2017ഓടെ നിങ്ങളുടെ ഫോണില്‍ വാട്ട്സ്ആപ്പ് നിലച്ചേക്കാം.!
2017ല്‍ ദശലക്ഷക്കണക്കിന് ഫോണുകളില്‍ വാട്ട്സ്ആപ്പ് പ്രവര്‍ത്തനം നിലയ്ക്കും എന്ന് റിപ്പോര്‍ട്ട്. വാട്ട്സ്ആപ്പിന്‍റെ പുതിയ അപ്ഡേറ്റ് പ്രകാരമായിരിക്കും ഇതെന്ന് ദ മിറര്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇപ്പോള്‍ മാസം 100 കോടി ആക്ടീവ് ഉപയോക്തക്കള്‍ ഉള്ള സന്ദേശ ആപ്ലികേഷനാണ് വാട്ട്സ്ആപ്പ്.
ഇപ്പോള്‍ ലോകത്ത് ഉപയോഗിക്കുന്ന പഴയ സോഫ്റ്റ്വെയര്‍ ഉള്ള ആന്‍ഡ്രോയ്ഡ്, വിന്‍ഡോസ് ഫോണുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കപ്പെടും. ആന്‍ഡ്രോയ്ഡ് വിന്‍ഡോസ് എന്നീ ഫോണുകള്‍ക്ക് പുറമേ പഴയ ഐഫോണുകളിലും 2017 മുതല്‍ വാട്ട്സ്ആപ്പ് ലഭിക്കില്ല.
ആന്‍ഡ്രോയ്ഡ് 2.1, 2.2 വിന്‍ഡോസ് ഫോണ്‍7 ഐഫോണ്‍3ജി എസ് ഐഒഎസ് 6 എന്നിവയില്‍ വാട്ട്സ്ആപ്പ് അടുത്തകൊല്ലത്തോടെ നിലയ്ക്കും എന്നാണ് സൂചന. ഈ സോഫ്റ്റ്വെയര്‍ ഉള്ള ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ ഇതോടെ വാട്ട്സ്ആപ്പ് ഉപയോഗിക്കണമെങ്കില്‍ പുതിയ സോഫ്റ്റ്വെയര്‍ ഉള്ള ഫോണ്‍ വാങ്ങേണ്ടി വരും.