യൂട്യൂബ് ഷോര്‍ട്‌സ് വീഡിയോകളുടെ കാര്യത്തിലും അപ്‌ഡേറ്റുകള്‍ വരുന്നു, യൂട്യൂബ് ഷോര്‍ട്‌സില്‍ പിക്ചർ-ഇൻ-പിക്ചർ മോഡ് അടക്കമുള്ള ഫീച്ചറുകള്‍ വ്യാപകമാകും

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകളുടെ പ്രിയപ്പെട്ട വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമാണ് യൂട്യൂബ്. നിരവധി മാറ്റങ്ങൾ ആപ്പിലും വെബ്ബിലുമായി യൂട്യൂബ് അടുത്തിടെ പരീക്ഷിച്ചു. ഇതിന്‍റെ തുടര്‍ച്ചയായി പുത്തന്‍ പരീക്ഷണം നടത്തുകയാണ് യൂട്യൂബ് അധിക‍ൃതര്‍. എന്തൊക്കെയാണ് യൂട്യൂബില്‍ വരാനിരിക്കുന്ന പുതിയ അപ്‌ഡേറ്റുകള്‍ എന്ന് നോക്കാം. 

വലിയ അപ്‌ഡേറ്റുകള്‍ക്ക് തയ്യാറെടുക്കുകയാണ് ഗൂഗിളിന്‍റെ ഉടമസ്ഥതയിലുള്ള വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ യൂട്യൂബ്. എന്നാൽ തല്‍ക്കാലത്തേക്ക്, ഈ പരീക്ഷണങ്ങൾ എല്ലാ യൂട്യൂബ് ഉപഭോക്താക്കള്‍ക്കും ലഭ്യമാവില്ല. യൂട്യൂബ് അവതരിപ്പിക്കാനിരിക്കുന്ന പുത്തന്‍ ഫീച്ചറുകള്‍ പരീക്ഷണ ഘട്ടത്തിലാണ്. എങ്ങനെ ഉപയോക്താക്കളെ കൂടുതൽ ആകർഷിക്കാമെന്ന ആലോചനയുടെ ഭാഗമായാണ് യൂട്യൂബ് പുതിയ അപ്ഡേറ്റുകള്‍ പരീക്ഷിക്കുന്നത്. അതെന്തൊക്കെയാണെന്ന് നോക്കാം.

Read more: എല്ലാം പോയെന്ന് പറഞ്ഞ് കരയേണ്ടിവരില്ല; ഇതാ ഇന്‍റർനെറ്റ് ബാങ്കിംഗ് സേഫ്റ്റി ടിപ്‌സ്

വീഡിയോ പ്ലേയിംഗ് വേഗതയിലാണ് യൂട്യൂബ് ഒരു അപ്ഡേറ്റിന് തയ്യാറെടുക്കുന്നത്. 2x സ്പീഡിൽ മാത്രമല്ല, 4x സ്പീഡ് ഓപ്ഷൻ കൂടി വീഡിയോ പ്ലേയിംഗ് സൗകര്യം ഉടനെത്തും. ഇതോടെ വീഡിയോകള്‍ കൂടുതൽ വേഗത്തിൽ കണ്ടു തീർക്കാനാകും. ജമ്പ് എഹെഡ് എന്ന ഫീച്ചർ നിങ്ങൾ കേട്ടിരിരുന്നോ? മുമ്പ് ഇത് മൊബൈൽ ആപ്പിൽ മാത്രമായിരുന്നു ലഭ്യം. പക്ഷേ, ഇപ്പോൾ വെബ്ബിലും ഇത് പരീക്ഷിച്ചു തുടങ്ങിയിട്ടുണ്ട്. ഇതാണ് യൂട്യൂബ് യൂസര്‍മാര്‍ക്കായി കരുതിവച്ചിരിക്കുന്ന മറ്റൊരു അപ്‌ഡേറ്റ്. 

YouTube Shorts കാണുമ്പോൾ, iOS ഉപയോക്താക്കൾക് പിക്ചർ-ഇൻ-പിക്ചർ മോഡ് ഉപയോഗിക്കാം. കൂടാതെ, യൂട്യൂബ് ഷോര്‍ട്‌സ് കാണുമ്പോൾ ‘സ്മാർട്ട് ഡൗൺലോഡുകൾ’ ഓൺ ചെയ്യാൻ കഴിയും. നിങ്ങൾക്ക് ഇഷ്ടമായ വീഡിയോകൾ ഓട്ടോമാറ്റിക്കായി ഇതുവഴി ഡൗൺലോഡ് ചെയ്യപ്പെടും. 

മുകളില്‍ പറഞ്ഞിരിക്കുന്ന ഫീച്ചറുകളെല്ലാം നിലവില്‍ പരീക്ഷണ ഘട്ടത്തിലായതിനാൽ എല്ലാ യൂട്യൂബ് ഉപഭോക്താക്കള്‍ക്കും ലഭ്യമല്ല. എന്നാല്‍ വൈകാതെ തന്നെ ഈ ഫീച്ചറുകളെല്ലാം ആഗോളവ്യാപകമായി യൂട്യൂബ് അവതരിപ്പിക്കും. പരീക്ഷ ഘട്ടത്തില്‍ പങ്കെടുക്കുന്ന ഉപയോക്താക്കളിൽ നിന്ന് ലഭിക്കുന്ന പ്രതികരണങ്ങള്‍ അനുസരിച്ചായിരിക്കും ഫീച്ചറുകളുടെ അന്തിമ രൂപം യൂട്യൂബ് നിശ്ചയിക്കുക. തുടക്കത്തില്‍ പ്രീമിയം വരിക്കാര്‍ക്ക് മാത്രമാകും ഈ ഫീച്ചറുകള്‍ ലഭ്യമാവുക. 

YouTube യൂസർമാർക്കായി പുതിയ ഫീച്ചറുകൾ പരീക്ഷണ ഘട്ടത്തിൽ! | YouTube Updates

Read more: വാട്സ്ആപ്പ് സ്റ്റാറ്റസ് ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും നേരിട്ട് ഷെയര്‍ ചെയ്യാം; ഫീച്ചര്‍ ഉടന്‍ വരുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം