Station 5 Trailer : വേറിട്ട വേഷപ്പകർച്ചയിൽ ഇന്ദ്രൻസ്, നി​ഗൂഢതകളുമായി 'സ്റ്റേഷൻ 5' ട്രെയിലർ

ചേവമ്പായി എന്ന ശക്തമായ കഥാപാത്രമാണ് ഇന്ദ്രന്‍സ് അവതരിപ്പിക്കുന്നത്.

actor indrans new movie station 5 trailer

ന്ദ്രന്‍സ്(Indrans) തികച്ചും വ്യത്യസ്തമായ വേഷത്തില്‍ എത്തുന്ന 'സ്റ്റേഷന്‍ 5'(Station 5) എന്ന ചിത്രത്തിന്റെ ട്രെയിലർപുറത്തുവിട്ടു. ഏറെ നി​ഗൂഢതകൾ ഒളിപ്പിച്ചിട്ടുള്ളതാണ് ട്രെയിലർ. പ്രശാന്ത് കാനത്തൂര്‍ സംവിധാനം ചെയ്യുന്ന 'സ്‌റ്റേഷന്‍ 5' ൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രയാൺ ആണ്. 'തൊട്ടപ്പന്‍' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ പ്രിയംവദ കൃഷ്ണനാണ് നായിക.

ചേവമ്പായി എന്ന ശക്തമായ കഥാപാത്രമാണ് ഇന്ദ്രന്‍സ് അവതരിപ്പിക്കുന്നത്. സന്തോഷ് കീഴാറ്റൂര്‍, ശിവജി ഗുരുവായൂർ, രാജേഷ് ശര്‍മ്മ, സുനില്‍ സുഖദ, വിനോദ് കോവൂര്‍, ഐ.എം.വിജയന്‍, ദിനേഷ് പണിക്കര്‍, അനൂപ് ചന്ദ്രന്‍, ശിവന്‍ കൃഷ്ണന്‍കുട്ടി നായര്‍, ജെയിംസ് ഏലിയ, മാസ്റ്റര്‍ ഡാവിന്‍ചി, പളനിസാമി, ഷാരിന്‍, ജ്യോതി ചന്ദ്രന്‍, ദേവി കൃഷ്ണ, പ്രിയ ഹരീഷ്, ഗിരീഷ് കാറമേൽ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾ.മാപ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ ബി.എ.മായ ആണ് ചിത്രം നിർമിക്കുന്നത്. 

റഫീഖ് അഹമ്മദ്, ഹരിലാല്‍ രാജഗോപാല്‍, പ്രകാശ് മാരാര്‍ എന്നിവരുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് സംവിധായകന്‍ പ്രശാന്ത് കാനത്തൂരാണ്. കെ.എസ്.ചിത്ര, നഞ്ചമ്മ, വിനോദ് കോവൂര്‍, കീര്‍ത്തന ശബരീഷ്, ശ്രീഹരി എന്നിവരാണ് പിന്നണി ഗായകർ. പ്രതാപ് നായര്‍. ഛായാഗ്രഹണവും , ഷലീഷ് ലാല്‍ ചിത്രസംയോജനവും നിർവഹിക്കുന്നു. വാർത്താ വിതരണം സി.കെ.അജയ് കുമാർ.

Latest Videos
Follow Us:
Download App:
  • android
  • ios