ഷവോമി 'മീ പേ' ഇന്ത്യയിലേക്ക്

സാംസങ്ങ് പേ അടക്കമുള്ള എതിരാളികളുടെ പേമെന്‍റ് ഓപ്ഷനുകള്‍ക്ക് ഒരു ബദല്‍ ആയിരിക്കും ഷവോമിയുടെ നീക്കം

Xiaomi Mi Pay UPI service may launch soon in India

ദില്ലി: സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് ഇന്ത്യയിലെ ഇപ്പോഴത്തെ നമ്പര്‍ വണ്‍ ബ്രാന്‍റാണ് ഷവോമി. ഇപ്പോഴിതാ  ഡിജിറ്റല്‍ പെയ്‌മെന്റ് രംഗത്തേക്കും കൂടി ചുവട് വെയ്ക്കാന്‍ ഒരുങ്ങുകയാണ് ഇപ്പോള്‍ ഷവോമി. 'മി പേ' എന്നാണ് ഡിജിറ്റല്‍ മണി പെയ്മന്റിന്റെ പേര്.

സാംസങ്ങ് പേ അടക്കമുള്ള എതിരാളികളുടെ പേമെന്‍റ് ഓപ്ഷനുകള്‍ക്ക് ഒരു ബദല്‍ ആയിരിക്കും ഷവോമിയുടെ നീക്കം. അടുത്തിടെ സ്മാര്‍ട്ട് ഫോണ്‍ അധിഷ്ഠിത പേമെന്‍റുകള്‍ വര്‍ദ്ധിച്ചതിനാല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട്ഫോണ്‍ വില്‍ക്കുന്ന ബ്രാന്‍റായ ഷവോമി അത് മുതലെടുക്കാനാണ് മീ പേയുമായി എത്തുന്നത്.

യുണിഫൈഡ് പേയ്മെന്‍റ് ഇന്‍ഫെയ്‌സ്(യു.പി.ഐ) അധിഷ്ഠിത സേവനമായിരിക്കും  കമ്പനി ഒരുക്കുക. ഇതിനായുള്ള ടെസ്റ്റിംഗ് പുരോഗമിക്കുകയാണ്. രാജ്യത്തെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ പിന്തുണയോടെയായിരിക്കും ഷവോമി പേയ്മെന്‍റ് സേവനം ലഭ്യമാക്കുന്നത്. നിലവില്‍ ചൈനയില്‍ 'യൂണിയന്‍ പേ' യുമായി ചേര്‍ന്ന് ഡിജിറ്റല്‍ പണമിടപാട് രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios