സൊമാറ്റോ പഴയ സൊമാറ്റോയല്ല; പാര്‍ട്ടി നടത്തുന്നവര്‍ ഓര്‍ഡര്‍ എടുക്കാന്‍ ഇനി തല പുകയ്‌ക്കേണ്ട

ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി രംഗത്ത് ഇന്ത്യയില്‍ വലിയ പ്രചാരമുള്ള ആപ്പുകളിലൊന്നാണ് സൊമാറ്റോ

Zomato rolls out Group Ordering feature with shareable link to add items

ഗുഡ്‍ഗാവ്: ഗ്രൂപ്പ് ഓര്‍ഡറിംഗിന് പുത്തന്‍ ഫീച്ചറുമായി ഭക്ഷണ വിതരണ ആപ്ലിക്കേഷനായ സൊമാറ്റോ. ഒന്നിലധികം ആളുകള്‍ ഒരിടത്തേക്ക് അവരുടെ ഇഷ്‌ടത്തിനുസരിച്ച് ഭക്ഷണം ഓര്‍ഡര്‍ ചെയ്യുമ്പോള്‍ മെനു തെരഞ്ഞെടുക്കല്‍ അനായാസമാക്കുന്നതാണ് ഈ ഫീച്ചര്‍. 

സൊമാറ്റോയില്‍ ഗ്രൂപ്പ് ഓര്‍ഡറിംഗ് വന്നതായി കമ്പനി സ്ഥാപകനും സിഇഒയുമായ ദീപീന്ദര്‍ ഗോയലാണ് ലിങ്ക്‌ഡ്ഇന്‍ വഴി അറിയിച്ചത്. നിങ്ങള്‍ക്ക് ഒരു ഗ്രൂപ്പ് പാര്‍ട്ടി നടത്താനായി ഭക്ഷണം ഓര്‍ഡര്‍ ചെയ്യണമെന്ന് കരുതുക. പലര്‍ക്കും വേറിട്ട മെനുവായിരിക്കും ആവശ്യമായി വരിക. അത്തരം സാഹചര്യങ്ങളില്‍ സാധാരണയായി ആവശ്യമായ ഭക്ഷണം ആളുകളോടെല്ലാം ചോദിച്ചറിഞ്ഞാവും ഓര്‍ഡര്‍ ചെയ്യുക. അല്ലെങ്കില്‍ മെനു തെരഞ്ഞെടുക്കാന്‍ ഫോണ്‍ പലര്‍ക്കും കൈമാറേണ്ടിവരും. ഇത് സമയനഷ്ടവും ധാരാളം ആശയക്കുഴപ്പവും സൃഷ്ടിക്കുന്ന കാര്യമാണ്. എന്നാല്‍ ഗ്രൂപ്പ് ഓര്‍ഡര്‍ വരുന്നതോടെ ഈ പ്രക്രിയ എല്ലാം എളുപ്പമാക്കാം. ഓര്‍‍ഡര്‍ ചെയ്യാനായി ഒരു ലിങ്ക് ഗ്രൂപ്പിലെ മറ്റുള്ളവര്‍ക്ക് കൈമാറിയാല്‍ മതിയാകും. ഓരോരുത്തര്‍ക്കും ആ ലിങ്കില്‍ കയറി തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട വിഭവം കാര്‍ട്ടിലേക്ക് ആഡ് ചെയ്യാനാകും. ഇതോടെ വളരെ എളുപ്പം ഓര്‍ഡര്‍ പൂര്‍ത്തിയാക്കാനാകും. പുത്തന്‍ ഫീച്ചര്‍ സൊമാറ്റോയില്‍ ഉടനടി ലഭ്യമാകും എന്നും സൊമാറ്റോ സിഇഒ അറിയിച്ചു. 

ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി രംഗത്ത് ഇന്ത്യയില്‍ വലിയ പ്രചാരമുള്ള ആപ്പുകളിലൊന്നാണ് സൊമാറ്റോ. ഓര്‍ഡര്‍ ഹിസ്റ്ററി ഡിലിറ്റ് ചെയ്യാനുള്ള ഓപ്ഷന്‍ അടുത്തിടെ സൊമാറ്റോ അവതരിപ്പിച്ചിരുന്നു. രാത്രി വൈകി സ്നാക്സ് സ്ഥിരമായി ഓര്‍ഡര്‍ ചെയ്യുന്നത് ഭാര്യ കണ്ടുപിടിച്ചതായി ഒരാളുടെ സരസമായ പരാതിയെ തുടര്‍ന്നായിരുന്നു സൊമാറ്റോയുടെ ഈ തീരുമാനം. 2008ല്‍ ദീപീന്ദർ ഗോയൽ തന്‍റെ സുഹൃത്തുമായി ചേർന്ന് തുടക്കം കുറിച്ച ഫുഡ്ഡീബേ എന്ന ഓൺലൈൻ വെബ്‌പോർട്ടലിന്‍റെ പരിഷ്‌കരിച്ച പതിപ്പാണ് സൊമാറ്റോ. 

Read more: ബ്രസീല്‍ ജഡ്‌ജിയും മസ്‌കും നേര്‍ക്കുനേര്‍; ബ്രസീലിലെ എക്‌സ് ഓഫീസ് അടച്ചുപൂട്ടുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 


 

Latest Videos
Follow Us:
Download App:
  • android
  • ios