യുവാവിനും വീട്ടമ്മക്കും പണി കൊടുത്തത് ഫേസ്ബുക്കല്ല; മറ്റൊരു ആപ്പ്!
കഥ ഇതുവരെ
നെടുങ്കണ്ടത്ത് ഹോട്ടൽ പണിക്കാരനാണ് രാജാക്കാട് സ്വദേശി ലിനു. അടിമാലിയിലെ ഒരു വസ്ത്ര വ്യാപാര സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഒരു കുട്ടിയുടെ മാതാവ് കൂടിയായ സ്ത്രീയെ ഫെസ് ബുക്കിലൂടെ ഇയാൾ പരിചയപ്പെട്ടു. ഭർത്താവുമായി പിണങ്ങി നിൽക്കുന്നതിനിടെയാണ് ആറു മാസം മുന്പ് ലിനുവുമായി ഇവർ അടുക്കുന്നത്. തുടർന്ന് അടിമാലിയിലെ വാടക വീട്ടിലെത്തി സ്ഥിരമായി ശാരീരികമായി ബന്ധപ്പെടാറുണ്ടായിരുന്നു. ഇത് യുവതിയുടെ അറിവോടെ പലതവണ മൊബൈലിൽ ചിത്രീകരിക്കുകയും ചെയ്തു. ഏതാനും ദിവസം മുന്പ് ആരുമില്ലാത്ത സമയത്ത് രാജാക്കാട്ടിലെ വീട്ടിൽ ഇരുവരും ഒത്തുചേർന്ന സമയത്തും അശ്ലീല ദൃശ്യങ്ങൾ പകർത്തി. ഇതിനിടെ പല സ്ഥലങ്ങളിലേക്കും യാത്രയും ചെയ്തു. കഴിഞ്ഞ ചതയദിനത്തിൽ വാടക വീട്ടിലെത്തിയപ്പോൾ പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
തൊട്ടടുത്ത ദിവസം തന്നെ വാട്ട്സാപ്പ് ഗ്രൂപ്പുകളിലും ഇത് വൈറലായി. തുടർന്ന് ഇരയായ യുവതി അടിമാലി സ്റ്റേഷനിൽ പരാതി നൽകി. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് പരാതി. ഒപ്പം ഇവരുടെ ഇരട്ട സഹോദരിയും പൊലീസിനെ സമീപിച്ചു. പരാതി നൽകിയതറിഞ്ഞ ലിനു തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിച്ചു. ഇതു മനസ്സിലാക്കിയ പൊലീസ് തന്ത്രപരമായി ഇയാളെ പൂപ്പാറയിൽ വച്ച് കസ്റ്റഡിയിലെടുത്തു. ദൃശ്യങ്ങൾ നീക്കം ചെയ്യാൻ സൈബർസെല്ലിൻറെ സഹായത്തോടെ പൊലീസ് ഫേസ് ബുക്ക് അധികൃതർക്ക് കത്തു നൽകിയിട്ടുണ്ട്. മൊബൈലിൽ ചിത്രീകരിക്കുന്നതിനിടെ അബദ്ധത്തിൽ ലൈവായി അപ് ലോഡ് ആയതാണെന്നാണ് ലിനു പൊലീസിനോട് പറഞ്ഞിരിക്കുന്നത്.
ചതിച്ചത് ബീഗോ ലൈവ്
ബീഗോ ലൈവ് എന്ന മൊബൈല്‍ ലൈവ് വീഡിയോ ആപ്പ് ഉപയോഗിച്ചാണ് ആ ദൃശ്യങ്ങള്‍ പുറത്ത് വിട്ടിട്ടുളളത്. ഒറ്റ നോട്ടത്തില്‍ ഫേസ്ബുക്ക് ലൈവ് ആണെന്ന് പലരും തെറ്റിദ്ധരിക്കുകയായിരുന്നു. ബീഗോ ലൈവ് എന്നത് ലൈവ് സ്ട്രീമിങ് ആപ്പാണ്. ആര്‍ക്കും ഡൗണ്‍ലോഡ് ചെയ്യാന്‍ ആവില്ലെന്ന് കരുതി ചെയ്ത സെക്‌സ് സ്ട്രീമിങ് പക്ഷേ രണ്ട് പേര്‍ക്കും കൊടുത്തത് എട്ടിന്റെ പണിയായിരുന്നു.
എന്തുകൊണ്ട് ഫേസ്ബുക്ക് ലൈവല്ല?
ഫേസ്ബുക്ക് ലൈവില്‍ ഇത്തരം വീഡിയോകള്‍ പുറത്ത് വിടാന്‍ ഒരിക്കലും സാധിക്കില്ല. കാരണം അത് തടയാനുള്ള എല്ലാ മാര്‍ഗ്ഗങ്ങളും ഫേസ്ബുക്ക് സ്വീകരിച്ചിട്ടുണ്ട്. അതിന് സ്ത്രീ ശരീരമോ സെക്‌സോ തന്നെ വേണം എന്നില്ല. കാരണം പുരുഷന്റെ മുലക്കണ്ണ് പോലും ഫോട്ടോയിലും വീഡിയോയിലും ഉണ്ടെങ്കില്‍ ഫേസ്ബുക്ക് അത് കണ്ടുപിടിച്ച് തടയും. അത് പോസ്റ്റ് ചെയ്യാന്‍ ഒരിക്കലും അനുവദിക്കില്ല. പുറത്ത് വന്ന വീഡിയോ ഫേസ്ബുക്ക് ലൈല്ലെന്ന് വ്യക്തമാക്കുന്ന മറ്റു ചില കാര്യങ്ങളും ഉണ്ട്. അതില്‍ കാണുന്ന ഇമോജികളും ലൈക്ക് ചിഹ്നവും കമന്റ് രീതികളും ഫേസ്ബുക്കിലേത് പോലെയല്ല. വീഡിയോയില്‍ തന്നെ കാണാം ലൈവ് വീഡിയോയ്ക്കിടെ വരുന്ന കമന്റുകളും ലൈക്കുകളും റിയാക്ഷനുകളും എല്ലാം ആ വീഡിയോയിലും കാണാം. അതുകൊണ്ട് തന്നെ ഫേസ്ബുക്ക് വഴിയല്ലെന്ന് ഉറപ്പിച്ച് പറയാന്‍ സാധിക്കും.
പക്ഷേ എങ്ങനെ റെക്കോര്‍ഡ് ചെയ്യപ്പെട്ട് പുറത്തെത്തി?
വീഡിയോ പുറത്തെത്തില്ലെന്ന പ്രതീക്ഷയില്‍ ആയിരുന്നിരിക്കണം രണ്ട് പേരും ചേര്‍ന്ന് അത്തരം ഒരു സാഹസം കാണിച്ചത്. പക്ഷേ, സാങ്കേതിക വിദ്യ ഇത്രത്തോളും പുരോഗമിച്ച ഒരു കാലത്ത് അവര്‍ ചെയ്തത് ശുദ്ധ മണ്ടത്തരം ആയിരുന്നു. ബീഗോ ലൈവ് ഡൗണ്‍ലോഡ് ചെയ്യാന്‍ പറ്റില്ല എന്ന പ്രതീക്ഷയില്‍ ആയിരിക്കും ഇത്തരം ഒരു മണ്ടത്തരം കാണിച്ചത്. എന്നാല്‍ ബീഗോ ലൈവ് എന്നല്ല, ഏത് വീഡിയോയും ഡൗണ്‍ലോഡ് ചെയ്യാനുള്ള സംവിധാനങ്ങള്‍ ഇപ്പോഴുണ്ട്.
ഡൗണ്‍ലോഡ് ചെയ്തതല്ല?
എന്നാല്‍ പുറത്ത് വന്ന വീഡിയോ ഡൗണ്‍ലോഡ് ചെയ്‌തെടുത്തതല്ല എന്നും വ്യക്തമാണ്. സ്‌ക്രീനില്‍ വരുമ്പോള്‍ അത് റെക്കോര്‍ഡ് ചെയ്യുകയാണ് ചെയ്തിരിക്കുന്നത്. ഡിയു സ്‌ക്രീന്‍ റെക്കോര്‍ഡര്‍ ഡിയു സ്‌ക്രീന്‍ റെക്കോര്‍ഡര്‍ എന്ന സോഫ്റ്റ് വെയര്‍ ആണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. വീഡിയോയുടെ താഴെ ഇത് വ്യക്തമായി കാണിക്കുന്നുണ്ട്.
ആപ്പുകള്‍ ആപ്പാകുന്ന കാലം
ലൈവ് വീഡിയോകള്‍ ചെയ്യാന്‍ പലതരം ആപ്പുകള്‍ ഉണ്ട്. എന്നാല്‍ ഇതിനെയൊന്നും നിയന്ത്രിക്കാനുള്ള സംവിധാനങ്ങള്‍ അത്തരം ആപ്പുകളില്‍ ഇല്ല എന്നതാണ് സത്യം. ലൈംഗികതയില്‍ സാഹസങ്ങള്‍ കാണിക്കുന്നത് ഓരോരുത്തരുടേയും ഇഷ്ടമാണ്. എന്നാല്‍ അത് നാളെ വിനയാകും എന്ന തിരിച്ചറിവുകൂടി വേണമെന്ന് മാത്രം.