യൂ ട്യൂബ് ഗോ പുറത്തിറങ്ങി
ദില്ലി: യൂ ട്യൂബ് ഗോ പുറത്തിറക്കി. ഇന്ത്യന്‍ മാര്‍ക്കറ്റിനെ ലക്ഷ്യം വച്ചാണ് ലോകത്തിലെ ഏറ്റവും വലിയ വീഡിയോ പ്ലാറ്റ് ഫോം പുതിയ ആപ്പ് ഇറക്കിയിരിക്കുന്നത്. പുതിയ ആപ്പിന്റെ ബീറ്റ വേർഷൻ ഇന്ത്യയിലെ ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമായി തുടങ്ങി. നിലവിലെ സ്മാര്‍ട്ട്ഫോണുകളിലെ യൂ ട്യൂബ് ആപ്പിൽ വലിയ വ്യത്യാസങ്ങളോടെയാണ് യൂട്യൂബ് ഗോ എത്തുന്നത്.
യൂ ട്യൂബ് ആപ്പിലെ ഓഫ് ലൈനിലും വീഡിയോ കാണാനുള്ള ഓപഷന്‍ പ്രധാന്യം നൽകിയാണ് യൂ ട്യൂബ് ഗോ അവതരിപ്പിച്ചിരിക്കുന്നത്. വേഗത കുറഞ്ഞ ഇന്റർനെറ്റ് ഉപയോഗിക്കുന്നവർക്കാണ് യൂ ട്യൂബ് ഗോയുടെ പ്രയോജനം ലഭിക്കുക. ആപ്പിന്റെ ഹോം സ്ക്രീനിൽ സേവ് ചെയ്ത വീഡിയോ കാണാനുള്ള ടാബ് കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.
വീഡിയോ സേവ് ചെയ്യുന്നതിനു മുന്‍പ് പ്രിവ്യു കാണാനും സേവ് ചെയ്ത വീഡിയോ ഫോണിലെ ഹോട്ട്സ്പോട്ട് ഉപയോഗിച്ച് മറ്റൊരു ഫോണിലേക്ക് അയയ്ക്കാനുള്ള ഫീച്ചറും യൂ ട്യൂബ് ഗോയുടെ പ്രത്യേകതയാണ്. നേരത്തത്തെ ആപ്പിലുള്ള ഏതു ക്വാളിറ്റിയിലുള്ള വീഡിയോയാണ് സേവ് ചെയ്യേണ്ടതെന്ന ഓപ്ഷൻ പുതിയ ആപിലും ഉൾക്കൊള്ളിച്ചിട്ടുണ്ട്.
യൂ ട്യൂബ് ആപിൽ സേവ് ചെയ്യാൻ സാധിക്കാത്ത വീഡിയോകൾ ലഭ്യമാണെങ്കിലും യൂ ട്യൂബ് ഗോയിൽ സേവ് ചെയ്യാൻ സാധിക്കുന്ന വീഡിയോകൾ മാത്രമേ ലഭിക്കു. പുതിയ ആപ് മലയാളം ഉൾപ്പെടെ 10 ഭാഷകളിൽ ലഭ്യമാണ്.
റിലയൻസ് ജിയോ സൗജന്യ ഇൻർനെറ്റ് പാക്കേജുമായി വന്നതുമുതൽ ഇന്ത്യയിലെ വീഡിയോ കാണുന്നവരുടെ എണ്ണം കുതിച്ചുയർന്നെന്നാണ് കണക്ക്, ഇതും ലക്ഷ്യമിട്ടാണ് പുതിയ ആപ്പ് എത്തുന്നത്.