ഇന്നുമുതല്‍ ഈ ഫോണുകളില്‍ വാട്ട്സ്ആപ്പ് കിട്ടില്ല

വാട്ട്സ്ആപ്പില്‍ ഇപ്പോള്‍ അനേകം പുതിയ ഫീച്ചറുകള്‍ വന്നു കഴിഞ്ഞു. എന്നാല്‍ ഇപ്പോള്‍ ലിസ്റ്റ് ചെയ്ത ഫോണുകളില്‍ അവ ലഭ്യമാകില്ല

You won't be able to use WhatsApp on these devices in 2019

അപ്ഡേറ്റിന്‍റെ ഭാഗമായി പഴയ ഗാഡ്ജറ്റുകളില്‍ ജനുവരി ഒന്നുമുതല്‍ വാട്ട്സ്ആപ്പ് ലഭ്യമാകില്ല. വാട്ട്സ്ആപ്പ് തന്നെ കഴിഞ്ഞ ജൂലൈയില്‍ ബ്ലോഗിലൂടെ ഈ കാര്യം വ്യക്തമാക്കിയത്.   വാട്ട്സ്ആപ്പില്‍ ഇപ്പോള്‍ അനേകം പുതിയ ഫീച്ചറുകള്‍ വന്നു കഴിഞ്ഞു. എന്നാല്‍ ഇപ്പോള്‍ ലിസ്റ്റ് ചെയ്ത ഫോണുകളില്‍ അവ ലഭ്യമാകില്ല. ഇതിനാല്‍ തന്നെ ഇത്തരം ഫോണുകളില്‍ വാട്ട്സ്ആപ്പ് സേവനം നിര്‍ത്തുന്നതാണ് നല്ലതെന്ന് വാട്ട്സ്ആപ്പ് വ്യക്തമാക്കുന്നു. 

വാട്ട്സ്ആപ്പ് കിട്ടാത്ത ഫോണുകള്‍ ഇവയാണ്

ആന്‍ഡ്രോയ്ഡ് 2.3.3 യില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകള്‍
വിന്‍ഡോസ് ഫോണ്‍ 8.0 പ്രവര്‍ത്തിക്കുന്ന ഫോണുകള്‍
ഐഫോണ്‍ 3ജിഎസ്, ഐഒഎസ് 6
നോക്കിയ സിംബിയന്‍ എസ്60
ബ്ലാക്ക് ബെറി 10
നോക്കിയ എസ്40

വാട്ട്സ്ആപ്പിന്‍റെ എല്ലാ സേവനവും കിട്ടണമെങ്കില്‍ അപ്ഗ്രേഡ് ചെയ്യേണ്ട പതിപ്പുകള്‍

ആന്‍ഡ്രോയ്ഡ് 4.0ന് മുകളിലുള്ള ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവര്‍ത്തിപ്പിക്കുക

ഐഫോണില്‍ ഐഒഎസ് 8 ന് മുകളിലുള്ള ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവര്‍ത്തിക്കുക

വിന്‍ഡോസ് ഫോണില്‍ 8.1 മുകളിലുള്ള ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവര്‍ത്തിപ്പിക്കുക.

Latest Videos
Follow Us:
Download App:
  • android
  • ios