പുതിയ ക്വിക്ക് ചാർജറുമായി ഷവോമി
ക്വാൽകോമിന്റെ ക്വിക്ക് ചാർജ് 3.0 ടെക്നോളജിയെ സപ്പോർട്ട് ചെയ്യുന്ന പുതിയ ചാർജറുമായി ഷവോമി. 9 വോൾട്ടിന്റെ പുതിയ ചാർജറിന് 449 രൂപയാണ് വില. തെരഞ്ഞെടുത്ത സ്മാർട്ട്ഫോണുകളിൽ മാത്രമേ ക്വാൽകോമിന്റെ ടെക്നോളജി പ്രവർത്തിക്കൂ.
എംഐ 5, 5എസ്, 5എസ് പ്ലസ്, എംഐ 6, എംഐ മാക്സ്, മാക്സ് 2, നോട്ട് 2, മിക്സ് 2 എന്നീ ഫോണുകൾക്ക് പുതിയ ചാർജർ ഉപയോഗിക്കാമെന്ന് ഷവോമി പറയുന്നു. എംഐ 5, മാക്സ് 2, മിക്സ് 2 എന്നീ മൂന്നു മോഡലുകൾ മാത്രമേ കന്പനി ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുള്ളൂ.
380 വോൾട്ടുവരെ സർജ് പ്രൊട്ടക്്ഷൻ, ഓട്ടോമാറ്റിക് ടെമ്പറേച്ചര്‍ കണ്ട്രോൾ തുടങ്ങിയ ഫീച്ചറുകളോടെയാണ് പുതിയ ചാർജറിന്റെ വരവ്. ക്വിക്ക് ചാർജ് 2.0 യേക്കാൾ 38 ശതമാനം കൂടുതൽ കാര്യക്ഷമതയുള്ളതാണ് ചാർജറെന്ന് കന്പനി അവകാശപ്പെടുന്നു. യുഎസ്ബി കേബിൾ പ്രത്യേകം വാങ്ങേണ്ടിവരും.