John Luther Trailer : 'ഇതൊരു സാധാരണ മിസ്സിം​ഗ് കേസല്ല'; ജയസൂര്യയുടെ 'ജോൺ ലൂഥർ' ട്രെയിലർ

എന്താടാ സജി, ഈശോ, മേരി ആവാസ് സുനോ തുടങ്ങിയ ചിത്രങ്ങളാണ് ജയസൂര്യയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. 

actor jayasurya movie John Luther official trailer

യസൂര്യ നായകനാവുന്ന പുതിയ ചിത്രം 'ജോണ്‍ ലൂഥറി'ന്റെ(John Luther Trailer) ട്രെയിലർ പുറത്തുവിട്ടു. ഇൻവെസ്റ്റി​ഗേഷൻ ത്രില്ലർ ​ഗണത്തിൽപ്പെട്ട ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ അഭിജിത്ത് ജോസഫ് ആണ്. അലോന്‍സ ഫിലിംസിന്‍റെ ബാനറില്‍ തോമസ് പി മാത്യുവാണ് നിര്‍മ്മാണം. ഛായാഗ്രഹണം റോബി വര്‍ഗീസ് രാജ്. 

ഏറെ നി​ഗൂഢത നിറച്ചാണ് ട്രെയിലർ തയ്യാറാക്കിയിരിക്കുന്നത്. അപ്രതീക്ഷിതമായി നടക്കുന്ന അപകടവും അതിനെ ചുറ്റിപറ്റി നടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ട്രെയിലർ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. 

പ്രവീണ്‍ പ്രഭാകര്‍ എഡിറ്റിംഗ് നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ സംഗീതം ഷാന്‍ റഹ്മാനാണ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ജിബിന്‍ ജോണ്‍. സെഞ്ചുറിയാണ് വിതരണം. 

എന്താടാ സജി, ഈശോ, മേരി ആവാസ് സുനോ തുടങ്ങിയ ചിത്രങ്ങളാണ് ജയസൂര്യയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. ജയസൂര്യയെ ടൈറ്റില്‍ കഥാപാത്രമാക്കി നാദിര്‍ഷ സംവിധാനം ചെയ്‍ത ചിത്രമാണ് ഈശോ. ഗോഡ്‍ഫി സേവ്യര്‍ ബാബു രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് എന്താടാ സജി. ഇതിൽ കുഞ്ചാക്കോ ബോബനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മഞ്‍ജുവാര്യരും ജയസൂര്യയും ആദ്യമായി ഒന്നിക്കുന്നുവെന്ന നിലയിൽ ശ്രദ്ധനേടിയ ചിത്രമാണ് മേരി ആവാസ് സുനോ. ക്യാപ്റ്റൻ, വെള്ളം എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണിത്.

കൊച്ചുമകനും ബി​ഗ് സ്ക്രീനിലേക്ക്; സന്തോഷം പങ്കുവച്ച് അമിതാഭ് ബച്ചൻ

ച്ചൻ കുടുംബത്തിൽ നിന്നും ഒരാൾ കൂടി ബി​ഗ് സ്ക്രീനിലേക്ക്. അമിതാഭ് ബച്ചന്റെയും(Amitabh Bachchan) ജയാ ബച്ചന്റെയും കൊച്ചുമകൻ അഗസ്ത്യ നന്ദയാണ്(Agastya Nanda) ചലച്ചിത്രലോകത്തേക്ക് ചുവട് വയ്ക്കാൻ ഒരുങ്ങുന്നത്. നെറ്റ്ഫ്ലിക്സ് ലൈവ്-ആക്‌ഷൻ മ്യൂസിക്കൽ ഫിലിം ‘ദി ആർച്ചീസ്’ ആണ് അ​ഗസ്ത്യയടെ കന്നിച്ചിത്രം.

‘അഗസ്ത്യ, നിന്റെ ജീവിതത്തിൽ ഒരു പുതിയ അധ്യായം ആരംഭിക്കുന്നു, നമുക്കിടയിൽ ഇതിലും വലിയ സന്തോഷം ഉണ്ടാകാനില്ല. എന്റെ സ്നേഹവും ആശംസകളും... നന്നായി ചെയ്യൂ... നമ്മുടെ പതാക പാറിപ്പറക്കട്ടെ’, എന്നാണ് ബച്ചൻ ട്വിറ്റ് ചെയ്തത്. അഭിഷേക് ബച്ചനും  അ​ഗസ്ത്യക്ക് ആശംസകളർപ്പിച്ചിട്ടുണ്ട്.

അമിതാഭ്‌ ബച്ചന്റെ മകൾ ശ്വേതാ ബച്ചന്റെയും നിഖിൽ നന്ദയുടെയും മകനാണ് അഗസ്ത്യ. സോയാ അക്തർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കോമിക് കഥാപാത്രമായ ആർച്ചി ആൻഡ്രൂസ് ആയാണ് അഗസ്ത്യ എത്തുന്നത്. ഷാരൂഖ് ഖാന്റെ മകൾ സുഹാനാ ഖാനും ശ്രീദേവിയുടെ ഇളയമകൾ ഖുഷി കപൂറും ഈ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുന്നുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios