വെതർയൂണിയൻ. കോം! പുതിയ സേവനവുമായി സൊമാറ്റോ, ഇനി കാലാവസ്ഥ അറിഞ്ഞ് ഫുഡെത്തിക്കും
വെതർയൂണിയൻ. കോം എന്ന പുതിയ സേവനത്തിന് സൊമാറ്റോ കഴിഞ്ഞ ദിവസം തുടക്കമിട്ടത്
ഫുഡ് ഡെലിവറി ആപ്പുകൾ കൃതൃമായി ഉപയോഗിക്കുന്നവരാണ് നമ്മിൽ ഭൂരിപക്ഷവും. പക്ഷേ വിചാരിച്ച സമയത്ത് ഫുഡെത്തിക്കാനോ , അല്ലെങ്കിൽ പുറത്തെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിൽ ആവശ്യമുള്ള ഫുഡ് വാങ്ങാനോ നമ്മിൽ പലർക്കും മിക്കപ്പോഴും ആകാറില്ല. ഇപ്പോഴിതാ ഒരു സന്തോഷവാർത്തയാണ് സൊമാറ്റോ പങ്കുവെച്ചിരിക്കുന്നത്. കാലാവസ്ഥ നീരിക്ഷണത്തിന്‍റെ അടിസ്ഥാനത്തിലുള്ള സേവനമാണ് സൊമാറ്റോ അവതരിപ്പിച്ചിരിക്കുന്നത്. വെതർയൂണിയൻ. കോം എന്ന പുതിയ സേവനത്തിനാണ് കഴിഞ്ഞ ദിവസം തുടക്കമിട്ടത്.
കാലാവസ്ഥാ നീരിക്ഷണത്തിനായി ഏകദേശം 650 ഗ്രൗണ്ട് വെതർ സ്റ്റേഷനുകളാണ് കമ്പനി സ്ഥാപിച്ചിരിക്കുന്നത്. സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിൽ ഇത്തരം ഒരു സംവിധാനം രാജ്യത്ത് ഒരുക്കുന്നത് ഇതാദ്യമായാണ്. ഡൽഹി ഐഐടിയിലെ സെന്റർ ഫോർ അറ്റ്‌മോസ്ഫറിക് സയൻസസുമായി സഹകരിച്ചാണ് സൊമാറ്റോ ഈ കാലാവസ്ഥാ നിരീക്ഷണ സംവിധാനം വികസിപ്പിച്ചത്. കൂടുതൽ സ്ഥാപനങ്ങൾക്കും കമ്പനികൾക്കും ഈ സംരംഭത്തിലൂടെ നേട്ടമുണ്ടാക്കാനാവുന്ന പ്രതീക്ഷയിലാണ് സൊമാറ്റോ.
താപനില, സാന്ദ്രത, കാറ്റിന്റേ വേഗത, മഴ തുടങ്ങി കാലാവസ്ഥയുമായി ബന്ധപ്പെട്ട അതിവേഗമുള്ളതും പ്രാദേശികവുമായി വിവരങ്ങൾ നല്കാൻ വെതർയൂണിയന് നല്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.അതിവേഗമുള്ളതും പ്രാദേശികവുമായ വിവരങ്ങൾ നൽകാൻ വെതർയൂണിയന് സാധിക്കും. 45 നഗരങ്ങളിൽ ഇപ്പോള് വെതർയൂണിയനുകൾ സ്ഥാപിച്ചിട്ടുണ്ട്. കൂടുതൽ നഗരങ്ങളിലേക്ക് ഭാവിയിൽ സ്ഥാപിക്കാൻ കഴിയുമെന്നാണ് സൊമാറ്റോ പറയുന്നത്. സൊമാറ്റോയുടെ തന്നെ പല ജീവനക്കാരുടെയും വീടുകളിലും വെതർ സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുണ്ട്. അതിന് തയ്യാറായവരെയും കമ്പനി അഭിനന്ദിച്ചു.
ഉപയോക്താക്കൾക്ക് മികച്ച സേവനം നല്കുന്നതിന് കൃതൃമായ കാലാവസ്ഥാ വിവരങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. അതിനു വേണ്ട ചുമതല തങ്ങൾ ഏറ്റെടുക്കുന്നുവെന്നാണ് ദീപിന്ദർ ഗോയൽ പറഞ്ഞത്. കൂടാതെ രാജ്യത്തെ എല്ലാ സ്ഥാപനങ്ങൾക്കും കമ്പനികൾക്കും ഒരു എപിഐ വഴി കാലാവസ്ഥാ വിവരങ്ങൾ സൗജന്യമായി നൽകുമെന്ന് സൊമാറ്റോ പറഞ്ഞിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം