ത്, മുരുകല്‍ മാര്‍ട്ടിന്‍, ജോസഫ് യേശുദാസ്, മുള്ളന്‍, സാബുമോന്‍ അബ്ദുസമദ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മിഡില്‍ മാര്‍ച്ച് സ്റ്റുഡിയോസ്, കാനായില്‍ ഫിലിംസ് എന്നീ ബാനറുകളില്‍ സൂസന്‍ ജോസഫ്, സിന്‍ ട്രീസ എന്നിവരാണ് നിര്‍മ്മാണം. ഖായിസ് മിലന്‍ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം പാപ്പിനു ആണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിനീഷ് വിജയന്‍, സംഗീതം നെസെര്‍ അഹമ്മദ്, എഡിറ്റിംഗ് നൌഫല്‍ അബ്ദുള്ള, സൌണ്ട് ഡിസൈന്‍ സിങ്ക് സിനിമ, സൌണ്ട് മിക്സിംഗ് സിനോയ് ജോസഫ്, സംഘട്ടന സംവിധാനം ഫിനിക്സ് പ്രഭു, കലാസംവിധാനം അഖില്‍രാജ് ചിറയില്‍, വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യര്‍, മേക്കപ്പ് രഞ്ജിത്ത് മണലിപ്പറമ്പില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വര്‍, വിതരണം ക്യാപിറ്റല്‍ സ്റ്റുഡിയോസ്. സെന്‍സറിംഗ് നടപടികള്‍ പൂര്‍ത്തിയാക്കിയ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. ജൂലൈ 1ന് ചിത്രം തിയറ്ററുകളിലെത്തും. അഡ്വാന്‍സ് റിസര്‍വേഷന്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്.