ക്രൈം ത്രില്ലറുമായി ജി വി പ്രകാശ് കുമാറും ഗൗതം മേനോനും; '13' ടീസര്‍

സെല്‍ഫി എന്ന ചിത്രത്തിനു ശേഷം ജി വി പ്രകാശ് കുമാറും ഗൗതം വസുദേവ് മേനോനും

13 tamil movie teaser gv prakash kumar gautham vasudev menon

സംഗീത സംവിധായകനും ഗായകനുമായി എത്തി പിന്നീട് അഭിനേതാവായും പേരെടുത്തയാളാണ് ജി വി പ്രകാശ് കുമാര്‍. പ്രകാശ് കുമാര്‍ നായകനാവുന്ന പുതിയ ചിത്രമാണ് 13. ഗൗതം വസുദേവ് മേനോന്‍ മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. അതേസമയം ചില ഹൊറര്‍ ഘടകങ്ങളും ഉണ്ട്. ചിത്രത്തിന്‍റെ ടീസര്‍ അണിയറക്കാര്‍ പുറത്തുവിട്ടു.

1.12 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍ കൌതുകമുണര്‍ത്തുന്ന ഒന്നാണ്. ഒരു അഭിനേതാവ് എന്ന നിലയില്‍ ഗൗതം വസുദേവ് മേനോന്‍ സ്കോര്‍ ചെയ്യാന്‍ സാധ്യതയുള്ള ഒരു വേഷം എന്നാണ് ടീസര്‍ നല്‍കുന്ന സൂചന. കെ വിവേക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ജി വി പ്രകാശ് കുമാര്‍ ഒരു യുട്യൂബറെയും ഗൗതം മേനോന്‍ ഒരു ഡിറ്റക്റ്റീവിനെയുമാണ് അവതരിപ്പിക്കുന്നത്. സെല്‍ഫി എന്ന ചിത്രത്തിനു ശേഷം ജി വി പ്രകാശ് കുമാറും ഗൗതം വസുദേവ് മേനോനും അഭിനേതാക്കളായി ഒരുമിച്ചെത്തുന്നു എന്നത് പ്രേക്ഷകരില്‍ താല്‍പര്യമുണര്‍ത്തുന്ന ഘടകമാണ്. ഭവ്യ ത്രിഖ, ആദ്യ പ്രസാദ്, ഐശ്വര്യ, ആദിത്യ കതിര്‍ എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

ALSO READ : ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണ രം​ഗത്തേക്ക് ദുല്‍ഖര്‍; ഒറ്റ ചാര്‍ജില്‍ 307 കിലോമീറ്റര്‍ ഓടുന്ന വാഹനമെന്ന് കമ്പനി

അന്‍ഷു പ്രഭാകര്‍ ഫിലിംസുമായി ചേര്‍ന്ന് മദ്രാസ് സ്റ്റുഡിയോസിന്‍റെ ബാനറില്‍ എസ് നന്ദഗോപാല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിദ്ധു കുമാര്‍ ആണ് സംഗീതം പകരുന്നത്. ഛായാഗ്രഹണം സി എം മൂവേന്ദര്‍, എഡിറ്റിംഗ് ജെ എഫ് കാസ്ട്രോ, പ്രൊഡക്ഷന്‌‍ ഡിസൈനര്‍ ശങ്കര്‍, വരികള്‍ മോഹന്‍ രാജന്‍, വിഗ്നേഷ് രാമകൃഷ്ണ, കൊറിയോഗ്രഫി സന്തോഷ്, വസ്ത്രാലങ്കാരം ഹിന, ആക്ഷന്‍ കൊറിയോഗ്രഫി സ്റ്റണ്ട് രാംകുമാര്‍, പബ്ലിസിറ്റി ഡിസൈന്‍ സിപ്‍സണ്‍. സംവിധായകന്‍റേത് തന്നെയാണ് ചിത്രത്തിന്‍റെ രചന.

Latest Videos
Follow Us:
Download App:
  • android
  • ios