Asianet News MalayalamAsianet News Malayalam

91 രൂപ മുടക്കാനുണ്ടോ; ബിഎസ്എന്‍എല്‍ തകര്‍പ്പന്‍ റീച്ചാര്‍ജ് കൊണ്ട് നിങ്ങളെ സന്തോഷിപ്പിക്കും

90 ദിവസത്തേക്ക് സിം ആക്റ്റിവേഷന്‍ നല്‍കുന്ന ബിഎസ്എന്‍എല്ലിന്‍റെ ഏറ്റവും വില കുറഞ്ഞ റീച്ചാര്‍ജ് പ്ലാനാണിത്

Why should you select BSNL Rs 91 recharge plan
Author
First Published Oct 1, 2024, 9:11 AM IST | Last Updated Oct 1, 2024, 9:14 AM IST

ഈയടുത്ത കാലത്ത് അതിശക്തമായ മത്സരമാണ് സ്വകാര്യ ടെലികോം കമ്പനികളുമായി പൊതുമേഖല നെറ്റ്‌വര്‍ക്ക് സേവനദാതാക്കളായ ബിഎസ്എന്‍എല്‍ കാഴ്‌ചവെക്കുന്നത്. തകര്‍പ്പന്‍ റീച്ചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ച് ശ്രദ്ധ നേടുന്ന ബിഎസ്എന്‍എല്ലിന്‍റെ ആകര്‍ഷകമായ മറ്റൊരു പ്രീപെയ്ഡ് പാക്കേജ് പരിചയപ്പെടാം. എന്നാല്‍ ഈ പ്ലാനിനൊപ്പം കോളോ ഡാറ്റയോ സൗജന്യ എസ്എംഎസോ ലഭിക്കില്ല. 

ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ് ബിഎസ്എന്‍എല്ലിന്‍റെ 91 രൂപയുടെ റീച്ചാര്‍ജ് പ്ലാന്‍. ഈ റീച്ചാര്‍ജ് ചെയ്‌താല്‍ കോളിംഗ്, എസ്എംഎസ്, ഡാറ്റ പ്രയോജനങ്ങളൊന്നും ലഭിക്കില്ല. പിന്നെന്തിനാണ് 91 രൂപയുടെ ബിഎസ്എന്‍എല്‍ റീച്ചാര്‍ജ് ഉപകരിക്കുക എന്നല്ലേ. 90 ദിവസത്തേക്ക് സിം ആക്റ്റിവേഷന്‍ നിലനില്‍ത്താനാണ് ഈ റീച്ചാര്‍ജ് പ്ലാന്‍ സഹായിക്കുക. ഉപയോഗിക്കാതിരുന്നാല്‍ സിം കാര്‍ഡ് ഡീആക്റ്റിവേറ്റാകുമോ എന്ന ഭയം ഇതിലൂടെ പരിഹരിക്കാം. 90 ദിവസത്തേക്ക് സിം ആക്റ്റിവേഷന്‍ നല്‍കുന്ന ബിഎസ്എന്‍എല്ലിന്‍റെ ഏറ്റവും നിരക്കുകള്‍ കുറഞ്ഞ റീച്ചാര്‍ജ് പ്ലാനാണിത്. കോള്‍, ഡാറ്റ ഉപയോഗങ്ങള്‍ ആവശ്യമെങ്കില്‍ ഇതിനൊപ്പം മറ്റ് ടോപ്‌അപ്പ്, പ്രത്യേക ഡാറ്റ പാക്കേജുകള്‍ റീച്ചാര്‍ജുകള്‍ കൂടി ചെയ്യേണ്ടിവരും. 

കുറഞ്ഞ നിരക്കില്‍, കൂടുതല്‍ വാലിഡിറ്റിയോടെ സേവനങ്ങള്‍ നല്‍കുകയെന്ന ബിഎസ്എന്‍എല്ലിന്‍റെ നയത്തിന്‍റെ ഭാഗമാണ് 91 രൂപയുടെ റീച്ചാര്‍ജ് പ്ലാന്‍. ജൂലൈ ആദ്യം സ്വകാര്യ ടെലികോം സേവനദാതാക്കള്‍ താരിഫ് നിരക്കുകള്‍ വര്‍ധിപ്പിച്ചപ്പോഴും ബിഎസ്എന്‍എല്‍ പഴയ നിരക്കുകളില്‍ തുടരുകയാണ്. ഇതോടെ റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡാഫോണ്‍-ഐഡിയ എന്നീ സ്വകാര്യ ടെലികോം ഭീമന്‍മാരില്‍ നിന്ന് ഏറെ ഉപഭോക്താക്കളെ റാഞ്ചാന്‍ ബിഎസ്എന്‍എല്ലിനായിരുന്നു. 4ജി വിന്യാസം നടക്കുന്നതും ബിഎസ്എന്‍എല്ലിന് ഗുണമാകുന്നുണ്ട്. 

Read more: ഐഫോണിന് ചെക്ക്; എഐ ഫോണിന് 50,000 രൂപ കുറച്ച് സാംസങ്! ഗ്യാലക്‌സി എസ്23 എഫ്‌ഇ 29,999 രൂപയ്ക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios