ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ സബ്സ്ക്രൈബേഴ്‍സ്; റെക്കോഡിലേക്ക് നീങ്ങി ഇന്ത്യന് യൂട്യൂബ് ചാനല്‍

ഇപ്പോള്‍ തന്നെ മാസത്തില്‍ ഏറ്റവും കൂടുതല്‍ കാഴ്ചക്കാരുള്ള അക്കൗണ്ട് ടി-സീരിസാണ്.  കഴിഞ്ഞ 5 വര്‍ഷമായി യൂട്യൂബില്‍ ഒരു മാസത്തില്‍ ഏറ്റവും കൂടുതല്‍ കാഴ്ചക്കാരുള്ള അക്കൗണ്ട് എന്ന പ്യൂഡൈപൈയുടെ കുത്തകയാണ് ടീസിരീസ് തിരുത്തിയത്

YouTube King PewDiePie Surrenders Crown to T-Series

മുംബൈ: യൂട്യൂബില്‍ ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ സബ്സ്ക്രൈബേഴ്‍സ് എന്ന റെക്കോഡിലേക്ക് നീങ്ങി ഇന്ത്യന് യൂട്യൂബ് ചാനലായ ടി-സീരിസ്. ഇപ്പോള്‍ സ്വീഡിഷ് ഗെയിമിംഗ് ചാനലായ പ്യൂഡൈപൈ എന്ന യൂട്യൂബ് ആക്കൗണ്ടാണ് ഇപ്പോള്‍ ലോകത്ത് ഏറ്റവും കൂടുതല്‍ സബ്സ്ക്രൈബേഴ്‍സ് ഉള്ളത്. ഫെലിക്സ് ജെല്‍ബര്‍ഗ് എന്ന വ്യക്തിയുടെതാണ് ഈ അക്കൗണ്ട്. ഇന്ത്യയിലെ ഓഡിയോ രംഗത്തെ അതികായന്മാരായ ടി-സീരിസിന്‍റെ അക്കൗണ്ടിന് ഇപ്പോള്‍ 70,140,501 സബ്സ്ക്രൈബേഴ്‍സ് ആണ് ഉള്ളത്. പ്യൂഡൈപൈയ്ക്ക് ഇപ്പോള്‍ ഉള്ള  സബ്സ്ക്രൈബേഴ്‍സിന്‍റെ എണ്ണം 70,516,918 ആണ്.

ഇപ്പോള്‍ തന്നെ മാസത്തില്‍ ഏറ്റവും കൂടുതല്‍ കാഴ്ചക്കാരുള്ള അക്കൗണ്ട് ടി-സീരിസാണ്.  കഴിഞ്ഞ 5 വര്‍ഷമായി യൂട്യൂബില്‍ ഒരു മാസത്തില്‍ ഏറ്റവും കൂടുതല്‍ കാഴ്ചക്കാരുള്ള അക്കൗണ്ട് എന്ന പ്യൂഡൈപൈയുടെ കുത്തകയാണ് ടീസിരീസ് തിരുത്തിയത്. ഇതിന് പുറമേ യൂട്യൂബില്‍ ഏറ്റവും കാഴ്ചക്കാരുള്ള 10 അക്കൗണ്ടുകളില്‍ 5 എണ്ണവും അമേരിക്കയ്ക്ക് പുറത്താണെന്ന വിവരവും പുറത്ത് വരുന്നുണ്ട്. ആഗോളതലത്തില്‍ ഇന്‍റര്‍നെറ്റ് വ്യാപ്തിയെ ആണ് ഇത് അടയാളപ്പെടുത്തുന്നത് എന്നാണ് ടെക് ലോകത്തെ സംസാരം. 

കഴിഞ്ഞ മാസം മാത്രം 3 ദശലക്ഷം പുതിയ സബ്സ്ക്രൈബേഴ്‍സിനെ ടി-സീരിസിന് ലഭിച്ചിട്ടുണ്ട്. പ്രധാന ചാനലിന് പുറമേ ഏതാണ്ട് 29 മറ്റ് യൂട്യൂബ് അക്കൗണ്ടുകളും ടി-സീരിസ് കൈകാര്യം ചെയ്യുന്നുണ്ട്. ഇതിലും ഏതാണ്ട് 1 കോടി സബ്സ്ക്രൈബേഴ്‍സ് ഉണ്ട്. 1984 ല്‍ ഗുല്‍ഷന്‍ കുമാര്‍ സ്ഥാപിച്ചതാണ് ടി-സീരിസ്. 1997ല്‍ ഇദ്ദേഹം മുംബൈ അധോലോകത്താല്‍ കൊലചെയ്യപ്പെട്ടു. തുടര്‍ന്ന് ഇദ്ദേഹത്തിന്‍റെ മക്കളാണ് ഇത് നടത്തി വരുന്നത്.

ഇന്ത്യയില്‍ റിലയന്‍സ് ജിയോ വന്നതിന് ശേഷം ഉണ്ടായ 4ജി തരംഗം തങ്ങളെ സഹായിച്ചെന്ന് ടി-സീരിസ് തലവന്‍ ഭൂഷന്‍ കുമാര്‍ പറയുന്നു. ഒപ്പം റഷ്യ പോലുള്ള രാജ്യങ്ങളില്‍ ബോളിവുഡ് ഗാനങ്ങള്‍ക്ക് കാഴ്ചക്കാര്‍ ഏറെയാണെന്നും ടി-സീരിസ് മേധാവി പറയുന്നു. വിദേശ കാഴ്ചക്കാരുടെ എണ്ണത്തിലും ടി-സീരിസ് ഏറെ മുന്നിലാണ്.

Latest Videos
Follow Us:
Download App:
  • android
  • ios