ഫഹദ് മലയാളത്തില്‍ പുനരവതരിക്കുന്നു! ഒപ്പം 'ലിയോ'യിലെ ഹൃദയരാജ്; ആവേശം ടീസര്‍

ജിത്തു മാധവന്‍ തന്നെ തിരക്കഥയും ഒരുക്കിയിരിക്കുന്ന ചിത്രം

AAVESHAM Official Teaser jithu madhavan fahadh faasil anwar rasheed Nazriya Nazim nsn

രോമാഞ്ചം എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകനാണ് ജിത്തു മാധവന്‍. കഴിഞ്ഞ വര്‍ഷം മലയാളത്തിലെ വിജയ ചിത്രങ്ങളിലൊന്നായ രോമാഞ്ചം വലിയ പ്രീ റിലീസ് ഹൈപ്പ് ഇല്ലാതെ വന്ന് സര്‍പ്രൈസ് ഹിറ്റ് അടിച്ച പടമാണ്. രോമാ‌ഞ്ചത്തിന് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് അൻവർ റഷീദ് എന്റർടെയ്ന്‍‍മെന്‍റ്, ഫഹദ് ഫാസിൽ ആന്‍ഡ് ഫ്രണ്ട്സ് എന്നീ ബാനറുകളില്‍ അൻവർ റഷീദ്, നസ്രിയ നസിം എന്നിവരാണ്. ഫഹദ് ഫാസില്‍ ആണ് നായകന്‍. ഇപ്പോഴിതാ ചിത്രത്തിന്‍റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. 

ജിത്തു മാധവന്‍ തന്നെ തിരക്കഥയും ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ മൻസൂർ അലി ഖാൻ, ആശിഷ് വിദ്യാർഥി, സജിൻ ഗോപു, പ്രണവ് രാജ്, 
 മിഥുൻ ജെ എസ്, റോഷൻ ഷാനവാസ്, ശ്രീജിത്ത് നായർ, പൂജ മോഹൻരാജ്, നീരജ് രാജേന്ദ്രൻ, തങ്കം മോഹൻ തുടങ്ങിയവരും അഭിനയിക്കുന്നു. ഛായാഗ്രഹണം സമീർ താഹിർ. വിനായക് ശശികുമാർ എഴുതിയ വരികൾക്ക് സുഷിൻ ശ്യാം സംഗീതം പകരുന്നു. എഡിറ്റിംഗ് വിവേക് ഹർഷൻ,
പ്രോജക്ട് സിഇഒ മൊഹസിൻ ഖായിസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എ ആർ അൻസാർ, ലൈൻ പ്രൊഡ്യൂസർ പി കെ ശ്രീകുമാർ, പ്രൊഡക്ഷൻ ഡിസൈൻ അശ്വിനി കാലേ, കോസ്റ്റ്യൂംസ് മഹർ ഹംസ, മേക്കപ്പ് ആർ ജി വയനാടൻ, ഓഡിയോഗ്രഫി വിഷ്ണു ഗോവിന്ദ്, ആക്ഷൻ ചേതൻ ഡിസൂസ, വിഎഫ്എക്സ് എഗ്ഗ് വൈറ്റ്, പ്രൊഡക്ഷൻ കൺട്രോളർ വിനോദ് ശേഖർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ അരുൺ അപ്പുക്കുട്ടൻ, സുമിലാൽ സുബ്രമണ്യൻ, സ്റ്റിൽസ് രോഹിത് കെ സുരേഷ്, നിദാദ് കെ എൻ, ഡിസൈൻ അഭിലാഷ് ചാക്കോ. 2024 ഏപ്രിൽ 11 ന് തിയറ്ററുകളിലെത്തും. എ ആന്റ് എ റിലീസ് ആണ് വിതരണം. പി ആർ ഒ- എ എസ് ദിനേശ്, ആതിര ദില്‍ജിത്ത്.

ALSO READ : അക്ഷയ് കുമാര്‍ ചിത്രത്തില്‍ മലയാളം ഡയലോഗ്! വീണ്ടും ഞെട്ടിക്കാന്‍ ആ സൂപ്പര്‍താരം; ടീസര്‍

Latest Videos
Follow Us:
Download App:
  • android
  • ios