ലുക്മാന്‍, ഗോകുലന്‍, ജാഫര്‍ ഇടുക്കി; ത്രില്ലടിപ്പിക്കാന്‍ 'ആളങ്കം': ട്രെയ്‍ലര്‍

ഷാനി ഖാദര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം

Aalankam Malayalam Movie Trailer Lukman Avaran Jaffer Idukki gokulam

പുതുതലമുറ സ്വഭാവ നടന്മാരില്‍ ഇതിനകം പ്രേക്ഷകശ്രദ്ധ നേടിയവരാണ് ലുക്മാന്‍ അവറാന്‍, ഗോകുലന്‍, ജാഫര്‍ ഇടുക്കി, സുധി കോപ്പ തുടങ്ങിയവര്‍. ലഭിക്കുന്ന കഥാപാത്രങ്ങളെ എപ്പോഴും തങ്ങളുടേതായ രീതിയില്‍ മികവുറ്റതാക്കുന്ന ഈ താരങ്ങളെല്ലാവരും ഒരുമിച്ചെത്തുന്ന ചിത്രമാണ് ആളങ്കം. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ അണിയറക്കാര്‍ പുറത്തുവിട്ടു.

ഷാനി ഖാദര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ ശരണ്യ ആര്‍, മാമുക്കോയ, കലാഭവൻ ഹനീഫ്, കബീർ കാദിർ, രമ്യ സുരേഷ്, ഗീതി സംഗീത തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സിയാദ് ഇന്ത്യ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഷാജി അമ്പലത്ത്, ബെറ്റി സതീഷ് റാവൽ എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഛായാഗ്രഹണം സമീർ ഹഖ് നിർവ്വഹിക്കുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ പി റഷീദ്, സംഗീതം പകരുന്നത് കിരൺ ജോസ്, എഡിറ്റിംഗ് നിഷാദ് യൂസഫ്, പ്രൊഡക്ഷൻ കൺട്രോളർ മുകേഷ് തൃപ്പൂണിത്തുറ, കലാസംവിധാനം ഇന്ദുലാൽ കാവീട്, മേക്കപ്പ് നരസിംഹ സ്വാമി, വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യർ, സ്റ്റിൽസ് അനൂപ് ഉപാസന, പബ്ലിസിറ്റി ഡിസൈൻ റിയാസ് വൈറ്റ്മാർക്കർ, പശ്ചാത്തല സംഗീതം അനിൽ ജോൺസൺ, നൃത്ത സംവിധാനം ഇംതിയാസ്, കളറിസ്റ്റ് ശ്രീക് വാരിയർ, സൗണ്ട് ഡിസൈനർ അരുൺ രാമവർമ്മ, ചീഫ് അസോസിയേറ്റ് ഡയറക്ടർ രതീഷ് പാലോട്, പ്രോജക്ട് ഡിസൈനർ അനൂപ് കൃഷ്ണ, പ്രൊഡക്ഷൻ കോഡിനേറ്റർ സുധീഷ് കുമാർ, ഷാജി വലിയമ്പ്ര, വി എഫ് എക്സ് സൂപ്പർവൈസർ ഇന്ദ്രജിത്ത് ഉണ്ണി പാലിയത്ത്. ജനുവരി അവസാനം തിയറ്റര്‍ റിലീസിനാണ് അണിയറക്കാര്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്. റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. പി ആർ ഒ- എ എസ് ദിനേശ്.

ALSO READ : 'അവതാറി'നും 'കാപ്പ'യ്‍ക്കുമൊപ്പം തിയറ്ററുകളിലെ പുതുവര്‍ഷാഘോഷത്തിന് അഞ്ച് ചിത്രങ്ങള്‍; പുതിയ റിലീസുകള്‍

Latest Videos
Follow Us:
Download App:
  • android
  • ios