Aviyal Trailer : 'നിനക്ക് ജാസി ​ഗിഫ്റ്റിനെ എങ്കിലും അറിയാമോ ?'; ആകാംക്ഷ നിറച്ച് 'അവിയൽ' ട്രെയിലർ

ജോസഫ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജോജുവും നടി ആത്മീയ രാജനും അഭിനയിക്കുന്ന ചിത്രം കൂടിയാണ് അവിയൽ.

actor joju george movie Aviyal Trailer out now

ജോജു ജോർജും(Joju George) അനശ്വര രാജനും(Anaswara Rajan) പ്രധാനവേഷത്തിലെത്തുന്ന 'അവിയൽ'(Aviyal) എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു. വിജയ് സേതുപതി, ആന്റണി വർ​ഗീസ്, ആസിഫ് അലി, ടൊവിനോ തുടങ്ങിയ താരങ്ങളാണ് ട്രെയിലർ പങ്കുവച്ചിരിക്കുന്നത്. ചിത്രം ഏപ്രിൽ ഏഴിന് പ്രേക്ഷകർക്ക് മുന്നിലെത്തും. ജോസഫ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജോജുവും നടി ആത്മീയ രാജനും അഭിനയിക്കുന്ന ചിത്രം കൂടിയാണ് അവിയൽ. നിതുല കൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് ആത്മീയ അവതരിപ്പിക്കുന്നത്. 

ഷാനിൽ മുഹമ്മദ്‌ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് അവിയൽ. പോക്കറ്റ് എസ്ക്യൂ പ്രൊഡക്ഷൻസിന്റെ ബാനറിൽ സുജിത് സുരേന്ദ്രനാണ് ചിത്രം നിർമ്മിക്കുന്നത്. മങ്കിപെൻ എന്ന ചിത്രത്തിന് ശേഷം ഷാനിൽ ഒരുക്കുന്ന ചിത്രത്തിൽ പുതുമുഖമായ സിറാജ്ജുദ്ധീൻ ആണ് നായകനാകുന്നത്. കേതകി നാരായൺ, ആത്മീയ, അഞ്ജലി നായർ, സ്വാതി, പ്രശാന്ത് അലക്സാണ്ടർ, ഡെയിൻ  ഡേവിസ്, വിഷ്ണു, തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ജോസഫ് എന്ന ചിത്രത്തിന് ശേഷം ജോജു ജോർജും ആത്മീയയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

കണ്ണൂർ ജില്ലയിൽ ജനിച്ചു വളർന്ന, സംഗീതത്തിനോട് അതിയായ സ്നേഹവും ആവേശവുമുള്ള കൃഷ്ണൻ എന്ന വ്യക്തിയുടെ ജീവിതത്തിലെ ബാല്യകാലം, കൗമാരം, യൗവനം, എന്നീ കാലഘട്ടങ്ങളിലൂടെയുള്ള ജീവിത കഥ അച്ഛൻ- മകൾ സംഭാഷണത്തിലൂടെ അവതരിപ്പിക്കുകയാണ് അവിയൽ. പല കാലഘട്ടങ്ങളിലൂടെ കഥ പോകുന്നതിനാൽ രണ്ടു വർഷങ്ങൾ കൊണ്ടാണ് ചിത്രം പൂർത്തീകരിച്ചത്. 

സുദീപ് എളമൺ, ജിംഷി ഖാലിദ്, രവി ചന്ദ്രൻ, ജിക്കു ജേക്കബ് പീറ്റർ, തുടങ്ങിയ നാല് പേരാണ് ചിത്രത്തിനായി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. കണ്ണൂർ, ഗോവ, കൊടൈക്കനാൽ എന്നിവിടങ്ങളായിരുന്നു പ്രധാന  ലൊക്കേഷനുകൾ. റഹ്മാൻ മുഹമ്മദ് അലി, ലിജോ പോൾ എന്നിവരാണ്ചിത്രത്തിന്റെ എഡിറ്റിംഗ്. പ്രൊജക്റ്റ്‌ ഡിസൈനർ ബാദുഷ. പ്രൊഡക്ഷൻ കൺട്രോളർ- ശശി പൊതുവാൾ.  

മനു മഞ്ജിത്, നിസ്സാം ഹുസൈൻ, മാത്തൻ, ജിസ് ജോയ് തുടങ്ങിയവരുടെ വരികൾക്ക് ശങ്കർ ശർമ, ശരത് എന്നിവർ ചേർന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ മേഘ  മാത്യു. സൗണ്ട് ഡിസൈൻ  രംഗനാഥ്  രവി, വസ്ത്രാലങ്കാരം നിസാർ റഹ്മത്ത്, മേക്കപ്പ് അമൽ ചന്ദ്രൻ, കലാ സംവിധാനം ബംഗ്ലാൻ. സ്റ്റീൽസ് മോജിൻ, ഡിസൈൻസ് യെല്ലോ ടൂത്ത്‌. പി ആർ ഓ മഞ്ജു ഗോപിനാഥ്‌. അതിതീവ്രമായ ആത്മ ബന്ധങ്ങളുടെ കഥ പറയുന്ന ഒരു കുടുംബ ചിത്രം കൂടിയാണിത്.

Latest Videos
Follow Us:
Download App:
  • android
  • ios