1945 trailer : ഐഎന്‍എയുടെ പോരാളിയായി റാണ ദഗുബാട്ടി; '1945' ട്രെയ്‍ലര്‍

മൂന്ന് വര്‍ഷമായി മുടങ്ങിക്കിടക്കുന്ന ചിത്രം

1945 trailer rana daggubati Regina Cassandra Sathyasivaa

റാണ ദഗുബാട്ടിയുടെ (Rana Daggubati) ഏറെക്കാലമായി മുടങ്ങിക്കിടന്നിരുന്ന ചിത്രമായിരുന്നു '1945'. തമിഴ്, തെലുങ്ക് ഭാഷകളിലായി നിര്‍മ്മിക്കപ്പെട്ട ചിത്രത്തിന്‍റെ നിര്‍മ്മാതാവ് എസ് എന്‍ രാജരാജനും റാണയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളായിരുന്നു ചിത്രം നീളാന്‍ കാരണം. പ്രതിഫലം നല്‍കുന്നതില്‍ നിര്‍മ്മാതാവ് വീഴ്ച വരുത്തിയതായി റാണ ആരോപിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ അഭിപ്രായവ്യത്യാസങ്ങളെല്ലാം പരിഹരിച്ച് ചിത്രം റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. സത്യശിവ സംവിധാനം ചെയ്‍ത ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ അണിയറക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. 

സ്വാതന്ത്ര്യസമരം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന കാലഘട്ടം സ്ക്രീനിലെത്തിക്കുന്ന ചിത്രത്തില്‍ സുഭാഷ് ചന്ദ്ര ബോസിന്‍റെ ഇന്ത്യന്‍ നാഷണല്‍ ആര്‍മിയിലെ ഒരു ഭടന്‍റെ റോളിലാണ് റാണ എത്തുന്നത്. റജിന കസാന്‍ഡ്രയാണ് നായിക. സത്യരാജ്, നാസര്‍, ആര്‍ ജെ ബാലാജി, കാളി വെങ്കട്ട് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. സ്നേഹന്‍, അരുള്‍ കാമരാജ്, മോഹന്‍ രാജ എന്നിവരുടെ വരികള്‍ക്ക് യുവാന്‍ ശങ്കര്‍ രാജയാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ഛായാഗ്രഹണം സത്യ പൊന്മാര്‍, എഡിറ്റിംഗ് ഗോപികൃഷ്‍ണ, കലാസംവിധാനം ഇ ത്യാഗരാജന്‍, സംഘട്ടന സംവിധാനം ടി രമേശ്, . നിര്‍മ്മാണം കെ പ്രൊഡക്ഷന്‍സ്. ജനുവരി 7ന് തിയറ്ററുകളിലെത്തുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 

Latest Videos
Follow Us:
Download App:
  • android
  • ios